"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
നന്ദിപ്രതിഷ്ഠ കടന്നാൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന രാമനാഥസ്വാമിയുടെ നടയിലെത്താം. ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധം മണലുകൊണ്ടുള്ള ശിവലിംഗമാണ് രാമനാഥസ്വാമിയ്ക്ക്. ഹനുമാൻ വാലുകൊണ്ട് നടത്തിയ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ശിവലിംഗത്തിൽ ഇന്നും വ്യക്തമായി കാണാം. കരിങ്കല്ലുകൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഏകദേശം മൂന്നടി ഉയരം വരുന്ന രാമനാഥസ്വാമിയുടെ ശിവലിംഗം കുടികൊള്ളുന്നത്. ഇതിന്റെ താഴികക്കുടം സ്വർണ്ണം പൂശിയിട്ടുണ്ട്. രാമനാഥസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്താണ് പർവ്വതവർദ്ധിനി അമ്മന്റെ സന്നിധി. സാധാരണയായി ശിവന്റെ ഇടതുഭാഗത്ത് കുടികൊള്ളാറുള്ള പാർവ്വതി, ഇവിടെ വലതുവശത്ത് വന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കൂടാതെ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്തുണ്ട്.
 
രാമനാഥസ്വാമിക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വിശ്വനാഥസ്വാമിയുടെ പ്രതിഷ്ഠയുള്ളത്. ഇതാണ് ഹനുമാൻ പ്രതിഷ്ഠിച്ച മൂർത്തി എന്ന് പറയപ്പെടുന്നു. ആദ്യപൂജയേറ്റുവാങ്ങുന്നതും വിശ്വനാഥസ്വാമിയാണ്. പ്രസിദ്ധമായ [[കാശീകാശി വിശ്വനാഥക്ഷേത്രം|കാശീ വിശ്വനാഥസ്വാമിക്ഷേത്രത്തിലെ]] പ്രതിഷ്ഠയുടെ അതേ പേരാണ് പ്രതിഷ്ഠയ്ക്കെന്നത് ശ്രദ്ധേയമാണ്. വിശ്വനാഥസ്വാമിയോടൊപ്പം ഇടതുവശത്ത് പ്ത്നിയായ വിശാലാക്ഷിയുമുണ്ട്. ഇതും കാശിയുമായുള്ള ബന്ധം കാണിയ്ക്കുന്നു (കാശിയിൽ ശിവൻ വിശ്വനാഥനായും പാർവ്വതി വിശാലാക്ഷിയായും കുടികൊള്ളുന്നു).
 
ഒരുപാട് ഉപദേവതാസന്നിധികളുള്ള പുണ്യസങ്കേതമാണ് രാമേശ്വരം ക്ഷേത്രം. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ സന്ന്യാസരൂപമായ [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തി]] കുടികൊള്ളുന്നു. തമിഴ്നാട്ടിലെ ശിവസന്നിധികളിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ സാധാരണമാണ്. കൂടാതെ പത്നിയായ [[ഉഷ|ഉഷാദേവിയോടൊപ്പം]] കുടികൊള്ളുന്ന [[സൂര്യൻ|സൂര്യഭഗവാൻ]], ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയായ ഗന്ധമാദന ലിംഗം, വിഭീഷണൻ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന ജ്യോതിലിംഗം, [[സരസ്വതി]], [[നടരാജൻ]] (രണ്ട് വിഗ്രഹങ്ങൾ), [[ദുർഗ്ഗ]] എന്നിവരുടെ പ്രതിഷ്ഠകളുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3137912" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി