ശംഭാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശംഭാള ( സംസ്കൃതം: शम्भल Śambhala [1] പുറമേ ശാഭള അല്ലെങ്കിൽ ശാഭാള എന്ന് പുരാണ ഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നതായി കാണാൻ സാധിക്കും; ടിബറ്റിൽ നിലനിൽക്കുന്ന ഒരു മിത്തിനെ അടിസ്ഥാനം ആക്കി ശംഭാള എന്നത് ഒരു രാജവംശവും അത്ഭുത നഗരവും ആണ്. ശംഭാള എന്നത് കാലചക്ര തന്ത്രം എന്ന ടിബറ്റൻ ഗ്രന്ഥത്തിന്റ സുപ്രധാന ഭാഗം കൂടി ആകുന്നു.

ഹിന്ദു പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒരു നഗരത്തിന്റെ പേരിൽ നിന്നാണ് ശംഭാള എന്ന സംസ്കൃത നാമം ഉയിർത്തെഴുന്നേറ്റത്, ഉത്തർപ്രദേശിൽ സംഭാൽ എന്ന ഒരു പ്രദേശം നിലകൊള്ളുന്നുണ്ട്, ആ പ്രദേശത്തെ ആണോ പരാമർശിക്കുന്നത് എന്നത് ചരിത്രകാരന്മാർക്ക് ഇടയിൽ ഒരു സംശയ വിഷയം ആണ്. വിഷ്ണു പുരാണത്തിലെ (4.24) ഒരു പ്രവചനത്തോടെയാണ് ഈ സ്ഥലത്തിനു പുരാണ പ്രസക്തി ഉണ്ടായത്, അതനുസരിച്ച് ശംഭാല കൽക്കിയുടെ ജന്മസ്ഥലമായിരിക്കും. മഹാവിഷ്ണുവിന്റെ അവസാന അവതാരമായ കൽക്കി ശംഭാലയിൽ ജനിക്കുകയും ഒരു പുതിയ യുഗത്തിന് ( സത്യയുഗം ) തുടക്കം കുറിക്കുകയും ചെയ്യും എന്ന് കാലചക്ര തന്ത്രത്തിൽ പറയുന്നു. [1] [2]

മഞ്ജുരകോർത്തി, ശംഭാല രാജാവ്

അനുത്താരയോഗ തന്ത്രങ്ങളുടെ സംഘത്തിന്റെ പാഠമായ കാലചക്ര തന്ത്രത്തിലാണ് കൽക്കിയുടെ ജന്മദേശമായ ശാഭളയുടെ വിവരണം കാണപ്പെടുന്നത്. ടിബറ്റൻ കാലചക്ര കലണ്ടറിന്റെ കാലമായ പതിനൊന്നാം നൂറ്റാണ്ടിലാവാം കാലചക്ര ബുദ്ധമതം ടിബറ്റിലേക്ക് കടന്ന് വന്നത്. പ്രശസ്തരും ഏറ്റവും അറിയപ്പെടുന്നവരും പ്രാചീനമായ കാലചക്ര അധ്യാപകർ ഡോൾപോപ്പ ഷെറാബ് ഗ്യാൽറ്റ്സെൻ (മരണം 1361), ബ്യൂട്ടൺ റിച്ചൻ ഡ്രബ് (മരണം 1364) എന്നിവരാണ്.

വിവരണത്തിൽ, മഞ്ജുരകോർത്തി രാജാവ് ബിസി 159 ൽ ജനിച്ചതായും മ്ലേച്ഛ മതത്തിന്റെ 300 ഓ 510 ഓ അനുയായികളുള്ള ഒരു രാജ്യം ഭരിച്ചതായും അവരിൽ ചിലർ സൂര്യനെ ആരാധിച്ചിരുന്നുവെന്നും പറയപ്പെടുന്നു. കാലചക്ര (സമയ ചക്രം) ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുപകരം 'സൂര്യ സമാധി' (സൗരാരാധന) ഏ ആരാധന ചെയ്‌ത 20,000 പേരെ അദ്ദേഹം തന്റെ രാജ്യ പ്രദേശത്തിൽ നിന്ന് പുറത്താക്കിയതായി പറയപ്പെടുന്നു. തന്റെ ജനങ്ങളിൽ ഏറ്റവും ബുദ്ധിമാനും മികച്ചവരും അവരായിരുന്നു എന്നും അവരെ എത്രത്തോളം ആവശ്യമുണ്ടെന്നും തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട്, അവരോട് മടങ്ങി വരാൻ ആവശ്യപ്പെട്ടു, ചിലർ അങ്ങനെ മടങ്ങിവന്നു. എന്നാൽ തിരിച്ചെത്താത്ത ആളുകൾ ശംഭാല എന്ന നഗരം സ്ഥാപിക്കുകയും അവിടെ സ്ഥിരമായി താമസം ആരംഭിച്ചു എന്നും പറയപ്പെടുന്നു. മടങ്ങിയെത്തിയവരും ഇപ്പോഴും അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലുള്ളവരുമായ ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നതിനായി മഞ്ജുരകൂർത്തി കലാചക്ര പഠിപ്പുക്കലുകൾക്ക് തുടക്കം കുറിച്ചു. ബിസി 59 ൽ തന്റെ മകൻ, പുംഡാരികക്ക് സിംഹാസനം നൽകിയ ശേഷം, സംഭോഗാകയാ ബുദ്ധിസത്തിൽ പ്രവേശിക്കുക ചെയ്ത ഉടനെ തന്നെ മരണത്തിലേക്ക് നയിക്ക പെടുകയും ചെയ്തു എന്നാണ് പറയുന്നത്.

[3] [4]

ലോകം യുദ്ധങ്ങളാലും അത്യാഗ്രഹങ്ങളാലും ക്ഷയിച്ചുപോകുമ്പോൾ എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോൾ, 25-ാമത്തെ കൽക്കി രാജാവ് ശംഭാലയിൽ നിന്ന് ഒരു വലിയ സൈന്യവുമായി ഇരുണ്ട സേനയെ കീഴടക്കി ലോകമെമ്പാടുമുള്ള സുവർണ്ണ കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് കാലചക്ര തന്ത്രം പ്രവചിക്കുന്നു. ഈ അന്തിമ യുദ്ധം 2424 അല്ലെങ്കിൽ 2425 വർഷത്തിലാവാം നടക്കുന്നത്, ബുദ്ധന്റെ മരണശേഷം 5,104-ാം വർഷത്തിൽ ഇത് നടക്കും എന്ന് പ്രവചിക്കപ്പെടുന്നു. [5]

പാശ്ചാത്യ സ്വീകരണം[തിരുത്തുക]

ടിബറ്റും ടിബറ്റൻ ബുദ്ധമതവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിന് മുമ്പ് ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് അധിവസിക്കുന്നവർക്ക്‌ അജ്ഞാതമായിരുന്നു. [6] എന്നാൽ, 17 നൂറ്റാണ്ടിനടുത്തെങ്ങോ ഐസ്റ്റീവോ കാസെല്ലോ എന്ന പോർച്ചുഗീസ് മിഷനറി തന്റ പ്രസിദ്ധികരണത്തിൽ ശംഭാളയെ കുറിച്ചു കേൾക്കുകയും ക്സെംബല എന്ന് ശംഭാളയെ അടയാളപ്പെടുത്തുകയും ചെയ്തതായി രേഖകൾ ലഭിച്ചു, അത് ചതായ് അഥവ ചൈനയുടെ മറ്റൊരു പേരാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. 1627ൽ റ്റാഷിൽഹുൻപോ പാൻചെൻ ലാമയുടെ ഇരിപ്പിടം എന്ന ശീർഷം കൊടുത്തിരുന്നതായും, തന്റെ തെറ്റുകൾ മനസ്സിലാക്കിയ അദ്ദേഹം തെറ്റ് കണ്ടെത്തുന്നതിന് ഇന്ത്യയിലെക്ക് പുറപ്പെടുകയും ചെയ്തു എന്ന് പറയുന്നുണ്ട്. [7]

1833-ൽ ഒരു കുറിപ്പ് എഴുതിയ ഹംഗേറിയൻ പണ്ഡിതൻ സാൻഡോർ കൊറോസി കോസോമ, ഭാരതത്തിന് "വടക്കുള്ള ഒരു അതിശയകരമായ രാജ്യം 45 നും 50 നും ഇടയിൽ വടക്കൻ അക്ഷാംശത്തിൽ എവിടെയോ സ്ഥിതിചെയ്യുന്നു" എന്ന് എഴുതി വച്ചിരിക്കുന്നതായും കാണാം, ഇത് ശംഭളത്തെ കുറിച്ചുള്ള ആദ്യത്തെ ഭൂമിശാസ്ത്രപരമായ വിവരണം ആയി കണക്കാക്കപ്പെട്ടു.  

വൈജ്ഞാനവാദം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വൈജ്ഞാനവാദത്തിന്റ സഹസ്ഥാപകൻ ഹെലീന ബ്ലാവറ്റ്സ്കി ശംഭാള എന്ന ഐതീഹ്യത്തെ കുറിച്ചു ചില സൂചനകൾ നൽകുന്നുണ്ട്. ഹിമാലയൻ പ്രദേശങ്ങളിലെ ഒരു ഗ്രേറ്റ് വൈറ്റ് ലോഡ്ജുമായി ബന്ധമുണ്ടെന്ന് ബ്ലാവട്‌സ്കി അവകാശപ്പെടുന്നു, പല ഭാഗങ്ങളിലും ശംഭാലയെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും വലിയ പ്രാധാന്യമോ മഹത്വമോ അതിന് നൽകുന്നതായി കാണുന്നില്ല,

പിന്നീട് ഈ അവ്യക്തമായ എഴുത്തുകൾക്ക് എഴുത്തുകാർ കൂടുതൽ ഊന്നൽ നൽകി താമസമുള്ള മറഞ്ഞിരിക്കുന്ന ഒരു സ്ഥലം, ഭൂമി എന്ന ആശയം അവർ വികസിപ്പിച്ചെടുക്കുകയും മറഞ്ഞിരിക്കുന്ന നിഗൂഢതയുടെ പാരമ്പര്യ അംശങ്ങൾ കലർന്ന മനുഷ്യരാശിയുടെ നല്ല വഴിയെ തേടിപ്പോകാൻ അവർ ആഗ്രഹിച്ചു. ആലിസ് എ ബെയ്ലി ശംബല്ല ഒരു അധിക ദ്വിമാന അല്ലെങ്കിൽ ആത്മീയ യാഥാർത്ഥ്യമാണ് എന്ന് അവകാശപ്പെടുന്നുണ്ട്, വൈജ്ഞാനിക തലം നിയന്ത്രിക്കുന്ന ഭൂമിയിലെ ഒരു ആത്മീയ കേന്ദ്രത്തിന്റ പ്രതിഷ്ഠയായ, സനത് കുമാര പോലെ ആത്മീയത നിയന്ത്രിക്കുന്ന ദൈവമോ ദൈവ തുല്യമായ ഒന്ന് അധിവസിക്കുന്ന ഭൂമിയിലെ ദൈവിക ഭാവമായി കണക്കാക്കുന്നു. [8]

പര്യവേഷണങ്ങളും ലൊക്കേഷൻ അനുമാനങ്ങളും[തിരുത്തുക]

നിക്കോളാസും ഹെലീന റോറിച്ചും 1924-1928 കാലഘട്ടത്തിൽ ശംഭാള ലക്ഷ്യമാക്കി പര്യവേഷണം നടത്തി. [9]

വൈജ്ഞാന വാദത്തിന്റയും സന്ദർശിക്കുന്ന നിരവധി മംഗോളിയൻ ലാമകളെയും പ്രചോദനം ആയി ഉൾക്കൊണ്ട്, ഗൂഡ ലേഖനവിദ്യ അറിയുന്ന ചീഫ് ബോൾഷെവിക് ഉം സോവിയറ്റ് രഹസ്യ പോലീസിന്റെ മേധാവികളിലൊരാളുമായ ഗ്ലെബ് ബോക്കിയും അദ്ദേഹത്തിന്റെ എഴുത്തുകാരൻ സുഹൃത്തായ അലക്സാണ്ടർ ബാർചെങ്കോ എന്നിവരോടൊപ്പം കാലചക്രയിലെ ശംഭാളയെ തേടിഇറങ്ങി.

1920 കളിലെ കമ്മ്യൂണിസത്തിന്റെ ആശയങ്ങളും കാലചക്ര തന്ത്രവും കൂട്ടിയിണക്കാൻ ഇവർ ആഗ്രഹിച്ചു. മറ്റ് കാര്യങ്ങൾ നടന്നു കൊണ്ടു ഇരിക്കവെ രഹസ്യ പൊലീസുമായി ബന്ധമുള്ള ഒരു രഹസ്യ ലബോറട്ടറിയിൽ, ബോക്കിയും ബാർചെങ്കോയും ബുദ്ധമത ആത്മീയ വിദ്യകൾ പരീക്ഷിച്ച് തികഞ്ഞ കമ്മ്യൂണിസ്റ്റ് മനുഷ്യരെ നിർമാണം ചെയ്യുന്നതിനുള്ള ഒരു താക്കോൽ കണ്ടെത്താൻ ശ്രമിച്ചു. [10]

ശംഭാലയുടെ ഗംഭീര്യം വീണ്ടെടുക്കുന്നതിനായി ഏഷ്യയുടെ ഉള്ളിൽ തന്നെ നിൽക്കുന്ന ഒരു പ്രത്യേക പര്യവേഷണത്തെക്കുറിച്ച് അവർ ആലോചിച്ചു - സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഗൂഡാലോചനകളുടെ ഫലമായാണ് പദ്ധതി തകർന്നത്, അതുപോലെ സോവിയറ്റ് ഫോറിൻ കമ്മീസ്സറിയെറ്റ് തന്റെ സ്വന്തം ഉത്തര വാദിത്തത്തിൽ എതിരാളികളുടെ ശ്രമങ്ങൾ തകർത്ത് 1924ൽ ടിബറ്റിലേക്ക് സ്വന്തമായി പര്യടനം അയച്ചു.

ഫ്രഞ്ച് ബുദ്ധൻ അലക്സാണ്ട്ര ഡേവിഡ്-നീൽ അഫ്ഗാനിസ്ഥാനിൽ നിലകൊള്ളുന്ന ബൽഖ് എന്ന പ്രദേശത്തെ ശംഭളവുമായി ബന്ധപെടുത്തുന്നുണ്ട്, ഉയരുന്ന മെഴുകുതിരി എന്ന് അർത്ഥം വരുന്ന "ഷം-ഐ-ബള" എന്ന പേർഷ്യൻ നാമവുമായി കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. [11]ചെയ്തു എന്ന അഭ്യൂഹവും പ്രസിദ്ധീകരിച്ച ബാക്ട്രിയൻ സൂര്യൻ ക്ഷേത്രം. [12]

ജനപ്രിയ സംസ്കാരത്തിൽ[തിരുത്തുക]

1933 ൽ ബ്രിട്ടീഷ് എഴുത്തുകാരൻ ജെയിംസ് ഹിൽട്ടൺ എഴുതിയ ലോസ്റ്റ് ഹൊറൈസൺ എന്ന നോവലിൽ ടിബറ്റൻ താഴ്‌വരയിൽ ഒളിച്ചിരിക്കുന്ന ഭൂമിയിലെ പറുദീസയെ പറയുന്നത്, ഷാങ്‌രി-ലയുടെ പ്രചോദനം ഉൾക്കൊണ്ട്‌ ശംഭാല എന്ന പ്രദേശത്തെ തന്നെ ആയിരിക്കാം.

2009 ൽ പുറത്തിറങ്ങിയ ഒരു വീഡിയോ കളിയിൽ മൺമറഞ്ഞുപോയ പുരാണ നഗരം തേടുന്ന അൺചാർട്ടഡ് 2: അമോംഗ് ചിത്രീകരിച്ചത് നഷ്ടപ്പെട്ട ശംഭാള നഗരം തേടുന്ന പ്രതീതി ആണ് ഉളവാക്കുന്നത്.

ഇതും കാണുക[തിരുത്തുക]

അടിക്കുറിപ്പുകൾ[തിരുത്തുക]

 1. 1.0 1.1 Śambhala, also Sambhala, is the name of a town between the Rathaprā and Ganges rivers, identified by some with Sambhal in Uttar Pradesh. In the Puranas, it is named as the place where Kalki, the last incarnation of Vishnu, is to appear (Monier-Williams, Sanskrit-English Dictionary, 1899).
 2. LePage, Victoria (1996). Shambhala: The Fascinating Truth Behind the Myth of Shangri-La. Quest Books. pp. 125–126. ISBN 9780835607506.
 3. Das, Sarat Chandra (1882). Contributions to the Religion and History of Tibet, in Journal of the Asiatic Society of Bengal, Vol. LI. Reprint: Manjushri Publishing House, Delhi. 1970, pp. 81–2.
 4. Edwin Bernbaum "The Way to Shambhala: A Search for the Mythical Kingdom Beyond the Himalayas" 1980 & Albert Grünwedel "Der Weg nach Shambhala" 1915
 5. Alexander Berzin, Taking the Kalachakra Initiation (1997), p. 33. Lubosh Belka, "The Shambhala Myth in Buryatia and Mongolia", in: Tomasz Gacek, Jadwiga Pstrusińska (eds.), Proceedings of the Ninth Conference of the European Society for Central Asian Studies, Cambridge Scholars Publishing (2009), pp. 19-30 (p. 20f).
 6. Lopez, Donald S. Jr. Prisoners of Shangri~La, Tibetan Buddhism and the West, The University of Chicago Press, 1998
 7. Bernbaum, Edwin. (1980). The Way to Shambhala, pp. 18-19. Reprint: (1989). Jeremy P. Tarcher, Inc., Los Angeles. ISBN 0-87477-518-3.
 8. Bailey, Alice A, A Treatise on Cosmic Fire 1932 Lucis Trust. 1925, p 753
 9. Archer, Kenneth. Roerich East & West. Parkstone Press 1999, p.94
 10. Znamenski (2011)
 11. David-Néel, A. Les Nouvelles littéraires ;1954, p.1
 12. Bennett, J.G: "Gurdjieff: Making a New World". Bennett notes Idries Shah as the source of the suggestion.


 

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശംഭാള&oldid=3669126" എന്ന താളിൽനിന്ന് ശേഖരിച്ചത്