മാവിലാക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കണ്ണൂർ ജില്ലയിൽ കണ്ണൂർ-കൂത്തുപറമ്പ് പാതക്കരികിലായി മാവിലായിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ മാവിലാക്കാവ് . ശ്രീ ദൈവത്താർ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. വിഷു ഉൽസവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുൽസവം പ്രസിദ്ധമാണ്‌.[1] [2]ദൈവത്താർ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂർവാടും ഇളയ കൂർവാടും തമ്മിൽ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'. ഈ അമ്പലത്തിനടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മാവിലായി_സെൻട്രൽ_എൽ_പി_സ്കൂൾഉം ആർ ഡി സി മാവിലായിയും

അവലംബം[തിരുത്തുക]

  1. മാതൃഭൂമി വാർത്ത, 18 ഏപ്രിൽ 2009[പ്രവർത്തിക്കാത്ത കണ്ണി]
  2. മാതൃഭൂമി ആസ്ട്രോളജി[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാവിലാക്കാവ്&oldid=3640978" എന്ന താളിൽനിന്ന് ശേഖരിച്ചത്