Jump to content

നയ്റോബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെയ്‌റോബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നയ്റോബി, കെനിയ
Nairobi Skyline
Nairobi Skyline
പതാക നയ്റോബി, കെനിയ
Flag
CountryKenya
ProvinceNairobi Province
HQCity Hall
Founded1899
Constituencies of Nairobi
ഭരണസമ്പ്രദായം
 • MayorGeoffrey Majiwa
വിസ്തീർണ്ണം
 • City684 ച.കി.മീ.(264 ച മൈ)
ഉയരം
1,660 മീ(5,450 അടി)
ജനസംഖ്യ
 (2007)
 • City29,40,911
 • ജനസാന്ദ്രത4,230/ച.കി.മീ.(11,000/ച മൈ)
 • നഗരപ്രദേശം
3 million
 • മെട്രോപ്രദേശം
4 million
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്http://www.nairobicity.org/

കെനിയയുടെ തലസ്ഥാനമാണ് നയ്റോബി. കെനിയയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. "തണുത്ത ജലത്തിന്റെ പ്രദേശം" എന്നർത്ഥമുള്ള മാസായി ഭാഷയിലെ "എങ്കാരെ ന്യിറോബി" എന്നതിൽ നിന്നാണ് നയ്റോബി എന്ന പേരുണ്ടായത്. [1]

1899ലാണ് നയ്റോബി സ്ഥാപിതമായത്. 1905ൽ കെനിയൗടെ തലസ്ഥാനം എന്ന പദവി മൊസാംബയിൽ നിന്ന് നയ്റോബിക്ക് ലഭിച്ചു.[2] നയ്റോബി പ്രവിശ്യ, നയ്റോബി ജില്ല എന്നിവയുടേയും തലസ്ഥാമാണ് ഈ നഗരം. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി നയ്റോബി നദിയുടെ കരയിൽ സമുദ്ര നിരപ്പിൽ നിന്ന് 1661 മീറ്റർ (5450 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.[3]

കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് നയ്റോബി. 30 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാണ് ഇവിടുത്തെ ജനസംഖ്യ. 1999ലെ സെൻസസ് അനുസരിച്ച് 684 km² വിസ്തീർണമുള്ള നയ്റോബിയുടെ ഭരണ പ്രദേശത്ത് 2,143,254 ജനങ്ങൾ വസിക്കുന്നു.[4] ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് നയ്റോബി.

ആഫ്രിക്കയിലെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും വളരെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് നയ്റോബി.[5] പല കമ്പനികളും ഓർഗനൈസേഷനുകളും ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്.

ദ ഇൻഡിപെന്റന്റ് ദിനപത്രം പുറത്തിറക്കിറക്കിയ ലോകതലസ്ഥാനം (കാപിറ്റൽ ഓഫ് ദ വേൾഡ്) പട്ടികയിൽ 58ആം സ്ഥാനത്താണ് നയ്റോബി.

അവലംബങ്ങൾ

[തിരുത്തുക]
  1. Pulse Africa. "Not to be Missed: Nairobi 'Green City in the Sun'". pulseafrica.com. Archived from the original (html) on 2007-04-28. Retrieved 2007-06-14.
  2. Tomson Holidays. "Holidays in Nairobi" (html). thompson.co.uk. Retrieved 2007-06-14.
  3. AlNinga. "Attractions of Nairobi". alninga.com. Archived from the original (html) on 2007-09-30. Retrieved 2007-06-14.
  4. "Central Bureau of Statistics". www.cbs.go.ke. Archived from the original on 2006-11-29. Retrieved ജനുവരി 13, 2007.
  5. Bauk. "Håvar Bauck's city guide to Nairobi" (html). bauck.com. Retrieved 2007-06-17.
"https://ml.wikipedia.org/w/index.php?title=നയ്റോബി&oldid=4073931" എന്ന താളിൽനിന്ന് ശേഖരിച്ചത്