ഗൂഗിൾ ട്രാൻസ്‌ലേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Google Translate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഗൂഗിൾ ട്രാൻസ്‌ലേറ്റ്
Google Translate Icon.png
Type of site
യാന്ത്രിക പരിഭാഷകൻ
Available in103 ഭാഷകൾ
Ownerഗൂഗിൾ
Websitetranslate.google.com
Commercialഅതേ
Registrationഓപ്ഷണൽ
Usersദിവസവും 200 ദശലക്ഷം ആളുകൾ
Launchedഏപ്രിൽ 28, 2006; 13 വർഷങ്ങൾക്ക് മുമ്പ് (2006-04-28) (സ്റ്റാറ്റിസ്റ്റിക്കൽ ​​മെഷീൻ ട്രാൻസ്ലേഷൻ)[1]
നവംബർ 15, 2016; 2 വർഷങ്ങൾക്ക് മുമ്പ് (2016-11-15) (ന്യൂറൽ മെഷീൻ ട്രാൻസ്ലേഷൻ)[2]
Current statusസജീവം

സൗജന്യമായി ഓൺലൈൻ മൊഴിമാറ്റം ലഭ്യമാകുന്ന ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്. നിലവിൽ 103-ഓളം ഭാഷകളിലാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. ഇന്ത്യൻ ഭാഷകളിൽ ഹിന്ദി, ഉർദു, തമിഴ്, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, മലയാളം എന്നിവയിൽ ഇപ്പോൾ മൊഴിമാറ്റം ലഭ്യമായിട്ടുള്ളത്.ചെറിയ വാക്കുകളും വാചകങ്ങളും മുതൽ ഒരു വെബ്താൾ അപ്പാടെ വരെ നൊടിയിടയിൽ മൊഴിമാറ്റാനുള്ള സൗകര്യം ഇതിലുണ്ട്.

2006 ഏപ്രിൽ 28-ന് അറബിഭാഷയിലാണ് ഈ സേവനം ആദ്യമായി ആരംഭിച്ചത്. ബാബേൽ ഫിഷ്‌, അമേരിക്കൻ ഓൺലൈൻ, യാഹൂ തുടങ്ങിയ മറ്റു മൊഴിമാറ്റ സേവനദാതാക്കൾ ഉപയോഗിക്കുന്ന സിസ്ട്രാൻ അടിസ്ഥാനമാക്കിയുള്ള മൊഴിമാറ്റം തന്നെയാണ് 2007 വരെ റഷ്യൻ, ചൈനീസ്, അറബി എന്നിവ ഒഴികെയുള്ള ഭാഷകൾക്ക് ഗൂഗിളും ഉപയോഗിച്ചിരുന്നത്. എന്നാൽ ആളുകൾ നേരിട്ടു നടത്തിയ പഴയ മൊഴിമാറ്റങ്ങളെ ആധാരമാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്കൽ മൊഴിമാറ്റ പ്രോഗ്രാമുകളാണ് 2007 മുതൽ ഉപയോഗിച്ചുവരുന്നത്. ഇതിനായി ഒരേ ലേഖനത്തിന്റെ പല ഭാഷകളിലുള്ള പതിപ്പുകൾ ഉപയോഗിക്കുകയാണ് ഗൂഗിൾ ചെയ്യുന്നത്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Statistical machine translation എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GT_Turovsky_2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ട്രാൻസ്‌ലേറ്റ്&oldid=2556193" എന്ന താളിൽനിന്ന് ശേഖരിച്ചത്