അമ്പലമേട് ഫാക്ട് ഹൈസ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പലമേട് ഫാക്ട് ഹൈസ്കൂൾ - പ്രധാന പ്രവേശന കവാടം

എറണാകുളം ജില്ലയിലെ കരിമുകളിനും അമ്പലമുകളിനും ഇടക്ക് അമ്പലമേടിലാണ് ഫാക്ട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. ഫാക്ടിന്റെ (ഫെർട്ടിലൈസേർസ് ആന്റ് കെമിക്കൽസ് ട്രാവങ്കൂർ ലിമിറ്റഡ്) അമ്പലമേട് ശാഖക്ക് കീഴിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഇടക്കാലത്ത് കുറച്ചു നാൾ ‘ടോക് എച്ച്’ സ്കൂൾ ശ്രംഖലക്ക് കീഴിൽ പ്രവർത്തിച്ച സ്കൂൾ വീണ്ടും ഫാക്ടിന്റെ കീഴിൽ ആണ്‌ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഏകദേശം രണ്ടാ‍യിരം വിദ്യാർത്ഥികൾ പഠിക്കുന്ന ഫാക്ട് അമ്പലമേട് സ്കൂളിൽ സി.ബി.എസ്.സി സിലബസും കേരളാ സിലബസുമുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലാണ് ഈ സ്കൂൾ ഉള്ളത്.

1971ൽ ആണ്‌ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്ത് ഇറങ്ങിയത്. തുടർച്ചയായി ഇരുപത്തിഅഞ്ച് വർഷത്തോളം എസ്.എസ്.എൽ.സി-യിൽ നൂറ് ശതമാനം വിജയം വരിച്ച കേരള സിലബസ്സിലുള്ള സ്കൂളെന്ന നിലയിൽ[അവലംബം ആവശ്യമാണ്] പ്രശസ്തമാണ് ഈ വിദ്യാലയം.

പ്രശസ്ത അദ്ധ്യാപകർ[തിരുത്തുക]


പൂർ‌വ്വവിദ്യാർത്ഥികൾ[തിരുത്തുക]

  • സവിത - ഗായിക, ഏഷ്യാനെറ്റ് അവതാരിക
  • മെറിൻ തോമസ് - ബാൾ ബാറ്റ്മിന്റൻ കേരളാ ടീം കാപ്റ്റ്ൻ
  • കൃഷ്ണപ്രസാദ് - സിനിമാ സീരിയൽ നടൻ
  • രജ്ഞിത് - ഏഷ്യാനെറ്റ് അവതാരകൻ, സിനിമാ നടൻ


കൂടുതൽ വായനയ്ക്ക്[തിരുത്തുക]