ഡിംപിൾ യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിംപിൾ യാദവ്

ഉത്തർപ്രദേശിലെ കനൗജ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച സമാജ്‌വാദി പാർട്ടി അംഗമാണ് ഡിംപിൾ യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയാണ്. നേരത്തെ 2009ഫിറോസാബാദിൽ നിന്ന് മത്സരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ രാജ് ബബ്ബാറിനോട് തോറ്റിരുന്നു.[1] ലോക്‌സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ അംഗമാണ് ഡിംപിൾ.[2] 1952ൽ അലഹാബാദ്(സൗത്ത്) മണ്ഡലത്തിൽ നിന്നും പുരുഷോത്തം ദാസ് ടാൻഡനും 1962ൽ അവിഭക്ത ഉത്തർപ്രദേശിലെ തെഹ്‌രി മണ്ഡലത്തിൽ നിന്നും മൻവേന്ദ്ര ഷായും എതിരില്ലാതെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=277796
  2. http://www.mathrubhumi.com/online/malayalam/news/story/1650352/2012-06-10/india
  3. http://www.mathrubhumi.com/online/malayalam/news/story/1650352/2012-06-10/india
"https://ml.wikipedia.org/w/index.php?title=ഡിംപിൾ_യാദവ്&oldid=2527657" എന്ന താളിൽനിന്ന് ശേഖരിച്ചത്