"ഉപയോക്താവിന്റെ സംവാദം:കൃഷ്ണൻ കേരളവർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎നീക്കം ചെയ്യൽ: പുതിയ ഉപവിഭാഗം
വരി 188: വരി 188:


ആശംസകളോടെ.. '''[[User:Akhilaprem|<span style="background-color: #19007B; color:orange;">Akhil Aprem</span>]][[User talk:Akhilaprem|<span style="background-color: #19007B; color:gold;">😀</span>]][[Special:Contributions/Akhilaprem|be happy]]''' 18:04, 21 മേയ് 2020 (UTC)
ആശംസകളോടെ.. '''[[User:Akhilaprem|<span style="background-color: #19007B; color:orange;">Akhil Aprem</span>]][[User talk:Akhilaprem|<span style="background-color: #19007B; color:gold;">😀</span>]][[Special:Contributions/Akhilaprem|be happy]]''' 18:04, 21 മേയ് 2020 (UTC)

== നീക്കം ചെയ്യൽ ==

==[[:സംസ്‌കൃതം അക്ഷരമാല]] എന്ന ലേഖനം [[വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ|പെട്ടെന്ന് നീക്കം ചെയ്യാൻ നിർദേശിക്കപ്പെട്ടിരിക്കുന്നു]]==
[[Image:Information icon4.svg|48px|left|alt=|link=]]
{{Quote box|quote=<p>If this is the first article that you have created, you may want to read [[WP:Your first article|the guide to writing your first article]].</p><p>You may want to consider using the [[Wikipedia:Article wizard|Article Wizard]] to help you create articles.</p>|width=20%|align=right}}
Hello, and welcome to Wikipedia. This is a notice to inform you that a tag has been placed on [[:സംസ്‌കൃതം അക്ഷരമാല]] requesting that it be speedily deleted from Wikipedia. This has been done under [[WP:CSD#A1|section A1 of the criteria for speedy deletion]], because it is a very short article providing little or no context to the reader. Please see [[Wikipedia:Stub#Essential information about stubs|Wikipedia:Stub]] for our minimum information standards for short articles. Also please note that articles must be on [[Wikipedia:Notability|notable]] subjects and should provide references to [[Wikipedia:Reliable sources|reliable sources]] that [[Wikipedia:Verifiability|verify]] their content.

If you think this page should not be deleted for this reason, you may '''contest the nomination''' by [[:സംസ്‌കൃതം അക്ഷരമാല|visiting the page]] and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with [[Wikipedia:List of policies|Wikipedia's policies and guidelines]]. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the {{Querylink|Special:Log|qs=type=delete&page=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B5%83%E0%B4%A4%E0%B4%82+%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B2|deleting administrator}}, or if you have already done so, you can place a request [[WP:RFUD|here]]. <!-- Template:Db-nocontext-notice --> [[ഉപയോക്താവ്:Abin jv|എബിൻ]]: <small>[[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]</small> 17:11, 23 മേയ് 2020 (UTC)

17:11, 23 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Krishh Na Rajeev !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:20, 25 ഏപ്രിൽ 2017 (UTC)[മറുപടി]

അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

നമസ്തേ. കലിയുഗവരദനെ കാണുവാൻ വൃതശുദ്ധിയോടെ മല ചവിട്ടാൻ തയ്യാറെടുക്കുന്ന അയ്യപ്പന്മാർ അറിഞ്ഞിരിക്കേണ്ട നാല് ധർമ്മ ശാസ്ത ക്ഷേത്രങ്ങളെ കുറിച്ച് എഴുതുന്നു നല്ലകാര്യം. എന്നാൽ വിക്കിപീഡിയ ഒരു സർവ്വവിജ്ഞാനകോശമാണെന്നും ഇവിടെ വിജ്ഞാനപ്രദമായ ലേഖനങ്ങൾ പൊടിപ്പും തൊങ്ങലും കൂടാതെ എഴുതുമെന്നും വിശ്വസിക്കുന്നു. ക്ഷേത്രത്തെപ്പറ്റി എഴുതുമ്പോൾ മറ്റ് പ്രശസ്തമായ ക്ഷേത്രലേഖനങ്ങൾ (ഗുരുവായൂർ, തിരുവനന്തപുരം, ഏറ്റുമാനൂർ, വൈക്കം, ശബരിമല ) ഏകദേശം അതുപോലുള്ള ലേഖനങ്ങൾ എഴുതുകയും ചെയ്യുമല്ലോ. അതായത് അതിശയോക്തിയും അതിഭക്തിയും കലർന്ന ലേഖനങ്ങൾ വിക്കിപീഡിയയിൽ നിലനിൽക്കാൻ സാദ്ധ്യതകുറവാണ്. കൂടാതെ ലേഖനങ്ങൾക്ക് വിശ്വസനീയമായ അവലംബങ്ങളും ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. എന്ന് സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 08:32, 4 ഓഗസ്റ്റ് 2017 (UTC)[മറുപടി]

കട്ടപ്പന മുനിസിപ്പാലിറ്റി

സുഹൃത്തേ ലേഖനത്തിന്റെ ഉള്ളടക്കം മലയാളമല്ലാതെ മറ്റേതു ഭാഷയാണെങ്കിലും പെട്ടന്ന് നീക്കം ചെയ്യാൻ സാധ്യത ഉണ്ട് , കട്ടപ്പന മുനിസിപ്പാലിറ്റി എന്ന ലേഖനം ഉളളടക്കം മലയാളം അല്ലാത്തതിനാൽ നീക്കം ചെയ്തിടുണ്ട്, എന്തെങ്കിലും പ്രത്യേകിച്ച് സഹായം ആവശ്യമെങ്കിൽ ദയവായി പറയുക. ആശംസകളോടെ.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 13:15, 4 ഓഗസ്റ്റ് 2017 (UTC)[മറുപടി]

ലേഖനങ്ങളെപ്പറ്റി

പ്രിയ സുഹ‍ൃത്തേ വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എ​ന്ന ലേഖനം അടിയന്തിരമായി വായിക്കുമല്ലോ. ഇവിടെ കഥകൾ, കവിതകൾ മുതലായവ എഴുതാൻപറ്റില്ലെന്ന് ഒരു മലയാളം വിദ്യാർത്ഥിയായ താങ്കൾക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. ഇത് മലയാള ഭാഷയിലെ വിജ്ഞാനകോശമാണ്. ഇവിടെ വിജ്ഞാനപ്രദമായ ലേഖനങ്ങൾ വിജ്ഞാനപ്രദമായ ഭാഷയിൽ എഴുതുക. ഭാഷ വളരെ പ്രധാനമാണെന്ന് അറിയാമല്ലോ. ഒരു ലേഖനം എഴുതുംമുൻപ് സമാനമായ മറ്റ് ലേഖനങ്ങൾ വായിച്ചുനോക്കുമല്ലോ. ഒരു ലേഖനം ഒന്നിലധികം പേരുടെ പ്രയത്നഫലമായി ഉണ്ടാവുന്നതുകൊണ്ട് ലേഖനത്തിൽ ഒപ്പുവയ്ക്കാൻ പാടില്ലാത്തതാവുന്നു. ഇനിയും നല്ല ലേഖനങ്ങൾ എഴുതുക. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 02:25, 7 ഓഗസ്റ്റ് 2017 (UTC)[മറുപടി]

പഠന യോഗ്യത

പഠന യോഗ്യത എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:36, 9 ഓഗസ്റ്റ് 2017 (UTC)[മറുപടി]

നന്ദി Krishh Na Rajeev 15:46, 1 സെപ്റ്റംബർ 2017 (UTC)

കർണ്ണഭാരതം

കർണ്ണഭാരതം പോലുള്ള താളുകൾ സൃഷ്ടിച്ച് പരീക്ഷണം നടത്തി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കട്ടെ. നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. Vijayan Rajapuram 16:12, 12 സെപ്റ്റംബർ 2017 (UTC)

ഉപയോക്താവിന്റെ സംവാദതാൾ

ഉപയോക്തൃതാളിൽ എന്തെല്ലാം ചേർക്കാം എന്തെല്ലാം ചേർക്കരുത് എന്നൊന്ന് നോക്കുമല്ലോ?--Vinayaraj (സംവാദം) 17:30, 23 ഏപ്രിൽ 2018 (UTC)[മറുപടി]

ഫകാരം എന്ന ലേഖനം ലേഖനവുമായി ചേർക്കാൻ സാധ്യമാണ്. അതിനായി ചെയ്യേണ്ടത് ലേഖനത്തിൽ അതുമായി ചേരുന്നവ മാത്രം ഉദാഹരണ സഹിതം കൊടുത്ത് (സ്വന്തം കണ്ടെത്തലുകൾ ഒഴിവാക്കി, മതിയായ അവലംബങ്ങൾ കൊടുത്തുതന്നെ, സാഹിത്യാഭുരുചു വിട്ട് ന്യൂട്ട്രൽ ഭാഷയാണു വിക്കിക്ക് അഭികാമ്യം) വികസിപ്പിക്കുക. ഫകാരം എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ റഫറൻസസ് സഹിതം അവിടെ വന്നാൽ ഫകാരത്തിലെ ലേഖനം മുഴുവൻ കളഞ്ഞ്, എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടാനാവും. അതു ചെയ്യാം. ഫകാരമെന്നോ ഫ എന്നോ സേർച്ച് ചെയ്താൽ അപ്പോൾ ഒരേ ലേഖനം തന്നെ കാണിക്കുകയും ചെയ്യും. നിലവിൽ രണ്ടും രണ്ടായാണല്ലോ കാണിക്കുന്നത്. അതു വായനക്കാരായി എത്തുന്നവരെ വിഷമവൃത്തത്തിൽ ആക്കാനാണു സാധ്യത. ആ ഒരു വേർതിരിവ് ഒഴിവാക്കുന്നതാണു നല്ലത്. ഇനിയും ഏറെ എഴുതാനും വിക്കിയിൽ ഉള്ളവ തന്നെ കൂട്ടിച്ചേർക്കലുകളിലൂടെ മെച്ചപ്പെടുത്താനും ശ്രമിക്കുക. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 23:51, 12 നവംബർ 2018 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

ചില്ലക്ഷരം എന്ന താൾ

ലേഖനത്തിൽ ഇങ്ങനെ കാണുന്നു: //അങ്ങിനെയാണു നാം ക്‌ ഖ്‌ ഗ്‌ പ്‌ ങ്‌ ഇങ്ങിനെ എല്ലാറ്റിനേയും ‘ഉച്ചരിക്കാൻ തന്നെ ചെറുപ്പത്തിലേ പഠിച്ചതു്‌ ഈ ഉച്ചാരണ രീതിയനുസരിച്ച്‌ ല്‌ യെ ഇൽ എന്നുച്ചരിക്കാൻ സാധിക്കുന്നില്ല. അതിനാലാണു ൽ (ലിപി) സൃഷ്ടിച്ചതു്‌. അതിന്റെ’പേരാണു്‌ “ഇൽ” ഈ പേരുകളിൽ സ്വരം ‘ആദ്യം’ വരുന്നു; ചില്ലിന്റെ (ചില്ലു എന്ന പദം ആ ലിപികൾക്കും അവയുടെ സംഘത്തിനും നും ഉള്ള പേരാണ് ) “പേരിൽ” ‘സ്വരം’ “ഒടുവിൽ” വരുന്നു. // -- ഇത്തരം സ്വന്തം അഭിപ്രായങ്ങൾ വിക്കിലേഖനമാക്കാമോ? അവലംബങ്ങൾ വേണ്ടേ? --Vijayan Rajapuram {വിജയൻ രാജപുരം} 14:55, 23 മാർച്ച് 2020 (UTC)[മറുപടി]

[[1]] ഈ ചിത്രത്തിലെ എല്ലാ അക്ഷരങ്ങളും ചില്ലുകളാണോ? -- --Vijayan Rajapuram {വിജയൻ രാജപുരം} 14:57, 23 മാർച്ച് 2020 (UTC)[മറുപടി]

പരിഹാരം ചെയ്തിരുന്നു.. നന്ദി.. Krishh Na Rajeev (സംവാദം) 08:45, 24 മാർച്ച് 2020 (UTC)[മറുപടി]

അവലംബമില്ലാത്ത ലേഖനങ്ങൾ

താങ്കൾ മലയാള ഭാഷയിലെ ചില അക്ഷരങ്ങളെപ്പറ്റിയും ചില്ലുകളെപ്പറ്റിയും താളുകൾ ഉണ്ടാക്കുന്നതായി കാണുന്നു എന്നാൽ ഇവയ്ക്ക് മതിയായ അവലംബം നൽകുന്നതായി കാണുന്നില്ല. അവലംബമില്ലാത്ത താളുകൾ മായ്ക്കപ്പെടുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 05:30, 24 മാർച്ച് 2020 (UTC)[മറുപടി]

പ്രിയ സുഹൃത്തേ.. അങ്ങ് ഇപ്രകാരം അവലംബം ഇല്ലാത്ത താളുകൾ നീക്കം ചെയ്യുന്നത് മാത്രം ആണ് ആലോചിക്കുന്നത്. ആ താളുകൾ ഔചിത്യം ഉള്ളത് ആണെന്ന് മനസിലാക്കി അവലംബം ചേർക്കാൻ ശ്രമിക്കാം, മറ്റ് സുഹൃത്തുക്കളുടെ സഹായം തേടാം, അങ്ങയെ പോലെ ഉള്ളവർ താളുകൾ മായിക്കൽ കാണിക്കുന്ന ശുഷ്‌കാന്തി താളുകൾ സൃഷ്ടിക്കാൻ കാണിച്ചിരുന്നു എങ്കിൽ, മലയാളം വിക്കിപീഡിയ തമിഴിനെ കാലും തെലുങ്ക് നെകാളും മികച്ചു നിന്നേനെ, മായികൾ താളുകളുടെ എണ്ണതിൽ മാത്രം മലയാളം വിക്കിപീഡിയ ആണ് ഒന്നാമത്, അഭിമാനിക്കുന്നു. കൂടുതൽ താളുകൾ നിർമിക്കാൻ പ്രോത്സാഹനം ചെയ്യു, മായിച്ചു ആത്മവിശ്വാസം തകർക്കുക അല്ല വേണ്ടത്, ആവശ്യമായ തിരുത്തും അവലംബം ചേർത്ത് താളുകൾ മനോഹരം ആകാൻ ശ്രമികുക, 10 വർഷം കഴിഞ്ഞാലും മലയാളം വിക്കിപീഡിയ ഒരു ലക്ഷം ലേഖനം എഴുതുവാൻ പോകുന്നില്ല ഖേദിക്കുന്നു.. Krishh Na Rajeev (സംവാദം) 08:44, 24 മാർച്ച് 2020 (UTC)[മറുപടി]

വിക്കിപീഡിയ എന്നത് ഒരു മത്സരമല്ല താളുകളുടെ എണ്ണം കൂട്ടാൻ. വിക്കിപീഡിയ പലഇടങ്ങളിലും ആധികാരിക രേഖയായി കണക്കുന്ന ഒരു വിജ്ഞാനകോശമാണ്. ഒരു വിജ്ഞാനകോശ ലേഖനമെഴുതുമ്പോൾ ഉത്തരവാദിത്വം കാണിക്കേണ്ടത് എഴുത്തുകാരന്റെ കടമയാണ്. ഒരു താൾ മായ്ക്കുക എന്നത് ഒരു ആത്മവിശ്വാസം തകർക്കുന്ന ജോലിയല്ല. ഒരു വിവരം എഴുതുമ്പോൾ ഉത്തരവാദിത്വമുള്ള ഒരു ലേഖകൻ അവയുടെ അവലംബങ്ങളും നൽകാൻ ബാദ്ധ്യസ്ഥനാണ്. അവലംബമില്ലാത്ത വസ്തുതകൾ മായ്ക്കപ്പെടുന്നത് സ്വാഭാവികവുമാണ്. മലയാളം വിക്കിപീഡിയയിൽ ഒരു ലക്ഷം ലേഖനം തികയ്ക്കുക എന്നത് ഒരു മത്സര ലക്ഷ്യമല്ല. പത്ത് ലേഖനമേയുള്ളൂവെങ്കിലും അവ ആധികാരികവും വ്യക്തവും സമഗ്രവുമായിരിക്കണം എന്നതാണ് പ്രധാനം. അല്ലാതെ ചപ്പുചവറു സംഗതികൾ വിക്കിപീഡിയക്ക് ശോഭനൽകുന്നില്ല. താങ്കൾ വിവിധ ലേഖനങ്ങൾ എഴുതുകയും ഒന്നിൽ പോലും മതിയായ അവലംബങ്ങൾ ചേർക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരം സംഗതി അത്രശരിയായതല്ല എന്നാണ് ഞാൻ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. അതുകൊണ്ട് ഇനിയുള്ള ലേഖനങ്ങളിലും നിലവിൽ എഴുതിയ ലേഖനങ്ങളിലും അവലംബം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.--രൺജിത്ത് സിജി {Ranjithsiji} 10:48, 24 മാർച്ച് 2020 (UTC)[മറുപടി]

ശാരീരിക വിദ്യാഭ്യാസം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

ശാരീരിക വിദ്യാഭ്യാസം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശാരീരിക വിദ്യാഭ്യാസം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 10:53, 24 മാർച്ച് 2020 (UTC)[മറുപടി]

തീർച്ചയായും അനുയോജിക്കുന്നു.. ഇത്തരം താളുകൾ ഇംഗ്ലീഷ്, തമിഴ് മുതലായ എല്ലാം ഭാഷയിലും നിലവിൽ ഉള്ളതാണ്, വളരെ കാലം ആയിട്ട് ഇംഗ്ലീഷ് മുതലായ അന്യ ഭാഷകളിൽ മാത്രം ആണ് ഇത്തരം കാര്യങ്ങൾ സാധാരണരായ മലയാളികൾക്ക് മനസിലാക്കുക എന്നത് സാധ്യമാകുന്നുള്ളു. മലയാളത്തിൽ ഇത്തരം താളുകൾ ഇല്ല എന്നത് മലയാളം ഭാഷയുടെ പോരായ്മ ആകുന്നു. മലയാളം ഭാഷ പ്രിഷ്ടിപ്പെടുന്നതിനു ഗൂഗിൾ തിരച്ചിൽ നടത്തുന്ന ഏതൊരു വക്തിക്കും ആ ലേഖനം മലയാളം വിക്കിയിൽ കണ്ടെത്താൻ കഴിഞ്ഞാലേ സാധിക്കു. കഴിയുന്ന അത്രയും ആവശ്യമായ താളുകൾ ചേർക്കേണ്ടത് അനിവാര്യം ആണ്. ഇനിയും അന്യ ഭാഷ താളുകൾ വായിക്കുന്നത് നമുക്ക് ഒരു പോരായ്മ തന്നെ ആകുന്നു. Krishh Na Rajeev (സംവാദം) 12:27, 24 മാർച്ച് 2020 (UTC)[മറുപടി]

പ്രസ്തുത താൾ ശാരീരിക വിദ്യാഭ്യാസത്തെ പറ്റി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഉപയോഗപ്രദമാണ്. Krishh Na Rajeev (സംവാദം) 13:08, 24 മാർച്ച് 2020 (UTC)[മറുപടി]

കായികവിദ്യാഭ്യാസം എന്ന താൾ നിലവിൽ ഉണ്ട്. മാത്രമല്ല ലേഖനത്തിലെ പല കാര്യങ്ങളും വേറെ സ്ഥലത്തു നിന്നും പകർത്തി എഴുതിയതാണ് എന്ന് വായിക്കുമ്പോൾ മനസിലാകും. തലക്കെട്ട് തന്നെ ശെരിയല്ല. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 17:06, 24 മാർച്ച് 2020 (UTC)[മറുപടി]

തെറ്റ് മനസിലായിരിക്കുന്നു ഉടൻതന്നെ നീക്കം ചെയ്യുന്നതാണ്, ഈ താൾ. Krishh Na Rajeev (സംവാദം) 17:52, 24 മാർച്ച് 2020 (UTC)[മറുപടി]

വേറൊരു രസകരമായ കാര്യം ഞാൻ കണ്ടത്, ഖണ്ഡികകൾ മിക്കവയും ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ യാന്ത്രിക വിവർത്തനം നടത്തിയതാണ്. അല്ലാതെ പകർപ്പ് അല്ല. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:03, 24 മാർച്ച് 2020 (UTC)[മറുപടി]

ഉടൻ തന്നെ നീക്കം ചെയ്ത് കൊള്ളൂക Krishh Na Rajeev (സംവാദം) 18:10, 24 മാർച്ച് 2020 (UTC)[മറുപടി]

ക്രി.മു

താങ്കൾ ക്രി.മു എന്ന ലേഖനത്തിൽ യാതൊരു തെളിവുകളുമില്ലാതെ വേദപ്രകാരം കാലത്തെ കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4ആയി തിരിക്കുന്നു ഇതുപോലുള്ള വിവരങ്ങൾ ചേർത്തിരിക്കുന്നു. ഇതുപോലെ താങ്കളുടെ നേരത്തേയുള്ള പല ലേഖനങ്ങളിലും മതിയായ തെളിവുകളില്ലാത്ത അടിസ്ഥാനരഹിതമായ വിവരങ്ങൾ ചേർത്തതായി കാണുന്നു. ഈ കാര്യം അനേകം പ്രാവശ്യം താങ്കളോട് പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും ഈ സംഗതി താങ്കൾ തുടരുന്നതായി കാണുന്നു. അതുകൊണ്ട് ദയവായി ശ്രദ്ധിക്കുക. --രൺജിത്ത് സിജി {Ranjithsiji} 19:39, 1 മേയ് 2020 (UTC)[മറുപടി]

അത് എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലെ, എങ്ങനെ ആണ് തെളിവ് നൽകേണ്ടത്?? Krishh Na Rajeev (സംവാദം) 02:58, 2 മേയ് 2020 (UTC)[മറുപടി]

@Krishh Na Rajeev: സൗത്താഫ്രിക്കയിലും ഈജിപ്തിലും ബൾഗേറിയയിലുമുള്ള വിക്കി എഡിറ്റർമാരോട് ചോദിച്ചിട്ട് അവർക്ക് ഇങ്ങനെയൊരു സംഗതിയെപ്പറ്റി യാതൊരു അറിവുമില്ലെന്നു പറയുന്നു. എന്തു ചെയ്യും. --രൺജിത്ത് സിജി {Ranjithsiji} 13:18, 3 മേയ് 2020 (UTC)[മറുപടി]

അക്ഷരത്തെറ്റുകൾ

സുഹൃത്തേ, പല താളുകളിലും ധാരാളമായി അക്ഷരത്തെറ്റുകൾ കാണുന്നു. മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദം നേടിയ വ്യക്തിയെന്ന് മനസ്സിലാക്കുന്നതിനാൽ, ഈ ലേഖനങ്ങൾ ഒരാവർത്തികൂടി വായിച്ച് തെറ്റുകൾ തിരുത്തുമെന്ന് കരുതുന്നു. പല വാക്യങ്ങളും വായിച്ച് മനസ്സിലാക്കാനാവാത്തവിധത്തിലാണ്:

  • ശംഭാള എന്ന താളിലെ: // ഫ്രഞ്ച് ബുദ്ധ അലക്സാണ്ട്ര ഡേവിഡ്-നീൽ അസോസിയേറ്റുചെയ്തിട്ടില്ല ശംഭല ബൽഖ് ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ, അതിന്റെ പേര് ഒരു പദോത്പത്തി നിലയിൽ "ഉയർന്ന മെഴുകുതിരി", പേർഷ്യൻ മഗ്രിബ-ഇ-ബാല വാഗ്ദാനം. [11] ഒരു ആണത്തം, ഗുര്ദ്ജിഎഫ്ഫിഅന് ജ്ഗ് ബെന്നറ്റ് ശംബഅ ഷംസ്-ഇ-ബൽഖ്, ഒരു ചെയ്തു എന്ന അഭ്യൂഹവും പ്രസിദ്ധീകരിച്ച ബാക്ട്രിയൻ സൂര്യൻ ക്ഷേത്രം.// എന്നതിൽ നിന്ന് എന്താണ് മനസ്സിലാവുക?
  • തമിഴി (വെബ് സീരീസ്) ലെ //വെബ് പരമ്പര ശബ്ദരേഖ ചെയ്ത് നിർമ്മിച്ച, പ്രദീപ് കുമാർ സംവിധാനം ഹിഫൊപ് തമിജ്ഹ adhi തന്റെ ഇരുവരും ഒരു ഭാഗമായി വെബ് പരമ്പര സംഗീത ആർ ഹിഫൊപ് തമിജ്ഹ . [2] എഴുത്തുകാരൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ ഹിപ്ഹോപ്പ് തമിഷാ അദിയുടെ ആദ്യ വെബ് സീരീസ് ഇത് അടയാളപ്പെടുത്തുന്നു. September ദ്യോഗിക മ്യൂസിക് വീഡിയോ// ഇതെന്തായിരിക്കാം?
  • ലിംഗ പുരാണം എന്നതിലെ //പാഠത്തിന്റെ തലക്കെട്ടിന് തലക്കെട്ട് നൽകിയിട്ടുണ്ട്, അതാണ് ലിംഗാരാധന, ഈ വാചകം പ്രധാനമായും ശിവനെ പരമോന്നതമായി കേന്ദ്രീകരിച്ചിരിക്കുന്നു. [1] [8] എന്നാൽ, ശിവ-ബന്ധപ്പെട്ട മിത്തുകൾ സഹിതം ലിംഗത്തിനുള്ള പുരാണ പ്രതിഷ്ഠ അധ്യായങ്ങൾ ഉൾപ്പെടുന്നു വൈദിക മിത്തുകൾ, അതുപോലെ ദൈവഭയം ഉൾപ്പെടുന്നു അതുപോലെ വിഷ്ണു ബ്രഹ്മനും ഇതിൽ കേന്ദ്രീരീകൃതമാവുന്നു.// എന്നതിൽ നിന്നെന്തു മനസ്സിലാക്കണം?. കൂടാതെ, //നിലവിലുള്ള വാചകം രണ്ട് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു, ആകെ മൊത്തം 163 അധ്യായങ്ങൾ.// ആകെ ഉപയോഗിക്കുമ്പോൾ മൊത്തം വേണോ? രണ്ടാം വായന അത്യാവശ്യമെന്ന് ഇതൊക്കെ പറയുന്നു.

പട്രോൾ ചെയ്യുമ്പോൾ, തെറ്റുകൾ കണ്ടാൽ തിരുത്താൻ ശ്രമിക്കാറുണ്ട്. പക്ഷേ, താങ്കളുടെ ലേഖനങ്ങളിൽ വ്യാപകമായി ഇത്തരം അപാകതകൾ കാണുന്നതിനാൽ തിരുത്താൻ സാധിക്കുന്നില്ല. Machine Translation നടത്തിയശേഷം പുനർവായനയില്ലാതെ ലേഖനങ്ങൾ പോസ്റ്റ് ചെയ്ത് ഉപേക്ഷിച്ചാൽ, അത് വലിയ തെറ്റ് തന്നെയാവും. പരിശോധിക്കുന്നവരും മടുക്കും. സമൂഹത്തിലേക്ക് തെറ്റായ അറിവുകൾ നൽകുന്നത് അനീതിയാണെന്ന് കരുതുന്നതിനാലാണ് ഇത് എഴുതുന്നത്. ക്ഷമിക്കുക.

ഇതുവരെ ചേർത്ത ലേഖനങ്ങൾ ഒന്നുകൂടി മെച്ചപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു. താങ്കൾ ആരംഭിക്കൂ. മറ്റുള്ളവർ കൂടെയുണ്ടാവും. സൗഹൃദപൂർവ്വം -- --Vijayan Rajapuram {വിജയൻ രാജപുരം} 12:55, 2 മേയ് 2020 (UTC)[മറുപടി]


വളരെ നന്ദി സുഹൃത്തേ, യന്ത്ര പരിഭാഷയിൽ വന്ന പാക പിഴ ആണ് അവ കഴിയുന്നതും വേഗം തിരുത്തുന്നതാണ്. പറഞ്ഞുതന്നതിനു വളരെ നന്ദി. Krishh Na Rajeev (സംവാദം)

ഐങ്കുറുനൂറ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

ഐങ്കുറുനൂറ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഐങ്കുറുനൂറ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 13:35, 3 മേയ് 2020 (UTC)[മറുപടി]

മാന്യ സുഹൃത്തിനു നമസ്കാരം, ഈ താൾ മായ്ക്കാൻ താങ്കൾ ആഗ്രഹിക്കുന്നതിന്റെ ഉദ്ദേശം എനിക്ക് മനസിലാവുന്നില്ല, തമിഴ്, ഇംഗ്ലീഷ് വിക്കികളിൽ ഈ താൾ ഇതിന് മുന്നേ നിലനിൽക്കുന്ന ഒന്നാണ് വിക്കിയുടെ നിയമത്തിനു എതിർ ആണെങ്കിൽ ഇത് ഇംഗ്ലീഷ്, തമിഴ് ലേഖനം ആദ്യമേ നീക്കം ചെയ്യപെടുമായിരുന്നല്ലോ.

മലയാളം വിക്കി യുടെ ഭാഗം എന്ന നിലയിൽ ഒരു മലയാളി ആദ്യം ചെയ്യേണ്ടത്, മലയാളം ഭാഷ ലിപി കേരളം ചരിത്രം കേരള സാഹിത്യം, ഇവയുമായി ബന്ധപ്പെട്ട താളുകൾ മലയാളം വിക്കിയിൽ വേണം എന്നത് അനിവാര്യമാണ്. സംഘസാഹിത്യം തമിഴ് സാഹിത്യം ആണ് എന്ന ചൊല്ല് പൊതുവെ ഉണ്ട്, മലയാളികൾ അതിൽ താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്നത് കൊണ്ടു തന്നെ കേരളക്കാർ എഴുതിയതും കേരള സാഹിത്യങ്ങൾ അവരാൽ മാറ്റി എഴുത പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. സംഘസാഹിത്യം കേരള സാഹിത്യം കൂടെ ആണ് അത് മലയാളം വിക്കിയിൽ പ്രഥമം ആയി വേണ്ടുന്ന ഒന്നാണ്. Krishh Na Rajeev (സംവാദം) 17:03, 3 മേയ് 2020 (UTC)[മറുപടി]

  • തിരുത്തി ശരിയാക്കാൻ സാധിക്കാത്ത തരത്തിൽ, നിറയേ തെറ്റുകളുള്ള ലേഖനങ്ങൾ മായ്ക്കാൻ നിർദ്ദേശിക്കുക സാധാരണമാണ്. എന്നാൽ, വൃത്തിയാക്കിക്കഴിഞ്ഞാൽ, അത്തരം ഫലകം നീക്കം ചെയ്യും. അവലംബം കൂടി വേണമെന്ന് അറിയാമല്ലോ?. തെറ്റുകളെഴുതി പോസ്റ്റ് ചെയ്യുകയല്ല വേണ്ടത്. പരമാവധി, വാക്യഘടന ശരിയാക്കി, അക്ഷരത്തെറ്റ് തിരുത്തിയശേഷം മാത്രം താൾ ആരംഭിക്കുകയാണെങ്കിൽ, ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.

ശംഭാള, തമിഴി (വെബ് സീരീസ്), ലിംഗ പുരാണം എന്നിവയിലെ തെറ്റുകൾ ശരിപ്പെടുത്താമെന്ന താങ്കളുടെ വാഗ്ദാനം [2] കൂടി ഉടൻ പാലിക്കുമെന്ന് കരുതട്ടെ?--Vijayan Rajapuram {വിജയൻ രാജപുരം} 11:20, 4 മേയ് 2020 (UTC)[മറുപടി]

താങ്കൾ ഇപ്പോൾ പറഞ്ഞ പേരുകൾ ഉള്ള താളുകളിൽ തെറ്റ് നേരത്തെ തന്നെ തിരുത്തി കഴിഞ്ഞു. പറഞ്ഞ താളിൽ തെറ്റ് ഉണ്ടേൽ കാണുന്നത് അനുസരിച്ചു ശെരി ആകുനുണ്ട്.. KRISH NA HSIRK 17:31, 4 മേയ് 2020 (UTC)

  • @രാജീവ്‌ കൃഷ്ണൻ, ശംഭാളയിലെ തെറ്റുകൾ അതുപോലെ നിൽക്കുന്നുവല്ലോ? //ടിബറ്റും ടിബറ്റൻ ബുദ്ധമതവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിന് മുമ്പ് പടിഞ്ഞാറ് ഭാഗത്ത് അജ്ഞാതമായിരുന്നു. [6] പേര് തന്നെ, എന്നാൽ, 17 നൂറ്റാണ്ടിനടുത്തെങ്ങോ, വഴി റിപ്പോര്ട്ട് എസ് വല്ലേ, പോർച്ചുഗീസ് മിഷനറി ശംഭല (ക്സെംബല എന്നാണ്) കുറിച്ച് കേട്ട, അത് മറ്റൊരു പേര് വിചാരിച്ചു ലേക്ക് ചതായ് അല്ലെങ്കിൽ ചൈന. 1627 ൽ ചചെല്ല നഷ്ടപ്പെടുന്ന, ഇരിപ്പിടം പന്ഛെന് ലാമ തന്റെ തെറ്റ് കണ്ടെത്തുന്നതിന്, ഇന്ത്യയിലെക്ക് മടങ്ങി.// കാണുമല്ലോ?. //പിന്നീട് അവ്യക്തമായ എഴുത്തുകാർ കൂടുതൽ ഊന്നൽ നൽകി താമസമുള്ള ഒരു മറഞ്ഞിരിക്കുന്ന ഭൂമി എന്ന ആശയം വികസിപ്പിച്ചു മറഞ്ഞിരിക്കുന്ന നിഗൂഢ സാഹോദര്യത്തിന്റെ അംശങ്ങൾ മനുഷ്യരാശിയുടെ നല്ല വഴി. ആലിസ് എ ബെയ്ലി ശംബല്ല (അവളുടെ സ്പെല്ലിംഗ്) ഒരു അധിക ദ്വിമാന അല്ലെങ്കിൽ ആത്മീയ യാഥാർത്ഥ്യമാണ് അവകാശപ്പെടുന്നുണ്ട് എഥെരിച് തലം നിയന്ത്രിക്കുന്ന ഒരു ആത്മീയ കേന്ദ്രം പ്രതിഷ്ഠ എന്ന ഭൂമി, സനത് കുമാര, ഉയർന്ന നിലയിൽ അധിവസിക്കുന്ന അവതാർ പ്ലാനെറ്ററി ഓഫ് ലോഗോസ് ഭൂമിയുടെയും ആണ് ദൈവേഷ്ടത്തിന്റെ പ്രകടനമാണെന്ന് പറയപ്പെടുന്നു. [8]// ഇതെല്ലാമെങ്ങനെ ശരിയാക്കാമെന്ന് നിശ്ചയമില്ല. എഴുതിയ ലേഖനങ്ങൾ ഭൂരിഭാഗവും മായ്ക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ എഴുതേണ്ടിവരുന്നത്. താൽപര്യമുണ്ടെങ്കിൽ 7012037067 ലേക്ക് വിളിക്കൂ. സംസാരിക്കാം. --Vijayan Rajapuram {വിജയൻ രാജപുരം} 03:14, 5 മേയ് 2020 (UTC)[മറുപടി]

ക്ഷമിക്കണം അതിലെ തെറ്റുകൾ തിരുത്തുവാനുള്ള സമയം കിട്ടിയിരുന്നില്ല എന്നാൽ ഇപ്പോഴ് മൊത്തവും ശെരിയാക്കി കഴിഞ്ഞിരിക്കുന്നു.. ഈ തവണ വിശ്വസിച്ചു നോക്കാം വൃത്തി ആയിന്നു തോന്നിയാൽ ബാനർ മാറ്റാം.. KRISH NA HSIRK 16:26, 5 മേയ് 2020 (UTC)

നന്ദി.. KRISH NA HSIRK

കുറുന്തൊകൈ

കുറുന്തൊകൈ എന്ന ലേഖനത്തിൽ, കുറുന്തൊകൈ, കുറുന്തോകൈ, കുറുന്തോകായ് , കുരുന്തോകൈ എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങൾ കാണുന്നു. ഏതെങ്കിലും ഒന്ന് ഉറപ്പിക്കുമല്ലോ?. പല വാക്യങ്ങളും ആശയപൂർണ്ണതയ്ക്ക് തിരുത്തിയെഴുതേണ്ടുന്ന അവസ്ഥയിലാണ്. മൊഴിമാറ്റിയശേഷം, ഒരു പുനർവായനയ്ക്ക് ശേഷം മാത്രം, ലേഖനം പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കുമോ? --Vijayan Rajapuram {വിജയൻ രാജപുരം} 10:39, 11 മേയ് 2020 (UTC)[മറുപടി]

ടാഗ് സ്വയം നീക്കം ചെയ്യൽ

  • [[3]] ഇവിടെ ചെയ്തിരിക്കുന്നതുപോലെ, //കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.// എന്ന അറിയിപ്പ് അവഗണിച്ച് ടാഗ് നീക്കം ചെയ്യുന്നത് ശരിയല്ല എന്ന് കരുതുന്നു. യുദ്ധം നടത്തേണ്ടുന്നയിടമല്ല വിക്കിപീഡിയ എന്നാണെന്റെ വിശ്വാസം. --Vijayan Rajapuram {വിജയൻ രാജപുരം} 11:51, 12 മേയ് 2020 (UTC)[മറുപടി]

പരിഭാഷപ്പെടുത്തൽ

പ്രിയ സുഹൃത്തേ , വിക്കിപീഡിയയിലേക്ക് കൂടുതൽ ലേഖനങ്ങൾ പരിഭാഷപ്പെടുത്തി കൊണ്ടുവരുന്നതിന് താങ്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു. താങ്കൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പരിഭാഷകളിൽ ചെറിയ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും അത്യാവശ്യമാണ്. അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും ഭാവിയിൽ വിക്കിപീഡിയയ്ക്ക് പുതിയ ലേഖനങ്ങൾ സംഭാവന ചെയ്യാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

ആശംസകളോടെ.. Akhil Aprem😀be happy 18:04, 21 മേയ് 2020 (UTC)[മറുപടി]

നീക്കം ചെയ്യൽ

If this is the first article that you have created, you may want to read the guide to writing your first article.

You may want to consider using the Article Wizard to help you create articles.

Hello, and welcome to Wikipedia. This is a notice to inform you that a tag has been placed on സംസ്‌കൃതം അക്ഷരമാല requesting that it be speedily deleted from Wikipedia. This has been done under section A1 of the criteria for speedy deletion, because it is a very short article providing little or no context to the reader. Please see Wikipedia:Stub for our minimum information standards for short articles. Also please note that articles must be on notable subjects and should provide references to reliable sources that verify their content.

If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the deleting administrator, or if you have already done so, you can place a request here. എബിൻ: സംവാദം 17:11, 23 മേയ് 2020 (UTC)[മറുപടി]