സ്ഖലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ejaculation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സസ്തനികളിൽ ആൺജാതിയിൽ പെട്ട ജീവികളിൽ പ്രത്യുല്പാദന അവയവത്തിലൂടെ ബീജം വഹിക്കുന്ന ശുക്ലം (Semen) പുറത്തുപോകുന്ന പ്രക്രിയയാണ് സ്ഖലനം (Ejaculation). ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോടിക്കണക്കിന് ബീജങ്ങൾ ആണ്‌ ശുക്ല സ്ഖലനത്തോടെ യോനിയിൽ നിക്ഷേപിക്കപ്പെടുക. അതിനാൽ ഇത് ഗർഭധാരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരിലെ രതിമൂർച്ഛ (Orgasm) സ്ഖലനത്തോടനുബന്ധിച്ചു നടക്കുന്നു എന്ന്‌ പറയാം. ഇക്കാരണത്താൽ ഇതിന്‌ പുരുഷന്റെ ലൈംഗിക സംതൃപ്തിയിലും പ്രാധാന്യമുണ്ട്. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും, സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് സ്വപ്‍നസ്‍ഖലനം (Noctural emission) എന്നറിയപ്പെടുന്നു. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്‍ഖലനരാഹിത്യം എന്നറിയപ്പെടുന്നു. വളരെ പെട്ടെന്നുതന്നെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം (Premature Ejaculation). സ്ഖലനത്തിന് മുന്നോടിയായി ലിംഗത്തിലെ അറകളിൽ രക്തം നിറഞ്ഞു ഉദ്ധരിക്കപ്പെടാറുണ്ട്. സ്ഖലനത്തോടെ ഉദ്ധാരണം അവസാനിക്കുന്നു. [1] പൊതുവേ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ ശുക്ളം പുറത്തേക്ക് സ്ഖലിക്കാറില്ല. എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെടാറുണ്ട്. സ്ഖലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടിൻ(Prolactin) എന്ന ഹോർമോണിന്റെ ഉത്പാദനം താത്കാലികമായി വർധിക്കുന്നു. അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു. സ്‌ഖലന സമയത്ത് പുറത്തുവരുന്ന സ്രവങ്ങളിലൂടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുക്കൾ എളുപ്പം പകരാറുണ്ട്.

സ്ഖലനവും ശുക്ലവും[തിരുത്തുക]

സ്ഖലനത്തോട് കൂടി സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് ശുക്ലം (Semen). വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഇതിൽ കോടിക്കണക്കിന് (Sperm) ബീജങ്ങൾ അടങ്ങിയിട്ടുണ്ട്. വൃഷണത്തിലെ ബീജനാളികളിൽ വച്ച് ഊനഭംഗം വഴി ബീജകോശങ്ങൾ ജനിക്കുന്നു. ഇത് ചെറിയ സ്രവത്തിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ എത്തുന്നു. തൊട്ടടുത്തുള്ള സെമിനൽ വെസിക്കിളിൽ നിന്നും പോഷകങ്ങൾ അടങ്ങിയ സ്രവം ഉണ്ടാവുന്നു. ശുക്ലത്തിൽ കൂടുതലും അതാണ്. പിന്നെ കൂപ്പേഴ്‌സ് ഗ്ലാൻഡ് സ്രവം. ഇതൊക്കെ ചേർ്ന്നതാണ് ശുക്ലം. ഇതിനൊക്കെ വളരെ ചെറിയ ഒരംശം പ്രോട്ടീനും കാർബോഹൈഡ്രേറ്റും മാത്രമേ ആവശ്യമുള്ളു. എന്നാൽ ഒരു തുള്ളി ശുക്ലം നാൽപ്പത് തുള്ളി രക്തത്തിന് സമമാണ് തുടങ്ങിയ അന്ധവിശ്വാസങ്ങൾ പല നാടുകളിലും നിലവിലുണ്ടായിരുന്നു.[2]

സ്ഖലനവും പിൻവലിക്കൽ രീതിയും[തിരുത്തുക]

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ഖലനത്തിന് മുന്പ് ലിംഗം പിൻവലിക്കുന്ന രീതിയും ഗർഭനിരോധനത്തിനു വേണ്ടി അവലംബിക്കാറുണ്ട്. പിൻവലിക്കൽ രീതി (Withdrawal method) എന്നാണ് ഇത് അറിയപ്പെടുന്നത്. യോനിയിലേക്കുള്ള ശുക്ല വിസർജനം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ സ്ഖലനത്തിന് മുൻപ് സ്രവിക്കപ്പെടുന്ന വഴുവഴുപ്പുള്ള ദ്രാവകത്തിലും (Precum) ബീജത്തിന്റെ സാന്നിധ്യം കാണാറുണ്ട്. ഇതും ഗർഭധാരണത്തിന് കാരണമാകാം. അതിനാൽ ഈ രീതി പലപ്പോഴും പരാജയപ്പെടാം. എന്നിരുന്നാലും അടിയന്തര സാഹചര്യത്തിൽ ഇതും ഒരു ഗർഭ നിരോധന മാർഗ്ഗമായി ഉപയോഗിക്കാറുണ്ട്.[3]

അവലംബങ്ങൾ[തിരുത്തുക]

  1. ഡോ. ഹരികൃഷ്ണൻ. "സ്ഖലനം സ്വയം നിയന്ത്രിക്കാം" (ആരോഗ്യലേഖനം). മാതൃഭൂമി. മൂലതാളിൽ നിന്നും 2014-07-10 16:24:11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ജൂലൈ 2014. Check date values in: |archivedate= (help)
  2. https://medlineplus.gov/ency/article/003627.htm. Missing or empty |title= (help)
  3. "Withdrawal method (coitus interruptus)".


"https://ml.wikipedia.org/w/index.php?title=സ്ഖലനം&oldid=3086562" എന്ന താളിൽനിന്ന് ശേഖരിച്ചത്