"ആഫ്രിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: az:Afrika
(ചെ.) യന്ത്രം ചേർക്കുന്നു: si:අප්‍රිකාව
വരി 697: വരി 697:
[[sg:Afrîka]]
[[sg:Afrîka]]
[[sh:Afrika]]
[[sh:Afrika]]
[[si:අප්‍රිකාව]]
[[simple:Africa]]
[[simple:Africa]]
[[sk:Afrika]]
[[sk:Afrika]]

00:55, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആഫ്രിക്ക
വിസ്തീർണ്ണം30,221,532 km2 (11,668,598.7 sq mi)
ജനസംഖ്യ922,011,000[1] (2005, 2nd)
ജനസാന്ദ്രത30.51 km2 (about 80/sq mi)
DemonymAfrican
രാജ്യങ്ങൾ53 (List of countries)
Dependencies
ഭാഷകൾList of langauges
സമയമേഖലകൾUTC-1 to UTC+4
Internet TLDAfrican TLD
വലിയ നഗരങ്ങൾList of cities

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻ‌കര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. ഭൗമ ജനസംഖ്യയിലെ ഇരുപതു ശതമാനത്തോളം വിസ്തൃതമായ ഈ ഭൂഖണ്ഡത്തിൽ വസിക്കുന്നു.

പേരിനു പിന്നിൽ

റോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ അഫ്രിക്ക ടെറാ എന്നുവിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല.

ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്.

കാലാവസ്ഥ

ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ശൈത്യകാലമായിരിക്കുമ്പോൾ വടക്ക് ഉഷ്ണകാലവുമായിരിക്കും. ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.

രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങൾ:
  മധ്യ ആഫ്രിക്ക
  കിഴക്കൻ ആഫ്രിക്ക
  തെക്കൻ ആഫ്രിക്ക
ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം.
ആഫ്രിക്ക.
രാജ്യം/സ്വയംഭരണ പ്രദേശം
വിസ്തീർണ്ണം
(ച.കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
ച.കീ.മീറ്ററിൽ)
തലസ്ഥാനം
കിഴക്കൻ ആഫ്രിക്ക:
ബറുണ്ടി 27,830 6,373,002 229.0 ബുജുംബരാ
കൊമോറസ് 2,170 614,382 283.1 മൊറോണി
ജിബൂട്ടി 23,000 472,810 20.6 ജിബൂട്ടി സിറ്റി
എരിട്രിയ 121,320 4,465,651 36.8 അസ്മാര
എത്യോപ്യ 1,127,127 67,673,031 60.0 ആഡിസ് അബാഗ
കെനിയ 582,650 31,138,735 53.4 നെയ്‌റോബി
മഡഗാസ്കർ 587,040 16,473,477 28.1 ആന്റനാറിവോ
മലാവി 118,480 10,701,824 90.3 ലിലൊംഗ്വേ
മൗറീഷ്യസ് 2,040 1,200,206 588.3 പോർട്ട് ലൂയിസ്
മയോട്ടി (ഫ്രാൻസ്) 374 170,879 456.9 മാമൗഡ്സു
മൊസാംബിക് 801,590 19,607,519 24.5 മപൂട്ടോ
റീയൂണിയൻ (ഫ്രാൻസ്) 2,512 743,981 296.2 സെന്റ് ഡെനിസ്
റുവാണ്ട 26,338 7,398,074 280.9 കിഗലി
സീഷെൽ‌സ് 455 80,098 176.0 വിക്ടോറിയ
സൊമാലിയ 637,657 7,753,310 12.2 മോഗഡിഷു
ടാൻസാനിയ 945,087 37,187,939 39.3 ഡൊഡോമ
ഉഗാണ്ട 236,040 24,699,073 104.6 കമ്പാല
സാംബിയ 752,614 9,959,037 13.2 ലുസാക്ക
സിംബാബ്‌വെ 390,580 11,376,676 29.1 ഹരാരേ
മധ്യ ആഫ്രിക്ക:
അംഗോള 1,246,700 10,593,171 8.5 ലുവാൻഡ
കാമറൂൺ 475,440 16,184,748 34.0 യാവുൻഡേ
സെൻ‌ട്രൽ ആഫ്രിക്കൻ റിപബ്ലിക് 622,984 3,642,739 5.8 ബാൻ‌ഗുയി
ചാഡ് 1,284,000 8,997,237 7.0 ജമേന
റിപബ്ലിക് ഓഫ് കോംഗോ 342,000 2,958,448 8.7 ബ്രസാവിൽ
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ 2,345,410 55,225,478 23.5 കിൻഷാസ
ഇക്വറ്റോറിയൽ ഗ്വിനിയ 28,051 498,144 17.8 മലാബോ
ഗബോൺ 267,667 1,233,353 4.6 ലൈബ്രെവിൽ
സാവോ ടോമേ 1,001 170,372 170.2 സാവോ ടോമേ
ഉത്തരാഫ്രിക്ക:
അൽജീരിയ 2,381,740 32,277,942 13.6 അൽജിയേഴ്സ്
ഈജിപ്റ്റ്[2] 1,001,450 70,712,345 70.6 കെയ്‌റോ
ലിബിയ 1,759,540 5,368,585 3.1 ട്രിപ്പോളി
മൊറോക്കോ 446,550 31,167,783 69.8 റാബത്
സുഡാൻ 2,505,810 37,090,298 14.8 ഖർത്തോം
ടുണീ‍ഷ്യ 163,610 9,815,644 60.0 ടുണിസ്
വെസ്റ്റേൺ സഹാറ (മൊറോക്കോ)[3] 266,000 256,177 1.0 ഏൽ അയൂൻ
യൂറോപ്യൻ ഭരണപ്രദേശങ്ങൾ:
കാനറി ദ്വീപുകൾ (സ്പെയിൻ) 7,492 1,694,477 226.2 കനാറിയ,
ടെനെറിഫ്
ക്യൂട്ട (സ്പെയിൻ) 20 71,505 3,575.2
മഡൈറ ദ്വീപുകൾ (പോർച്ചുഗൽ) 797 245,000 307.4 ഫുൻ‌ചൽ
മെലില (സ്പെയിൻ) 12 66,411 5,534.2
ദക്ഷിണ ആഫ്രിക്ക:
ബോട്സ്വാന 600,370 1,591,232 2.7 ഗബൊറോൺ
ലെസോത്തോ 30,355 2,207,954 72.7 മസേരു
നമീബിയ 825,418 1,820,916 2.2 വിൻ‌ഡ്വെക്ക്
ദക്ഷിണാഫ്രിക്ക 1,219,912 43,647,658 35.8 കേപ്ടൌൺ[4]
സ്വാസിലാൻ‌ഡ് 17,363 1,123,605 64.7 ബബേൻ
പശ്ചിമാഫ്രിക്ക:
ബെനിൻ 112,620 6,787,625 60.3 പോർട്ടോ-നോവോ
ബുർക്കിനോ ഫാസ 274,200 12,603,185 46.0 ഔഗാദൌഗു
കേപ് വെർദേ 4,033 408,760 101.4 പ്രായിയ
ഐവറികോസ്റ്റ് 322,460 16,804,784 52.1 അബിജാൻ
ഗാംബിയ 11,300 1,455,842 128.8 ബൻ‌ജൂൽ
ഘാന 239,460 20,244,154 84.5 അക്രാ
ഗ്വിനിയ 245,857 7,775,065 31.6 കൊണാക്രി
ഗ്വിനിയ-ബിസാവു 36,120 1,345,479 37.3 ബിസാവു
ലൈബീരിയ 111,370 3,288,198 29.5 മൊൺ‌റോവിയ
മാലി 1,240,000 11,340,480 9.1 ബമാക്കോ
മൗരിട്ടാന 1,030,700 2,828,858 2.7 നുവാക്ച്ചോട്ട്
നൈജർ 1,267,000 10,639,744 8.4 നിയാമേ
നൈജീരിയ 923,768 129,934,911 140.7 അബൂജ
സെന്റ് ഹെലെൻ (ബ്രിട്ടൺ) 410 7,317 17.8 ജെയിംസ്ടൌൺ
സെനഗൽ 196,190 10,589,571 54.0 ദക്കാർ
സീറാ ലിയോൺ 71,740 5,614,743 78.3 ഫ്രീടൌൺ
ടോഗോ 56,785 5,285,501 93.1 ലോമേ
ആകെ 30,305,053 842,326,984 27.8

കുറിപ്പുകൾ:

  1. "World Population Prospects: The 2006 Revision" United Nations (Department of Economic and Social Affairs, population division)
  2. ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കൻ പ്രദേശങ്ങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
  3. വെസ്റ്റേൺ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
  4. ബ്ലൂംഫൌണ്ടെയിൻ, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങൾക്കൂടിയുണ്ട്

മുൻപോട്ടുള്ള വായനയ്ക്ക്

  • Asante, Molefi (2007). The History of Africa. USA: Routledge. ISBN 0415771390.
  • ക്ലാർക്ക്, J. Desmond (1970). The Prehistory of Africa. London: Thames and Hudson. ISBN 9780500020692.
  • ക്രൌഡർ, മിഖായേൽ (1978). The Story of Nigeria. London: ഫാബർ. ISBN 9780571049479.
  • Davidson, Basil (1966). The African past; chronicles from antiquity to modern times. Harmondsworth: Penguin. OCLC 2016817.
  • Gordon, April A. (1996). Understanding contemporary Africa. Boulder: Lynne Rienner Publishers. ISBN 9781555875473. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Khapoya, Vincent B. (1998). The African experience: an introduction. Upper Saddle River, NJ: Prentice Hall. ISBN 9780137458523.

പുറം കണ്ണികൾ

Wikisource has the text of the 1911 Encyclopædia Britannica article Africa.
പൊതു വിജ്ഞാനം

Wikimedia Atlas of Africa

ചരിത്രം
News media
യാത്ര

ak:Afrika

"https://ml.wikipedia.org/w/index.php?title=ആഫ്രിക്ക&oldid=894467" എന്ന താളിൽനിന്ന് ശേഖരിച്ചത്