ഗുഗ്ലിയെൽമോ മാർക്കോണി
ഗുഗ്ലിയെൽമോ മാർക്കോണി | |
---|---|
ജനനം | |
മരണം | 20 ജൂലൈ 1937 | (പ്രായം 63)
അറിയപ്പെടുന്നത് | റേഡിയോ |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം (1909) |
റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ഗൂഗ്ലിയെൽമോ മാർക്കോണി. ലോകവാർത്താവിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നോബൽ പുരസ്കാരം ലഭിക്കുകയുണ്ടായി.[1][2][3] റേഡിയോയുടെയും ടെലിവിഷന്റെയും ഇന്നു ധാരാളമായി ഉപയോഗിക്കുന്ന മോബൈൽ ഫോണിന്റെയും വാർത്താവിനിമയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെയും പിന്നിൻ മാർക്കോണിയുടെ കണ്ടുപിടിത്തമാണ്. ജെയിംസ് ക്ലാർക്ക് മാക്സ് വെലിന്റെയും ഹെൻറിച്ച് ഹെർട്സിന്റെയും വൈദ്യുതകാന്തതരംഗ സിദ്ധാന്തങ്ങൾക്ക് പ്രയോജനപ്രദമായ പ്രായോഗിക രൂപം നൽകുകയാണ് മാർക്കോണി ചെയ്തത്.
കുടുംബം
[തിരുത്തുക]ഇറ്റലിയിലെ ബൊളോണയിൽ 1874 ഏപ്രിൽ 25-നാണ് ഗൂഗ്ലിമോ മാർക്കോണി ജനിച്ചത്. (Guglielmo Marconi) ധനികനായ പൗരപ്രമുഖനായിരുന്നു അച്ഛൻ ജിയുസെ മാർക്കോണി. ജിസിയുടെ രണ്ടാം ഭാര്യ അയർലൻഡുകാരി ആനി ജെയിംസനാണ് അമ്മ.
വിദ്യാഭ്യാസം
[തിരുത്തുക]വീട്ടിൽവെച്ചുതന്നെയായിരുന്നു മാർക്കോണിയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പം മുതലെ ഭൗതികശാസ്ത്രത്തിൽ തല്പരനായിരുന്ന മാർക്കോണി, മാക്സ് വെലിന്റെയും ഹെർട്സിന്റെയും സിദ്ധാന്ധത്തിൽ ആക്യഷ്ടനായി. 20- വയസുമുതലാണ് മാർക്കോണി ഗവേഷണം തുടങ്ങിയത്.
കണ്ടുപിടിത്തങ്ങൾ
[തിരുത്തുക]അദ്ദേഹത്തിന്റെ സുപ്രധാനമായ കണ്ടുപിടിത്തം കമ്പിയില്ലാക്കമ്പി (Wireless telegraphy) ആണ്. 1895-ൽ അണ് ഇതു അദ്ദേഹം ആദ്യമായി പരീക്ഷിച്ചത്. റേഡിയോ ടെലിഗ്രാഫി മാർക്കോണി വികസിപ്പിച്ചെടുത്തതാണ്. റേഡിയോയുടെ പിതാവായി പൊതുവേ മാർക്കോണിയാണ് അറിയപ്പെടുന്നത് എങ്കിലും 1943-ലെ അമേരിക്കൻ സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി അനുസരിച്ച് റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിക്കപ്പെടുന്നത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരൻ ആണ്[4].
ബഹുമതികൾ
[തിരുത്തുക]1909-ൽ ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. കൂടാതെ 1929-ൽ ഇറ്റലിയൻ സർക്കാർ പ്രഭുസ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു.
പുറത്തുനിന്നുള്ള വിവരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Guglielmo Marconi: The Nobel Prize in Physics 1909"
- ↑ "Welcome to IEEE Xplore 2.0: Sir J.C. Bose diode detector received Marconi's first transatlanticwireless signal of December 1901 (the "Italian Navy Coherer"Scandal Revisited)". Ieeexplore.ieee.org. Retrieved 2009-01-29.
- ↑ Amit Roy In Cambridge (2008-12-08). "The Telegraph - Calcutta (Kolkata) | Nation | Cambridge pioneer honour for Bose". Telegraphindia.com. Retrieved 2009-01-29.
{{cite web}}
: C1 control character in|title=
at position 67 (help) - ↑ http://www.howstuffworks.com/innovation/inventions/who-invented-the-radio.htm