Jump to content

അബിജാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബീദ്‌ജാൻ

District d'Abidjan
Skyline of അബീദ്‌ജാൻ
Official seal of അബീദ്‌ജാൻ
Seal
ഔദ്യോഗിക ചിഹ്നം അബീദ്‌ജാൻ
Coat of arms
Country Côte d'Ivoire
RegionLagunes Region
ഭരണസമ്പ്രദായം
 • MayorPierre Djédji Amondji
വിസ്തീർണ്ണം
 • City2,119 ച.കി.മീ.(818 ച മൈ)
 • നഗരം
422 ച.കി.മീ.(163 ച മൈ)
ജനസംഖ്യ
 (2007)[1]
 • City36,60,682
 • മെട്രോപ്രദേശം
61,69,102
സമയമേഖലUTC+0 (GMT)

ഐവറികോസ്റ്റിന്റെ ഭരണ ആസ്ഥാനവും ഒരു പ്രധാന നഗരവുമാണ് അബീദ്‌ജാൻ. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഗിനി ഉൾക്കടലിന്റെ കരയിൽ സ്ഥിതിചെയ്യുന്നു. 1958-ൽ ഐവറികോസ്റ്റിന്റെ സ്വാതന്ത്യപ്രാപ്തിയോടെ ഇതിന് തലസ്ഥാന പദവി ലഭിച്ചു. അതോടുകൂടി നഗരത്തിന്റെ വളർച്ച തുടങ്ങുകയും ചെയ്തു. കടലിലേക്ക് ഉന്തിനിൽക്കുന്ന അർധദ്വീപിൽനിന്ന് അടുത്തുള്ള തടാകപ്രദേശങ്ങളിലേക്കും നഗരം വികസിച്ചുവരുന്നു. ഈ രണ്ടു ഭാഗങ്ങളെയും ബന്ധിക്കുന്ന ഒരു തോട് (വ്രിഡി കനാൽ) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലേക്കുള്ള കടൽ-വ്യോമ ഗതാഗത കേന്ദ്രമാണ് ഇവിടം. ബുർക്കിനാഫാസൊയുമായി തീരദേശത്തെ ബന്ധപ്പെടുത്തുന്ന റെയിൽപ്പാതയുടെ തുടക്കവും ഇവിടെനിന്നാണ്. റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന ഈ റെയിൽപ്പാത ഐവറികോസ്റ്റിനെ ഉടനീളം സ്പർശിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "UN world Urbanization Prospects estimate for 2007". United Nations. Archived from the original on 2011-04-27. Retrieved 28 March 2011.
  2. "Ivory Coast Cities Longitude & Latitude". sphereinfo.com. Archived from the original on 2012-09-13. Retrieved 18 November 2010.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബീജാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബിജാൻ&oldid=3623277" എന്ന താളിൽനിന്ന് ശേഖരിച്ചത്