Jump to content

മാരുതി ആൾട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൾട്ടോ
നിർമ്മാതാവ്മാരുതി
മാതൃസ്ഥാപനംസുസുകി
വിഭാഗംഎ1
രൂപഘടനചെറിയകാർ
എൻ‌ജിൻ796cc/3cyl 46bhp
ഗിയർ മാറ്റംമാനുവൽ
നീളം3495മിമീ
വീതി1495മിമീ
ഉയരം1460മിമീ
ഭാരം740 കിലോഗ്രാം
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ്35 ലിറ്റർ
ബന്ധുക്കൾസാൻ‌ട്രോ,വാഗൺ ആർ,ഇൻഡിക്ക

മാരുതി സുസുക്കി കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു ചെറു നഗരോപയോഗ കാറാണ് മാരുതി ഓൾട്ടോ. 2000, സെപ്റ്റംബർ 27-നാണ് ഇന്ത്യൻ വിപണിയിൽ ഇത് പുറത്തിറങ്ങിയത്. എങ്കിലും 1994 മുതൽ തന്നെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് മാരുതി സെൻ കാറുകൾ കയറ്റി അയച്ചിരുന്നത് ഈ പേരിലാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ഹാച്ച്ബാക്കാണിത്. 2006-ൽ ഓൾട്ടോ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വില്പനയുള്ള കാറായി. 2008 ഫെബ്രുവരിയിൽ ഉല്പാദനം 10 ലക്ഷം കടന്ന ഓൾട്ടോ ഈ നേട്ടം കൈവരിക്കുന്ന മാരുതിയുടെ മൂന്നാമത്തെ കാറായി. മാരുതി 800, മാരുതി ഒംനി, ഹ്യൂണ്ടായ് സാൻട്രൊ എന്നിവയാണ് ഇന്ത്യയിലെ ഈ നേട്ടം കൈവരിച്ച മറ്റ് കാറുകൾ. 1994-2004 കാലയളവിൽ യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ പല രാജ്യങ്ങളിലേക്കും ഓൾട്ടോ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. 2022 ഓഗസ്റ്റിൽ പുതിയ പതിപ്പ്  നിലവിൽ വന്നു.[1]


മാരുതിയുടെ കാറുകൾ

800ആൾട്ടോഓംനിസെൻസെൻ എസ്റ്റിലോസ്വിഫ്റ്റ്വാഗൺ ആർഎസ്റ്റീംഎസ്എക്സ്4ബലീനൊവേർസജിപ്സിഗ്രാൻ‌ഡ് വിറ്റാറ

  1. "യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ഓൾട്ടോ". Retrieved 2022-08-25.
"https://ml.wikipedia.org/w/index.php?title=മാരുതി_ആൾട്ടോ&oldid=3770844" എന്ന താളിൽനിന്ന് ശേഖരിച്ചത്