മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം
പേരുകൾ
മറ്റു പേരുകൾ:മണ്ടയ്ക്കാട് ഭഗവതി അമ്മൻ കോവിൽ
മണ്ടയ്ക്കാട്ട് ക്ഷേത്രം
തമിഴ്:மண்டைக்காடு ஸ்ரீ பகவதி அம்மன் கோவில்
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:തമിഴ്‌നാട്
ജില്ല:കന്യാകുമാരി ജില്ല
പ്രദേശം:കുളച്ചൽ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പാർവ്വതി
പ്രധാന ഉത്സവങ്ങൾ:കൊട മഹോത്സവം

കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറൻ തീരത്തുള്ള കുളച്ചലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു പാർവ്വതി ക്ഷേത്രമാണ് മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം.[1] പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതിൽ ഭഗവതി അമ്മൻ (പാർവ്വതി ദേവി) കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം.[2][3] കടൽത്തീരത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ എത്താറുണ്ട്. വൈകുണ്ഠ സ്വാമികൾ രചിച്ച അഖിലത്തിരട്ട് എന്ന ഗ്രന്ഥത്തിൽ മണ്ടയ്ക്കാട്ട് ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്.

ഇടുമുടിക്കെട്ടുമായി പ്രവേശിക്കാമെന്നതിനാൽ 'സ്ത്രീകളുടെ ശബരിമല' എന്നും മണ്ടക്കാട് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. മാർച്ച് മാസത്തിൽ നടക്കുന്ന 'കൊട മഹോത്സവം' (കൊടൈവിഴ) ആണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം.[4][5] കൊടൈവിഴയോടനുബന്ധിച്ച് വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളുമുണ്ട്.

ഉത്സവസമയത്ത് ക്ഷേത്രപരിസരത്ത് മാംസാഹാരം പാകം ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിലക്കുകളില്ല എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ക്ഷേത്രത്തിലെ പൊങ്കാല സമയത്ത് പൊങ്കാല അടുപ്പുകളോടു ചേർന്ന് മാംസഹാരം പാകം ചെയ്യുന്നത് ഇവിടെ ഒരു സാധാരണ കാഴ്ചയാണ്. ഉത്സവസമയത്ത് വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ നാഗർകോവിൽ, തിരുവനന്തപുരം എന്നിവിടങ്ങലിൽ നിന്നും മണ്ടയ്ക്കാട്ടേക്ക് പ്രത്യേക ബസ് സർവീസുകൾ ഒരുക്കാറുണ്ട്.

ഐതിഹ്യം[തിരുത്തുക]

ഈ സ്ഥലത്ത് പണ്ട് ആടുകളെ മേയ്ച്ചു നടന്ന ഒരു ബാലൻ പുല്ല് വെട്ടുന്നതിനിടയിൽ രക്തം കാണുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഇവിടെ ഒരു മണൽക്കൂന തയ്യാറാക്കി ആരാധിക്കുവാൻ തുടങ്ങി എന്നതാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം.[3]

സ്ഥാനം[തിരുത്തുക]

നാഗർകോവിൽ - കുളച്ചൽ സംസ്ഥാനപാതയിൽ മണ്ടയ്ക്കാട് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുളച്ചലിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ അകലെയാണ് ക്ഷേത്രത്തിന്റെ സ്ഥാനം.[2]

സമീപത്തുള്ള സ്ഥലങ്ങൾ[തിരുത്തുക]

റെയിൽ[തിരുത്തുക]

വ്യോമമാർഗ്ഗം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "New flag post for Mondaicaud temple". The Hindu. 7 February 2017.
  2. 2.0 2.1 "Mandaikad Bhagavathy Amman Temple". ekanyakumari.com. ശേഖരിച്ചത് 13 August 2018.
  3. 3.0 3.1 "Arulmigu Bhagavathyamman Temple, Mandaikadu" (ഭാഷ: ഇംഗ്ലീഷ്). Official website of Kanyakumari Temples. ശേഖരിച്ചത് 13 August 2018.
  4. "മണ്ടയ്ക്കാട് ക്ഷേത്രത്തിൽ വലിയപടുക്കപൂജ ഇന്ന്..." മാതൃഭൂമി ദിനപത്രം. 2018-03-09. ശേഖരിച്ചത് 13 August 2018.
  5. "A temple where legends abound". The Hindu. 28 September 2001.

പുറം കണ്ണികൾ[തിരുത്തുക]