അഖിലേഷ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akhilesh Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഖിലേഷ് യാദവ്

ഉത്തർ പ്രദേശ് മുഖ്യമന്ത്രി
നിലവിൽ
പദവിയിൽ 
15 മാർച്ച് 2012
മുൻ‌ഗാമി മായാവതി
ജനനം (1973-07-01) 1 ജൂലൈ 1973 (വയസ്സ് 45)
Saifai, ഇറ്റാവ, ഉത്തർ പ്രദേശ്
ഭവനം Saifai, ഇറ്റാവ, ഉത്തർ പ്രദേശ്
പഠിച്ച സ്ഥാപനങ്ങൾ മൈസൂർ യൂണിവേഴ്‌സിറ്റി
സിഡ്‌നി യൂണിവേഴ്‌സിറ്റി
രാഷ്ട്രീയപ്പാർട്ടി
സമാജ്‌വാദി പാർട്ടി
മതം ഹിന്ദു മതം
ജീവിത പങ്കാളി(കൾ) ഡിംപിൾ യാദവ്
കുട്ടി(കൾ) അദിഥി യാദവ്, ടിന യാദവ് , അർജുൻ യാദവ്
ബന്ധുക്കൾ മുലായം സിങ്ങ് യാദവ് (പിതാവ്)
വെബ്സൈറ്റ് www.akhileshyadav.com

ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമാണ് അഖിലേഷ് യാദവ് (ജനനം: 1973 ജൂലൈ 1). സമാജ്‌വാദി പാർട്ടി|സമാജ്‌വാദി പാർട്ടിയുടെ സമുന്നത നേതാവായ മുലായാം സിംഗ് യാദവിന്റെ മകനാണ് ഇദ്ദേഹം[1].

ജീവിതരേഖ[തിരുത്തുക]

ധോൽപുർ സൈനിക സ്‌കൂളിലാണ് അഖിലേഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മൈസൂർ സർവകലാശാലയിലെ ജയചാമരാജേന്ദ്ര കോളേജിൽ നിന്ന് എൻജിനീയറിങ് ബിരുദവും സിഡ്‌നി സർവകലാശാലയിൽ നിന്ന് പരിസ്ഥിതി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി.[2]

മുലായത്തിന്റ മണ്ഡലമായ കാനൗജിൽ 2000-ലെ ഉപതിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അഖിലേഷിന്റെ ആദ്യചുവട്. 2004-ലും 2009-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. 2009-ൽ കനൗജിനൊപ്പം ഫിറോസാബാദ് മണ്ഡലത്തിലും അഖിലേഷ് വിജയിച്ചിരുന്നു.2009 ജൂണിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. രണ്ടു മണ്ഡലങ്ങളിൽ ജയിച്ചിരുന്നതിനാൽ ഫിറോസാബാദ് ഒഴിവാക്കി ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചുവെങ്കിലും 2009 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 85,000-ൽ പരം വോട്ടുകൾക്ക് കോൺഗ്രസ്സിലെ രാജ് ബബ്ബാറിനോട് ഇവർ പരാജയപ്പെട്ടു.[3] അഖിലേഷിന്റെ രാഷ്ടീയഗതിയിൽ തിരിച്ചടിയായ ഒരു സംഭവമായിരുന്നു ഇത്. എന്നാൽ 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേടിയ വിജയത്തിന്റെ പ്രധാന ഘടകമായി രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വീക്ഷിച്ചത് ഇദ്ദേഹത്തിന്റെ രാഷ്ടീയ തന്ത്രങ്ങളാണ്.[4]

അവലംബം[തിരുത്തുക]

  1. "ഉത്തരങ്ങൾ തേടി ഉത്തർപ്രദേശ്" (PDF) (in മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 17. Retrieved 2013 ഫെബ്രുവരി 24.  Check date values in: |accessdate=, |date= (help)
  2. "അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയാകും". മാതൃഭൂമി. മാർച്ച് 10, 2012. Retrieved മാർച്ച് 10, 2012.  Check date values in: |accessdate=, |date= (help)
  3. http://electionaffairs.com/results/bye-elections/uttar_pradesh_bye-elections-2009.html
  4. "അഖിലേഷ് യാദവ് സമാജ്‌വാദി പാർട്ടിയുടെ ആധുനിക മുഖം" (in ഇംഗ്ലീഷ്). Zeenews.com. മാർച്ച് 11, 2012. Retrieved മാർച്ച് 11, 2012.  Check date values in: |accessdate=, |date= (help)
"https://ml.wikipedia.org/w/index.php?title=അഖിലേഷ്_യാദവ്&oldid=2618776" എന്ന താളിൽനിന്നു ശേഖരിച്ചത്