വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാളിപ്പാറ[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 10:40, 16 ഓഗസ്റ്റ് 2009 (UTC)

ഈ സ്ഥലത്തെ പറ്റി അറിയാവുന്ന ആരുമില്ലേ? ഗൂഗിളിയിട്ട് വല്യ കാര്യമായ ഒന്നും കിട്ടിയില്ല. --Rameshng:::Buzz me :) 06:41, 21 ഓഗസ്റ്റ് 2009 (UTC)

കുറുക്കൻ[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 10:14, 19 ഓഗസ്റ്റ് 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Rameshng:::Buzz me :) 15:14, 19 ഓഗസ്റ്റ് 2009 (UTC)

പഴുതാര[തിരുത്തുക]

ഇൻഫോബോക്സും, ചിത്രങ്ങളും മാത്രം--Subeesh Talk‍ 10:26, 19 ഓഗസ്റ്റ് 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 11:03, 20 ഓഗസ്റ്റ് 2009 (UTC)

മണ്ണിര[തിരുത്തുക]

ചിത്രവും, ഇൻഫോബോക്സും മാത്രം--Subeesh Talk‍ 10:28, 19 ഓഗസ്റ്റ് 2009 (UTC)

ശരീരത്തെക്കുറിച്ചുള്ള കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 12:30, 19 ഓഗസ്റ്റ് 2009 (UTC)

മാരുതി 800[തിരുത്തുക]

ഇൻഫോബോക്സ് മാത്രം--Subeesh Talk‍ 13:13, 19 ഓഗസ്റ്റ് 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. ലേഖനം നിലനിർത്താനുള്ളതായെങ്കിൽ ഈ പട്ടികയിൽ നിന്നും ഒഴിവാക്കണേ. ദീപു [deepu] 15:11, 19 ഓഗസ്റ്റ് 2009 (UTC)

മാരുതി ആൾട്ടോ[തിരുത്തുക]

ഇൻഫോബോക്സ് മാത്രം--Subeesh Talk‍ 13:51, 19 ഓഗസ്റ്റ് 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്.--അഭി 10:11, 24 ഓഗസ്റ്റ് 2009 (UTC)

മാരുതി സ്വിഫ്റ്റ്[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 13:52, 19 ഓഗസ്റ്റ് 2009 (UTC)

സം‌രക്ഷണസംഘം ഏറ്റെടുത്തിരിക്കുന്നതിനാൽ സമയം നൽകുന്നു. --Vssun 18:41, 26 ഓഗസ്റ്റ് 2009 (UTC)
സമയം നൽകിയതിന് നന്ദി. ഇത് രക്ഷിക്കാവുന്നത് തന്നെയാണ്. ഏഴ് ദിവസം എന്നത് ഇവിടെ ഒരിളവ് നൽകണം. --Rameshng:::Buzz me :) 15:52, 27 ഓഗസ്റ്റ് 2009 (UTC)

എന്നു വരെ നിലനിർത്തണം എന്ന് സംരക്ഷണസംഘാംഗങ്ങൾക്ക് തന്നെ ഇവിടെ സൂചിപ്പിക്കാവുന്നതാണ്. --Vssun 04:41, 28 ഓഗസ്റ്റ് 2009 (UTC)

ലേഖനത്തിൽ കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. പേര് സുസുക്കി സ്വിഫ്റ്റ് എന്നാക്കിയിട്ടുണ്ട്. --Rameshng:::Buzz me :) 14:55, 28 ഓഗസ്റ്റ് 2009 (UTC)

മാരുതി സെൻ എസ്റ്റിലോ[തിരുത്തുക]

വേണ്ടത്ര വിവരങ്ങളില്ല--Subeesh Talk‍ 13:53, 19 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലിഷ് വിക്കിയിൽ നിന്ന് പല വേർഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Rameshng:::Buzz me :) 06:35, 21 ഓഗസ്റ്റ് 2009 (UTC)

ചെമ്പൂത്ര[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല --Vssun 01:37, 22 ഓഗസ്റ്റ് 2009 (UTC)

ഇതിന്റെ ഫലകം തൃശ്ശൂർ എന്ന ലേഖനത്തിന്റെ അതേ കോപ്പിയാണ്. പുതിയ യൂസർ തൃശ്ശൂർ താൾ പോലെ താൾ സൃഷ്ഠിക്കാൻ ശ്രമിച്ചതാണെന്ന് തോന്നുന്നു. ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ചേർക്കുക. അല്ലെങ്കിൽ നീക്കം ചെയ്യുക തന്നെ. --Rameshng:::Buzz me :) 04:42, 22 ഓഗസ്റ്റ് 2009 (UTC)

എർത്തിങ്[തിരുത്തുക]

എർത്തിങ് എന്താണെന്ന് ഈ താളീൽ ഇല്ല. പ്രാഥമികവിവരം ഇല്ലാത്തതിനാൽ നീക്കാൻ ശുപാർശ ചെയ്യുന്നു --Vssun 17:12, 23 ഓഗസ്റ്റ് 2009 (UTC)

വിവരണം കൊടുത്തിട്ടുണ്ട് -- റസിമാൻ ടി വി 15:13, 24 ഓഗസ്റ്റ് 2009 (UTC)

ചേലാമറ്റം[തിരുത്തുക]

വിവരങ്ങൾ ആവശ്യത്തിനില്ല --Vssun 09:06, 24 ഓഗസ്റ്റ് 2009 (UTC)

മാണിക്ക്യചെമ്പഴുക്ക[തിരുത്തുക]

വിവരങ്ങളില്ല --Vssun 09:08, 24 ഓഗസ്റ്റ് 2009 (UTC)

ഈ ലേഖനം എന്തായാലും വേണ്ടതാണ്. ഇതിന്റെ ഇംഗ്ലീഷ് പേരെന്താ? en ലേഖനം ഏതാണെന്ന് വല്ല പിടിയുമുണ്ടോ?--Rameshng:::Buzz me :) 15:27, 24 ഓഗസ്റ്റ് 2009 (UTC)

സാമ്രാജ്യം:Plantae, തരം: Magnoliophyta, വർഗ്ഗം: Magnoliopsida, നിര: Gentianales, കുടുംബം:Rubiaceae - ഇത്രയും വിവരങ്ങൾ താളിലുണ്ട്. ഇതു വെച്ച് ഗൂഗിളിൽ തിരയുവാൻ പറ്റുന്നവർ ഉണ്ടെങ്കിൽ എന്തെങ്കിലും വിവരങ്ങൾ സംഘടിപ്പിക്കുവാൻ സാധിക്കും. എനിക്ക് നോക്കീട്ട് പറ്റുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 18:00, 31 ഓഗസ്റ്റ് 2009 (UTC)

ഞാനും ശ്രമിച്ചതാണ്. പക്ഷെ Rubiaceae കുടുംബത്തിൽ കുറേ ചെടികളുണ്ട്. ഇതും ഇതും നോക്കുക -- റസിമാൻ ടി വി 07:46, 1 സെപ്റ്റംബർ 2009 (UTC)
Rubiaceae കുടുംബത്തിലെ ഏതാണെന്ന് വ്യക്തമായി അറിയാവുന്ന ആരെങ്കിലുമുണ്ടോ? --Rameshng:::Buzz me :) 09:21, 1 സെപ്റ്റംബർ 2009 (UTC)

ഈ ലിങ്കിലെ പട്ടികയിൽ ഒന്നാമത് പറയുന്ന ചെടിയാണോ? --Vssun 05:33, 5 സെപ്റ്റംബർ 2009 (UTC)

സം‌വാദത്തിലേയും ഇവിടത്തേയും ചർച്ചകൾ വച്ച് നോക്കിയാൽ ഇപ്പോഴത്തെ നിലയിൽ ഇത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന ലേഖനമാണ്. എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയാണ് നല്ലത്. --Vssun 17:26, 5 സെപ്റ്റംബർ 2009 (UTC)

എസ്.കെ.എസ്.എസ്.എഫ്.[തിരുത്തുക]

ഒറ്റവരി ലേഖനം --റസിമാൻ ടി വി 15:48, 24 ഓഗസ്റ്റ് 2009 (UTC)

ഇപ്പോൾ അടിസ്ഥാനവിവരങ്ങൾ ആയിട്ടുണ്ട്. അവലംബം ചേർക്കേണ്ടതേ ഉള്ളൂ -- റസിമാൻ ടി വി 05:29, 25 ഓഗസ്റ്റ് 2009 (UTC)

വികസിച്ച് വരുന്നുണ്ട്..നീക്കം ചെയ്യേണ്ടതില്ല--സിദ്ധീഖ് | सिधीक|Sidheeq| صدّيق 12:22, 25 ഓഗസ്റ്റ് 2009 (UTC)

നോൺലീനിയർ ഗതികം[തിരുത്തുക]

അവശ്യവിവരങ്ങളില്ല --Vssun 17:23, 24 ഓഗസ്റ്റ് 2009 (UTC)

ഓഗസ്റ്റ് 27-ന്‌ ഈ താളിനെ ലേഖനരക്ഷാസംഘം ഏറ്റെടുത്തിട്ടുണ്ട്. --Vssun 17:19, 1 സെപ്റ്റംബർ 2009 (UTC)
കുറച്ച് വിവരങ്ങൾ ചേർത്തു -- റസിമാൻ ടി വി 17:48, 1 സെപ്റ്റംബർ 2009 (UTC)

കുത്തു റാത്തീബ്[തിരുത്തുക]

അവശ്യവിവരങ്ങളില്ല --Vssun 17:24, 24 ഓഗസ്റ്റ് 2009 (UTC)

ഇന്റർനെറ്റ് പബ്ലിഷിംഗ്[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമില്ല --Vssun 15:23, 26 ഓഗസ്റ്റ് 2009 (UTC)

എഴുതിയ ഉപയോക്താവിനെ അറിയിക്കാൻ വിട്ടുപോയി. ഇപ്പോൾ അറിയിച്ചിട്ടുണ്ട്. കുറച്ചു സമയം കൂടി നൽകുക. --Vssun 05:42, 5 സെപ്റ്റംബർ 2009 (UTC)

സം‌വാദം താളിൽ ഒഴിവാക്കുന്നതിന് എതിരഭിപ്രായം ഉയർന്നിട്ടുണ്ടെങ്കിലും, ലേഖനം അതേപടി നിലനിൽക്കുന്നു. ഒഴിവാക്കണം എന്നു തന്നെ കരുതുന്നു. --Vssun 11:00, 12 സെപ്റ്റംബർ 2009 (UTC)

കെ. മൊയ്തുമൗലവി[തിരുത്തുക]

ലേഖനത്തിന്റെ ഭൂരിഭാഗവും ഈ താലിൽ നിന്നുള്ളതാണ്. പകർപ്പവകാശലംഘനം. --സിദ്ധാർത്ഥൻ 03:35, 27 ഓഗസ്റ്റ് 2009 (UTC)

നീക്കം ചെയ്യപ്പെടേണ്ടതു തന്നെയാണ്. --Vssun 04:07, 27 ഓഗസ്റ്റ് 2009 (UTC)
നീക്കം ചെയ്യാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 15:47, 27 ഓഗസ്റ്റ് 2009 (UTC)

വലിയ പുള്ളിക്കഴുകൻ[തിരുത്തുക]

വിവരങ്ങളില്ല --Vssun 05:05, 31 ഓഗസ്റ്റ് 2009 (UTC)

അല്പം വിവരങ്ങൾ ചേർത്തു -- റസിമാൻ ടി വി 06:15, 31 ഓഗസ്റ്റ് 2009 (UTC)

പ്രശസ്തരായ ഫുട്ബോൾ താരങ്ങളുടെ പട്ടിക[തിരുത്തുക]

വ്യക്തമായ നിർവചനമില്ലാത്ത പട്ടിക --അഭി 07:05, 31 ഓഗസ്റ്റ് 2009 (UTC)

ഇതിന് ഒരു വ്യക്തമായ നിർവ്വചനം കൊടുത്താൽ പോരെ. ഇംഗ്ലീഷിൽ ഇത് ഒരു നാനാർഥമാണ്.List of footballers അത് പോലെ ഇത് രാജ്യം തിരിച്ച് എഴുതിയാൽ പോരെ?--Rameshng:::Buzz me :) 09:29, 1 സെപ്റ്റംബർ 2009 (UTC)
ഒരു ചെറിയ ആമുഖം എഴുതിച്ചേർത്തിട്ടുണ്ട്. മതിയാകുമോ? --Vssun 15:00, 7 സെപ്റ്റംബർ 2009 (UTC)
നീക്കം ചെയ്യുന്നതാണ് നല്ലത് എന്നഭിപ്രായപ്പെടുന്നു. വർഗ്ഗം:ഫുട്ബോൾ കളിക്കാർ എന്നതിലെ അംഗങ്ങൾ എന്നതിലുപരി യാതൊരു വിവരവും താളിൽ നിന്ന് കിട്ടുന്നില്ല. ലിസ്റ്റിൽ ഒരാളെ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡവും വ്യക്തമല്ല. ഇനി രാജ്യം, കളിച്ചിരുന്ന വർഷങ്ങൾ മുതലായ പ്രധാനവിവരങ്ങൾ പോലും നൽകാതെ പ്രശസ്തരായ കളിക്കാരുടെ ലിസ്റ്റ് എന്നത് മാത്രമാണുദ്ദേശമെങ്കിൽ അതിന് വർഗ്ഗത്തിലെ താളുകൾ നോക്കിയാൽ മതിയല്ലോ. -- റസിമാൻ ടി വി 15:10, 7 സെപ്റ്റംബർ 2009 (UTC)

പ്രശസ്തമായ ഫുട്ബോൾ ക്ലബുകൾ[തിരുത്തുക]

വ്യക്തമായ നിർവചനമില്ലാത്ത പട്ടിക --അഭി 07:08, 31 ഓഗസ്റ്റ് 2009 (UTC)

List of association football clubs പോലെ ഇത് ഒന്ന് വൃത്തിയാക്കിയാൽ പോരെ. --Rameshng:::Buzz me :) 09:30, 1 സെപ്റ്റംബർ 2009 (UTC)

ഇതിലും ആമുഖം ചേർത്തിട്ടുണ്ട്. കൂടാതെ രാജ്യാടിസ്ഥാനത്തിലാക്കിയിട്ടുണ്ട്. --Vssun 15:06, 7 സെപ്റ്റംബർ 2009 (UTC)
പ്രശസ്തിക്ക് എന്താണു മാനദണ്ഡമാക്കാൻ പറ്റുക? തലക്കെട്ടിൽ നിന്ന് "പ്രശസ്തമായ" എടുത്ത് കളഞ്ഞ് നിലനിർത്താം എന്ന് തോന്നുന്നു. --അഭി 11:12, 15 സെപ്റ്റംബർ 2009 (UTC)

ആക്ഷൻ[തിരുത്തുക]

ഇങ്ങനെ ഒരു ചലച്ചിത്രം ഉള്ളതായി അറിവില്ല. അവലംബം എന്തെങ്കിലുമുണ്ടെങ്കിൽ ലേക്ഖനം നിലനിർത്താവുന്നതാണ് --Vssun 11:35, 2 സെപ്റ്റംബർ 2009 (UTC)

ഗുദം[തിരുത്തുക]

ഒറ്റവരി ലേഖനം --റസിമാൻ ടി വി 07:57, 3 സെപ്റ്റംബർ 2009 (UTC)

മാവിലാക്കാവ്[തിരുത്തുക]

വിവരങ്ങൾ കുറവ്, ഷിജുവിന്റെ മായ്ക്കൽ പ്രക്രിയ ഔദ്യോഗികമാക്കുന്നു --Vssun 15:38, 7 സെപ്റ്റംബർ 2009 (UTC)

അല്പം വിവരങ്ങൾ, റഫറൻസുകൾ, പുറത്തേക്കുള്ള കണ്ണികൾ ചേർത്തിട്ടുണ്ട്. നിലനിർത്തണമെന്നാണ്‌ എന്റെ അഭിപ്രായം--ഷാജി 11:58, 8 സെപ്റ്റംബർ 2009 (UTC)

രാമക്കൽമേട്[തിരുത്തുക]

ഇവിടെ നിന്നുള്ള പകർപ്പ്.. --Vssun 04:49, 8 സെപ്റ്റംബർ 2009 (UTC)

കൂനൂർ[തിരുത്തുക]

ഇവിടെ നിന്നുള്ള പകർപ്പ് --Vssun 05:08, 8 സെപ്റ്റംബർ 2009 (UTC)

ശിരുവാണി[തിരുത്തുക]

പകർപ്പ്, സംവാദം കാണുക --Vssun 05:10, 8 സെപ്റ്റംബർ 2009 (UTC)

വർക്കല ബീച്ച്[തിരുത്തുക]

പകർപ്പ്, സംവാദം കാണുക --Vssun 05:10, 8 സെപ്റ്റംബർ 2009 (UTC)

പാടി[തിരുത്തുക]

ആരോ തമാശയ്ക്ക് ഉണ്ടാക്കിയതുപോലെ ഒരു താൾ. ഉപഭോക്താവിന്റെ ഫോൺ നമ്പറും കൊടുത്തിട്ടുണ്ട് -- ശ്രീജിത്ത് കെ 09:32, 8 സെപ്റ്റംബർ 2009 (UTC)

അതു നീക്കി വിവരപ്പെട്ടിയും അല്പം വിവരങ്ങളും ചേർത്തിട്ടുണ്ട് --ജുനൈദ് (സം‌വാദം) 10:30, 8 സെപ്റ്റംബർ 2009 (UTC)

ഓം പ്രകാശ്‌ (ഗുണ്ട)[തിരുത്തുക]

ശ്രദ്ധേയതയില്ല (സംവാദം കാണുക). --Vssun 14:38, 10 സെപ്റ്റംബർ 2009 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--ജുനൈദ് (സം‌വാദം) 03:40, 15 സെപ്റ്റംബർ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു അതിവേഗം നീക്കം ചെയ്യണം --Neon. 05:00, 15 സെപ്റ്റംബർ 2009 (UTC)
  • സംവാദം പോൾ വധത്തെക്കുറിച്ച് ഒരു ലേഖനം തുടങ്ങി ഈ ലേഖനത്തിലെ ഭാഗങ്ങൾ അങ്ങോട്ട് ലയിപ്പിക്കുന്നതാകും നല്ലത്. --Anoopan| അനൂപൻ 05:33, 15 സെപ്റ്റംബർ 2009 (UTC)

കൊക്കാത്തോട്[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 12:10, 11 സെപ്റ്റംബർ 2009 (UTC)
ഒറ്റവരി മാറ്റിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ചേർക്കുന്നു --എഴുത്തുകാരി സം‌വദിക്കൂ‍ 06:32, 18 സെപ്റ്റംബർ 2009 (UTC)

എളയാവൂർ (ഗ്രാമപഞ്ചായത്ത്)[തിരുത്തുക]

ആവശ്യത്തിനു വിവരങ്ങളില്ല --Anoopan| അനൂപൻ 08:34, 15 സെപ്റ്റംബർ 2009 (UTC)

പ്രാഥമിക വിവരങ്ങൾ ചേർത്തു --ജുനൈദ് (സം‌വാദം) 09:14, 15 സെപ്റ്റംബർ 2009 (UTC)

ഗാനോഡർമ ലൂസിഡം[തിരുത്തുക]

ഗാനോഡർമ എന്ന താളിലുള്ള വിവരങ്ങൾ തന്നെയാണ് ഈ ലേഖനത്തിലുമുള്ളത് ഒരു റീഡയറക്റ്റ് മതിയാകും. --Vssun 15:39, 17 സെപ്റ്റംബർ 2009 (UTC)


ഇവയ്ക്കെല്ലം വേറെ ഗുണസവിശേഷതകൾ ഉണ്ട് എന്നാണ് എനിക്ക അറിയുവാൻ കഴിഞ്ഞത്.

--എഴുത്തുകാരി സം‌വദിക്കൂ‍ 16:10, 17 സെപ്റ്റംബർ 2009 (UTC)

സംവാദം:ഗാനോഡർമ ശ്രദ്ധിക്കുമല്ലോ --എഴുത്തുകാരി സം‌വദിക്കൂ‍ 16:19, 17 സെപ്റ്റംബർ 2009 (UTC)

താങ്കളുടെ വാദം ശരിയാണ്. പക്ഷേ ഗാനോഡർമ എന്ന താളിലുള്ള വിവരങ്ങൾ മാത്രമല്ലേ ഗാനോഡർമ ലൂസിഡം എന്ന താളിലുമുള്ളൂ.. ഇപ്പോഴത്തെ നിലയിൽ ലൂസിഡം താളിലുള്ള വിവരങ്ങൾ ഗാനോഡർമ എന്ന താളിൽ ലയിപ്പിക്കുന്നതല്ലേ നല്ലത്.. മേൽപ്പറഞ്ഞ വകതിരിവുകളും അതിൽ നൽകാവുന്നതാണ്. --Vssun 15:33, 18 സെപ്റ്റംബർ 2009 (UTC)


മാറ്റങ്ങൾ വരുത്തുന്നതാണ്. കുറച്ചുകൂടി കാത്തിരിക്കാം. അവയെകുറിച്ച് ഞാൻ തന്നെ എഴുതുവാൻ ശ്രമിക്കുന്നതാണ്. --എഴുത്തുകാരി സം‌വദിക്കൂ‍ 18:05, 18 സെപ്റ്റംബർ 2009 (UTC)

ഈ താളിൽ ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ലേഖനം ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രം മുൻ‌നിർത്തിയല്ല. സാദ്ധ്യമെങ്കിൽ അതിനെ നിലനിർത്തുക എന്ന ഉദ്ദേശമാണ് പ്രധാനം. താല്പര്യമുള്ള/അറിയാവുന്ന വിഷയമാണെങ്കിൽ ലേഖനം മായ്ക്കാനെത്തുന്നവർതന്നെ അതിനെ വികസിപ്പിച്ച് നിലനിർത്താൻ ശ്രമിക്കാറുണ്ട്. ലേഖനത്തിൽ ആവശ്യമായ ഉള്ളടക്കം വരുന്ന പക്ഷം മായ്ക്കൽ നിർദ്ദേശം പിൻ‌വലിക്കുന്നതാണ്. --Vssun 08:10, 19 സെപ്റ്റംബർ 2009 (UTC)
ഗാനോഡർമയുടെ ഉപശീർഷകമാക്കി ഗാനോഡർമ ലൂസിഡം നിലനിർത്താവുന്നതാണ് --എഴുത്തുകാരി സം‌വദിക്കൂ‍ 12:48, 21 സെപ്റ്റംബർ 2009 (UTC)

സഫിയ യൂസഫ്[തിരുത്തുക]

വിവരങ്ങൾ കുറവ്, ശ്രദ്ധേയതയില്ലെന്ന് സംശയിക്കുന്നു --Vssun 14:47, 18 സെപ്റ്റംബർ 2009 (UTC)

ദാദാഭായ് നവറോജി[തിരുത്തുക]

വിവരങ്ങൾ വളരെ കുറവ് --Vssun 12:49, 19 സെപ്റ്റംബർ 2009 (UTC)

ഫലകം നീക്കാനുള്ള വിവരങ്ങൾ ആയി എന്ന് തോന്നുന്നു--വിചാരം 12:25, 21 സെപ്റ്റംബർ 2009 (UTC)

ശുചിവൃതൻ[തിരുത്തുക]

ആധികാരികതയില്ല. ഇദ്ദേഹത്തെക്കുറിച്ചുള്ള പത്രവാർത്തയുടേയോ അല്ലെങ്കിൽ ഏതെങ്കിലും ഇന്റർനെറ്റ് കണ്ണിയോ നൽകിയാൽ ലേഖനം നിലനിർത്താൻ ശ്രമിക്കാം --Vssun 03:57, 20 സെപ്റ്റംബർ 2009 (UTC)

ഹിന്ദുവിൽ കണ്ട വാർത്ത വച്ച് നോക്കുമ്പോൾ ശ്രദ്ധേയതയില്ലെന്നു തോന്നുന്നു. Applied Science Periodical അത്ര ശ്രദ്ധേയമായ പ്രസിദ്ധീകരണമാണെന്ന് തോന്നുന്നില്ല. നീക്കം ചെയ്യുകയാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 13:03, 22 സെപ്റ്റംബർ 2009 (UTC)
കേരളകൗമുദി ദിനപത്രം മേയ് 11 2009 - വാർത്ത അടിസ്ഥാനമാക്കിയാണ് എഴുതിയതെന്ന് ഉ:Nsreekumar എന്റെ സം‌വാദത്താളിൽ പറഞ്ഞിരിക്കുന്നു. --Vssun 04:56, 23 സെപ്റ്റംബർ 2009 (UTC)
ഹിന്ദുവിലും വന്നിട്ടുണ്ടെന്ന് സംവാദത്താളിലുണ്ടല്ലോ. Curious Information എന്ന നിലയിൽ പത്രങ്ങൾ ഇങ്ങനെ ചില വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ കൊടുക്കാറുണ്ട്. പ്രത്യേകിച്ച് ചെറിയ അവാർഡുകളും മറ്റും കിട്ടുമ്പോൾ. എന്നാൽ ഇത്തരം അവാർഡുകളും ലേഖനങ്ങളും വ്യക്തിയെ വിക്കിയിൽ ലേഖനം വരാൻ മാത്രം ശ്രദ്ധേയനാക്കുമെന്ന് കരുതുന്നില്ല. നോട്ടബിൾ ആയി ശുചിവൃതൻ ഗണിതശാസ്ത്രത്തിൽ എന്താണ് ചെയ്തിട്ടുള്ളത്? -- റസിമാൻ ടി വി 05:03, 23 സെപ്റ്റംബർ 2009 (UTC)
  • Symbol oppose vote.svg എതിർക്കുന്നുവാർത്തയിൽ പറയുന്ന ശുചീസ് ഫോർമുലയൊക്കെ(16 എണ്ണം!) ഏതു ഗണിതശാസ്ത്രത്തിൽ അറിയപ്പെടുന്നുവെന്നാവോ? ആയുർവ്വേദക്കോളേജിലെ പിള്ളേർ വിളിക്കുന്ന പേരാകാനാ സാദ്ധ്യത. മായ്ക്കാൻ അഭ്യർത്ഥിക്കുന്നു--തച്ചന്റെ മകൻ 07:50, 23 സെപ്റ്റംബർ 2009 (UTC)

Vazhiyambalathil oru poovu[തിരുത്തുക]

ശ്രദ്ധേയത? വിക്കി സ്വഭാവം?--Arayilpdas 05:38, 20 സെപ്റ്റംബർ 2009 (UTC)

പുതിയ ഉപയോക്താവിന്റെ പരീക്ഷണമാണ് എന്ന് കരുതുന്നു. AFD മാറ്റി SD ഇട്ടിട്ടുണ്ട് -- റസിമാൻ ടി വി 05:44, 20 സെപ്റ്റംബർ 2009 (UTC)
എത്രയും പെട്ടെന്നു തന്നെ മാറ്റുക --എഴുത്തുകാരി സം‌വദിക്കൂ‍ 05:53, 20 സെപ്റ്റംബർ 2009 (UTC)

ഉമ്പായി[തിരുത്തുക]

വിവരങ്ങൾ തീരെയില്ല --Vssun 15:42, 21 സെപ്റ്റംബർ 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർ‍ത്തിട്ടുണ്ട്.--വിചാരം 18:24, 21 സെപ്റ്റംബർ 2009 (UTC)

Science & quran[തിരുത്തുക]

ഒറ്റവരി ലേഖനം --ശ്രീജിത്ത് കെ 14:12, 23 സെപ്റ്റംബർ 2009 (UTC)

കമൽറാം സജീവ്[തിരുത്തുക]

സ്വന്തം പുസ്തകത്തിന്റെ അവതാരിക മാത്രം അവലംബമാക്കി, ലേഖനം നിലനിർത്താനാകില്ല. മൂന്നാം കക്ഷി അവലംബം ആവശ്യമാണ്. --Vssun 04:34, 24 സെപ്റ്റംബർ 2009 (UTC)

അവലംബം ആവശ്യമാണ് എന്ന ഫലകം മാത്രമല്ലേ ആവശ്യം riyazahamed 15:35, 24 സെപ്റ്റംബർ 2009 (UTC)
  • Symbol neutral vote.svg നിഷ്പക്ഷം ശ്രദ്ധേയതാഫലകത്തോടെ നിലനിർത്തണമെന്നാണ്‌ അഭിപ്രായം--തച്ചന്റെ മകൻ 15:01, 25 സെപ്റ്റംബർ 2009 (UTC)
ഒരു അവലംബവും ഒരു പുറം കണ്ണിയും ചേർത്തിട്ടുണ്ട്.മായ്ക്കുക ഫലകം നീക്കണമെന്ന് അഭിപ്രായപ്പെടുന്നു.--വിചാരം 16:15, 26 സെപ്റ്റംബർ 2009 (UTC)
അവലംബത്തിൽ നവാബ് രാജേന്ദ്രൻ മരിച്ച വാർത്തയിൽ, അദ്ദേഹത്തെക്കുറിച്ച് കമൽ‌റാം സജീവ് ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ആ രചയിതാവിന്റേയോ, പുസ്തകത്തിന്റെ പ്രശസ്തിയെക്കുറിച്ച് അതിൽ ഒന്നും തന്നെ പറയുന്നില്ല. പുറത്തേക്കുള്ള കണ്ണിയിൽ നൽകിയിരിക്കുന്ന ലേഖനം ഇദ്ദേഹം തന്നെ എഴുതിയിട്ടുള്ളതല്ലേ? അതും ശ്രദ്ധേയത തെളിയിക്കാനുതകുന്നില്ല എന്നു വിശ്വസിക്കുന്നു. --Vssun 10:07, 27 സെപ്റ്റംബർ 2009 (UTC)

ഇതിൽ പറയുന്ന വിവാദത്തെക്കുറിച്ചോ നിയമയുദ്ധത്തെക്കുറിച്ചോ ഉള്ള പത്രവാർത്ത ലഭ്യമല്ലേ? --Vssun 16:04, 3 ഒക്ടോബർ 2009 (UTC)

ഇവിടെ ഒരു വാർത്തയുണ്ട്. അതു പക്ഷേ നേരിട്ട് മേൽപറഞ്ഞതിനോടു ബന്ധമില്ലാതെവരികിലും ചിലസൂചനകൾ നൽകും--വിചാരം 17:08, 4 ഒക്ടോബർ 2009 (UTC)‍

ശ്രദ്ധേയത തെളിയിക്കാനായിട്ടില്ല. നീക്കം ചെയ്യാം എന്നു കരുതുന്നു. --Vssun 07:45, 11 ഒക്ടോബർ 2009 (UTC)

സ്വനവിജ്ഞാനപദസൂചി[തിരുത്തുക]

വിക്ഷ്ണറിയിലോ, സഹായം നെയിംസ്പേസിലോ അല്ലേ ഇത് വരേണ്ടത്? --Vssun 11:02, 24 സെപ്റ്റംബർ 2009 (UTC)

ഞാനും പറയാനുദ്ദേശിച്ചതാണ്. പ്രധാന നെയിംസ്പേസിൽ നിന്ന് മാറ്റണം. പേജിലും ഉള്ളപോലത്തെ തർജ്ജമകൾക്കൊക്കെ ഒരു ഐക്യരൂപ്യമുണ്ടാക്കാൻ നയം രൂപവത്കരിക്കണം -- റസിമാൻ ടി വി 11:12, 24 സെപ്റ്റംബർ 2009 (UTC)

ഇംഗ്ലീഷ് വിക്കിയിൽ പ്രധാനനെയിംസ്പേസിൽത്തന്നെയാണ് ഇത്തരം താളുകൾ ഉള്ളത്. w:Category:Contents -ലെ ഉപവർഗ്ഗങ്ങൾ നോക്കൂ.--തച്ചന്റെ മകൻ 17:33, 24 സെപ്റ്റംബർ 2009 (UTC)

ഒരു ഉദാഹരണം കാണിച്ചു തരാമോ? ഇംഗ്ലീഷ് വിക്കിയിലെ കണ്ടന്റ്സ് എന്ന വർഗ്ഗത്തിലുള്ള ഏത് ഉപവർഗ്ഗത്തിലെ ഏതു താൾ എന്നു പറഞ്ഞാൽ ഉപകാരമായി.--Vssun 13:04, 26 സെപ്റ്റംബർ 2009 (UTC)

താങ്കളോടുതന്നെ പറഞ്ഞിട്ടുള്ളതാണ്‌[1]. സംജ്ഞാകോശത്തിന്‌ മികച്ച ഉദാ:w:Glossary_of_BDSM. :) ഇവയും നോക്കൂw:Glossary_of_ecology, w:Glossary_of_botanical_terms, Glossary_of_chemistry_terms, w:Glossary_of_Buddhism, w:Glossary_of_environmental_science, w:Glossary_of_terms_in_Hinduism, w:Glossary_of_geological_terms, w:Glossary_of_blogging, w:Glossary_of_Islamic_terms_in_Arabic, w:Glossary_of_numismatics. ലേഖനസൂചികളും പദസൂചികളും ഒക്കെ കാണൂ: w:List_of_literary_terms, w:Index_of_linguistics_articles, w:/Index_of_computing_articles. --തച്ചന്റെ മകൻ 15:04, 26 സെപ്റ്റംബർ 2009 (UTC)

പദസൂചികകളാക്കി നിർത്തിയാലും അതിന്റെ നിഘണ്ടു സ്വഭാവം ഒഴിവാക്കണം എന്നെന്റെ അഭിപ്രായം. അല്ലെങ്കിൽ അത് ബന്ധപ്പെട്ട പ്രൊജക്റ്റ് താളിലേയ്ക്ക് മാറ്റുന്നതായിരിക്കും നല്ലത്--പ്രവീൺ:സം‌വാദം 14:53, 1 ഒക്ടോബർ 2009 (UTC)
നമുക്കിത് സഹായം നെയിംസ്പേസിൽ ഉൾക്കൊള്ളിച്ചു കൂടേ? സഹായം നെയിംസ്പേസ് വിക്കിപീഡിയയുടെ പ്രവർത്തനത്തിനുള്ള സഹായത്തിനു മാത്രം പരിമിതപ്പെടുത്തേണ്ടതുണ്ടോ? --Vssun 15:38, 1 ഒക്ടോബർ 2009 (UTC)
ഇവിടെ ഇത്തരം ചർച്ചകൾ വേണോ?ഇവിടെയോ ഇവിടെയോ --തച്ചന്റെ മകൻ 15:59, 1 ഒക്ടോബർ 2009 (UTC)
അതും നല്ലതാണ്‌.. പക്ഷേ വിക്കിപീഡിയയുടെ പുറത്തേയ്ക്ക് ഗൈഡ്‌ ആയി പ്രൊജക്റ്റ് ചെയ്യേണ്ട എന്നെന്റെ അഭ്പ്രായം. അതിനു മറ്റു വിക്കിസം‌രംഭങ്ങൾ ഉപയോഗിക്കാം.. ഇതിനായി ഒരു പദ്ധതി തന്നെ തുടങ്ങിയിട്ടുള്ളതിനാൽ അതിലോട്ട് ചേർക്കാമെന്നേ ഉദ്ദേശിച്ചുള്ളു. നയമനുസരിച്ച് നിഘണ്ടു സ്വഭാവമനുസരിച്ചുള്ള താളുകൾ പീഡിയയിൽ (നാനാർത്ഥങ്ങൾ ഒഴിച്ച്) പാടില്ലന്നാണ്‌ -പ്രവീൺ:സം‌വാദം 16:31, 1 ഒക്ടോബർ 2009 (UTC)
വിക്കിലേഖനങ്ങൾ പാടില്ലെന്നേയുള്ളൂ. മേൽക്കൊടുത്ത കണ്ണികളൊക്കെ ഇംഗ്ലീഷ് വിക്കിയിലുള്ളതാണ്‌. ഉള്ളടക്കത്താളുകളും ഗ്ലോസറികളുമെല്ലാം. അവ നിർവഹണത്തിനുള്ളവയാണ്‌. ലേഖനങ്ങളല്ല. ഇവ മുഖ്യനെയിംസ്പേസിൽ നിർമ്മിക്കാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? പിന്നെ നയങ്ങൾ നയിക്കുന്നതിനു വേണ്ടിയുള്ളതാണ്‌. നടത്തിപ്പിന്‌ പ്രതിബന്ധമാകാനല്ല.--തച്ചന്റെ മകൻ 16:53, 1 ഒക്ടോബർ 2009 (UTC)

അതിന്റെ അർത്ഥം പറയുന്ന സ്വഭാവത്തെ പറ്റിയാണ്‌ പറഞ്ഞത്. ഇത് പൊതുവേ മലയാളികൾക്ക് സഹായമായിട്ടാണ്‌ താങ്കൾ സൃഷ്ടിച്ചിട്ടുള്ളതെങ്കിൽ ഇത് വിക്‌ഷണറിയിലേയ്ക്ക് പോകുന്നതാണ്‌ നല്ലത്. അല്ല, ഇത് വിക്കിപീഡിയയിൽ ലേഖനമെഴുതുന്നവർക്ക് സഹായകമായിട്ടുള്ളതാണെങ്കിൽ സഹായം താളിലോട്ടോ, താങ്കൾ തന്നെ (?) സൃഷ്ടിച്ചിട്ടുള്ള പദസൂചിക പദ്ധതിയിലേയ്ക്കോ മാറ്റുന്നതായിരിക്കും നല്ലത്. പദസൂചികകൾ മാത്രം ആക്കി നിർത്തുന്നതിന്‌ (അത് ഇംഗ്ലീഷ് വിക്കിപീഡിയയിലാണെങ്കിൽ പോലും) വർഗ്ഗങ്ങൾ ഉള്ള കാലത്തോളം മിക്കസന്ദർഭങ്ങളിലും കൂടുതൽ ഗുണം ഒന്നുമുണ്ടാകാറില്ല. --പ്രവീൺ:സം‌വാദം 17:42, 1 ഒക്ടോബർ 2009 (UTC)

മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം[തിരുത്തുക]

ഒറ്റവരി + ശ്രദ്ധേയത --Vssun 15:51, 24 സെപ്റ്റംബർ 2009 (UTC)

- വിദ്യാലയങ്ങൾക്കും ശ്രദ്ധേയത പ്രശ്നം ഉണ്ടോ? -- ശ്രീജിത്ത് കെ 12:08, 25 സെപ്റ്റംബർ 2009 (UTC)

വിദ്യാലയങ്ങൾക്കു വേണ്ടി ഒരു വിക്കി പദ്ധതിയെക്കുറിച്ച് മെയിലിങ് ലിസ്റ്റിൽ ചർച്ച നടക്കുന്നുണ്ടല്ലോ.. എന്റെ അഭിപ്രായം എല്ലാ വിദ്യാലയങ്ങളേയും വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നാണ്. എന്തെങ്കിലും പ്രാധാന്യം ഉള്ളവയെ മാത്രം ഉൾപ്പെടുത്തിയാൽ മതി എന്നാണ്. മറ്റുള്ളവരുടെ അഭിപ്രായം ആരായുന്നു. --Vssun 13:06, 26 സെപ്റ്റംബർ 2009 (UTC)

ശ്രദ്ധേയതയും ചരിത്രവും ഒക്കെയുള്ള വിദ്യാലയങ്ങളെ മാത്രം വിക്കിപീഡിയയിൽ ഉൾപ്പെടുത്തുക. ബാക്കി മെയിലിങ്ങ് ലിസ്റ്റിൽ നടക്കുന്ന കേരളത്തിലെ വിദ്യാലങ്ങളെക്കുറിച്ചുള്ള ഒരു വിക്കിപദ്ധതിയോ മറ്റോ വിക്കിപാഠശാലയ്ക്കായി പ്ലാൻ ചെയ്യാം. ആ വിക്കി സജീവമാക്കാൻ ആ പദ്ധതി ഉപയോഗപ്പെടുത്തുകയും ചെയ്യാം. --Shiju Alex|ഷിജു അലക്സ് 11:24, 27 സെപ്റ്റംബർ 2009 (UTC)

ലേഖനത്തിലെ പുറത്തേക്കുള്ള കണ്ണികളിൽ കൊടൂത്തിരിക്കുന്ന ഹിന്ദുവിന്റെ വാർത്തയിലെ

ഇത് അടിസ്ഥാനമാക്കി ശ്രദ്ധേയതപ്രശ്നം പിൻ‌വലിക്കാം എന്നു കരുതുന്നു. --Vssun 15:36, 1 ഒക്ടോബർ 2009 (UTC)

സുധാകർ മംഗളോദയം[തിരുത്തുക]

വിവരങ്ങൾ വളരെ കുറവ് --Vssun 15:58, 30 സെപ്റ്റംബർ 2009 (UTC)

ലേഖനത്തിൽ ആവശ്യത്തിന്‌ വിവരങ്ങൾ ഇപ്പോഴും ആയില്ലെന്നു കരുതുന്നു. നീക്കം ചെയ്യാമെന്നു കരുതുന്നു. --Vssun 12:10, 17 ഒക്ടോബർ 2009 (UTC)
കുറച്ച് വിവരങ്ങൾ ആയിട്ടുണ്ട്. നിലനിർത്താം. --Rameshng:::Buzz me :) 03:22, 28 ഒക്ടോബർ 2009 (UTC)

കലാമണ്ഡലം തിരൂർ നമ്പീശൻ[തിരുത്തുക]

ഇവിടെ നിന്ന് പകർപ്പ് --Vssun 16:06, 15 ഒക്ടോബർ 2009 (UTC)

അപ്ലൈഡ് സയൻസ് കോളേജ്, അടൂർ[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 12:15, 17 ഒക്ടോബർ 2009 (UTC)

അമ്പലമേട് ഫാക്ട് ഹൈസ്കൂൾ[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 12:17, 17 ഒക്ടോബർ 2009 (UTC)

നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിനു ശേഷം ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർന്നിട്ടുണ്ട്. പക്ഷേ ശ്രദ്ധേയത ഉറപ്പിക്കാനുള്ള വിവരങ്ങളോ അവലംബമോ ഇല്ലെന്നു കരുതുന്നു. --Vssun 12:34, 24 ഒക്ടോബർ 2009 (UTC)

ഇത് സ്കൂളിനെ ശ്രദ്ധേയമാക്കുമെന്നു കരുതുന്നു. {{മായ്ക്കുക}} പിൻ‌വലിക്കുന്നു. {{ശ്രദ്ധേയത}}-യും --Vssun 16:29, 30 ഒക്ടോബർ 2009 (UTC)

അൽ ജാമിഅഃ അൽ ഇസ്ലാമിയ്യഃ[തിരുത്തുക]

ശ്രദ്ധേയതയില്ല. ജമാ അത്തിന്റെ താളിൽ ചേർക്കേണ്ട വിവരങ്ങളേയുള്ളൂ --Vssun 12:19, 17 ഒക്ടോബർ 2009 (UTC)

മഹേഷ് മംഗലാട്ട്[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 06:48, 22 ഒക്ടോബർ 2009 (UTC)

ശ്രദ്ധേയതയില്ല എന്നെന്റെയും അഭിപ്രായം--പ്രവീൺ:സം‌വാദം 17:18, 22 ഒക്ടോബർ 2009 (UTC)
ശ്രദ്ധേയതയില്ല --ജുനൈദ് (സം‌വാദം) 09:24, 24 ഒക്ടോബർ 2009 (UTC)

സഖാവ്[തിരുത്തുക]

വിക്കിനിഘണ്ടുവിന്‌ യോജിച്ച രൂപത്തിലാണ്‌ ഉള്ളടക്കം. ഇപ്പോഴത്തെ രീതിയിൽ വിജ്ഞാനകോശസ്വഭാവമില്ല -- റസിമാൻ ടി വി 10:43, 23 ഒക്ടോബർ 2009 (UTC)

ഇപ്പോൾ വിജ്ഞാനകോശരീതിയിലായെന്നു കരുതുന്നു. --Vssun 09:15, 24 ഒക്ടോബർ 2009 (UTC)
അതെയെന്ന് തോന്നുന്നു. നീക്കേണ്ട ആവശ്യമില്ല -- റസിമാൻ ടി വി 11:24, 24 ഒക്ടോബർ 2009 (UTC)

സ്ഥലനാമോല്പത്തി[തിരുത്തുക]

ഈ സൈറ്റിൽ നിന്നുള്ള ഭാഗങ്ങൾ പകർത്തിയത്. സൈറ്റിൽ പകർപ്പവകാശസ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതായി കാണുന്നില്ല -- റസിമാൻ ടി വി 16:56, 26 ഒക്ടോബർ 2009 (UTC)

പള്ളിയറകൾ - താനങ്ങൾ[തിരുത്തുക]

http://www.madikaipanchayat.in/inner.php?p=5&c=M0250029 ഇവിടെ നിന്നുള്ള പകർപ്പ് --Vssun 05:24, 27 ഒക്ടോബർ 2009 (UTC)

ഇതിലെ വിവരങ്ങൾ ഒരു പഞ്ചായത്ത് മുമ്പൊരിക്കൽ പുറത്തിറക്കിയ പുസ്തകത്തെ അടിസ്ഥനപ്പെടുത്തിയുള്ളതാണ്. പകർപ്പവകാശമാണ് പ്രശനമെങ്കിൽ എനിക്കറിയില്ല എങ്ങനെ എഴുതണമെന്ന്. വേറെ എന്തെങ്കിലുമാണു പ്രശ്‌നമെങ്കിൽ തിരുത്തി എഴുതുന്നതാവില്ലേ ഭംഗി? ഉപയോക്താവ്:Rajeshodayanchal | Rajesh Odayanchal |രാജേഷ്‌ ഒടയഞ്ചാൽ‌‌]] 05:32, 27 ഒക്ടോബർ 2009 (UTC)

പകർപ്പവകാശമില്ലാത്ത പുസ്തകമാണെന്ന് തെളിയിക്കാനാകുമെങ്കിൽ കോപ്പി ചെയ്യുന്നതിന് പ്രശ്നമില്ല. അല്ലെങ്കിൽ അതേപടിയുള്ള പകർപ്പ്, പകർപ്പവകാശലംഘനമാകും. പുസ്തകത്തിൽ നിന്ന് ആശയത്തെ ഉൾക്കൊണ്ട് താങ്കളുടെ ശൈലിയിൽ ലേഖനം എഴുതി, അവലംബമായി പ്രസ്തുത പുസ്തകം ചേർക്കാവുന്നതാണ്. --Vssun 05:47, 27 ഒക്ടോബർ 2009 (UTC)

അടുത്തമാസം തീർച്ചയായും ഞാൻ ആ പഞ്ചായത്തിനെ സമീപിക്കുന്നുണ്ട്. ഇതിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ അതു തന്നെ കൊടുക്കാൻ സാധിക്കുമെന്നു കരുതുന്നു. പക്ഷേ ആ സുവനീരിൽ പ്രത്യേകിച്ചൊന്നും തന്നെ പറഞ്ഞിട്ടില്ലായിരുന്നു. ഉപയോക്താവ്:Rajeshodayanchal | Rajesh Odayanchal |രാജേഷ്‌ ഒടയഞ്ചാൽ‌‌]] 06:02, 27 ഒക്ടോബർ 2009 (UTC)

ലേഖകന് ഇതേ പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ ലേഖനം നിലനിർത്തേണ്ടതില്ലെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:10, 28 ഒക്ടോബർ 2009 (UTC)
ധാരണയില്ലാത്തതു അതിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവരങ്ങളിലാണേ!... എഴുതിയ കാര്യങ്ങളെക്കുറിച്ചു നല്ല ധാരണയുണ്ട് :) പള്ളിയറകളും താനങ്ങളും മലബാറിൽ‌ വളരെ popular ആയിട്ടുള്ള ആരാധനാമാർ‌ഗങ്ങളാണ്. --Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാൽ‌‌ 08:59, 28 ഒക്ടോബർ 2009 (UTC)