ചെന്നകേശവ ക്ഷേത്രം, ബേലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെന്നകേശവ ക്ഷേത്രം, ബേലൂർ
The Courtyard of Chennakesava Temple - Belur.jpg
കർണാടകയിലെ ബേലൂരിൽ ചെന്നകേശവ ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരവും അങ്കണവും.
ചെന്നകേശവ ക്ഷേത്രം, ബേലൂർ is located in India
ചെന്നകേശവ ക്ഷേത്രം, ബേലൂർ
Location in Karnataka
ചെന്നകേശവ ക്ഷേത്രം, ബേലൂർ is located in Karnataka
ചെന്നകേശവ ക്ഷേത്രം, ബേലൂർ
ചെന്നകേശവ ക്ഷേത്രം, ബേലൂർ (Karnataka)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKarnataka, India
നിർദ്ദേശാങ്കം13°09′47″N 75°51′38″E / 13.162930°N 75.860593°E / 13.162930; 75.860593Coordinates: 13°09′47″N 75°51′38″E / 13.162930°N 75.860593°E / 13.162930; 75.860593
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിChennakeshava (Vishnu)
DistrictHassan
സംസ്ഥാനംKarnataka
രാജ്യംIndia
വെബ്സൈറ്റ്Sri Chennakeshava Temple
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംHoysala
സ്ഥാപകൻHoysala Vishnuvardhana
പൂർത്തിയാക്കിയ വർഷം12th-century
വിഷ്ണുവിന്റെ സ്ത്രീ അവതാരമായ മോഹിനിയെ ചിത്രീകരിച്ചിരിക്കുന്നതിന്റെ പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം.

ബേലൂരിലെ കേശവ, കേസവ, വിജയനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ചെന്നകേശവ ക്ഷേത്രം കർണാടകയിലെ ഹസ്സൻ ജില്ലയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഹിന്ദു ക്ഷേത്രമാണ്. ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വേളാപുരി എന്നുകൂടി അറിയപ്പെട്ടിരുന്ന ബേലൂരിൽ യഗാച്ചി നദിയുടെ തീരത്ത് 1117-ൽ രാജാവായ വിഷ്ണുവർദ്ധനയുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. മൂന്നു തലമുറകളിലായി പണിത ഈ ക്ഷേത്രം പൂർത്തിയാക്കാൻ ഏകദേശം 103 വർഷങ്ങളെടുത്തു.[1] യുദ്ധത്തിൽ നിരവധി തവണ ഈ ക്ഷേത്രത്തിനു നാശമുണ്ടാകുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തെങ്കിലും ആവർത്തിച്ച് പുനർനിർമ്മിക്കപ്പെട്ടു. ഹസ്സൻ പട്ടണത്തിൽ നിന്ന് 35 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.[2]

ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു രൂപമാണ് ചെന്നകേശവ (lit, "handsome kesava"). തുടക്കം മുതൽ സജീവമായി വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത്. മധ്യകാല ഹിന്ദു ഗ്രന്ഥങ്ങളിൽ ഇത് ആദരപൂർവ്വം വിവരിക്കപ്പെട്ടിരിക്കുന്നു. വൈഷ്ണവ പ്രസ്ഥാനത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഇന്നും ഇതു നിലനിൽക്കുന്നു.[1][3] വാസ്തുവിദ്യ, ശിൽപങ്ങൾ, ശിലാശാസനങ്ങൾ, തൂൺചിത്രങ്ങൾ, അതിന്റെ പ്രതീകങ്ങൾ, ലിഖിതങ്ങളും ചരിത്രവും എല്ലാം ഉൾക്കൊള്ളുന്ന ഈ ക്ഷേത്രം ശ്രദ്ധേയമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ നൃത്ത ജീവിതരീതികളും, നർത്തകികളും സംഗീതജ്ഞരും, രാമായണം, മഹാഭാരതം, പുരാണങ്ങളിലുള്ള ഹിന്ദു രചനകൾ തുടങ്ങിയവയെക്കുറിച്ചുമുള്ള ചിത്രങ്ങൾ ക്ഷേത്ര കലാസൃഷ്ടികൾ ആയി ചിത്രീകരിച്ചിട്ടുണ്ട്.[1][4][5] ശൈവിസം, ശക്തിസം, ജൈനമതത്തിൽ നിന്നുള്ള ജിനയുടെ പ്രതിമകളും, ബുദ്ധമതത്തിൽ നിന്നും ബുദ്ധനും എന്നിവയിലെ നിരവധി തീമുകളും ഈ വൈഷ്ണവ ക്ഷേത്രത്തിൽ ഉൾപ്പെടുന്നു. ചെന്നകേശവ ക്ഷേത്രം 12-ആം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിലെയും ഹൊയ്സാല സാമ്രാജ്യഭരണത്തിലെയും കലാ സാംസ്കാരികവും ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടുകൾക്ക് സാക്ഷ്യം വഹിക്കുന്നു.[5][6]

ബേലൂർ ക്ഷേത്ര സമുച്ചയവും ഹാലേബിഡുവിലെ അടുത്തുള്ള ഹൈന്ദവ, ജൈന ക്ഷേത്രങ്ങളും യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[1]

ചരിത്രം[തിരുത്തുക]

ചെന്നകേശവ ക്ഷേത്രത്തിലെ കലാചിത്രീകരണം.

1117ലുണ്ടായ തലക്കാട് യുദ്ധത്തിൽ ചോളന്മാരെ തോൽപ്പിച്ചതിന്റെ സന്തോഷസൂചകമായി ഹൊയ്സാല ചക്രവർത്തിയായ വിഷ്ണുവർദ്ധൻ ആണ് ചെന്നകേശവ അഥവാ സുന്ദരനായ കേശവൻ എന്നർത്ഥം വരുന്ന അതി മനോഹരമായ ഈ ക്ഷേത്രം പണിയിച്ചത്. ജൈന മതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയതുകൊണ്ട് ജൈന ക്ഷേത്രത്തിൽ കാണുന്നത് പോലെയുള്ള തൂണുകൾ ഒക്കെ ഇവിടെയും കാണാം. 64 മൂലകളും 4 പ്രവേശനകവാടങ്ങളും 48 തൂണുകളുമായി ശില്പ ഭംഗി നിറഞ്ഞതാണ് ഈ ക്ഷേത്രം. മുകളിൽ നിന്നു നോക്കിയാൽ ഒരു നക്ഷത്രം പോലെ ആയിരിക്കും ഈ ക്ഷേത്രം കാണപ്പെടുന്നത്.

താൻ യുദ്ധത്തിൽ മരിച്ചു പോയാൽ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയായി കഴിയേണ്ടി വരുമെന്ന കാരണത്താൽ വിവാഹമേ വേണ്ടെന്നു വെച്ച വിഷ്ണു വർദ്ധനെ അദ്ദേഹത്തിന്റെ അമ്മ അതീവ സുന്ദരിയും നർത്തകിയുമായ ശന്തളാദേവിയെ കണ്ടു ഇഷ്ടപ്പെട്ട് , മകന് അനുരൂപയായ വധു ഇവൾ തന്നെയെന്നു നിശ്ചയിച്ചു. അവർക്ക് കൊട്ടാരത്തിൽ നൃത്തം ചെയ്യാനുള്ള അവസരവും കൊടുത്തു. നൃത്തം കണ്ടു മോഹിച്ച വിഷ്ണു വർദ്ധൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണു വാമൊഴി. ശന്തളാദേവിയാണ് ചെന്ന കേശവ ക്ഷേത്രത്തിനു സമീപം കപ്പേ ചെന്നിഗരായ ക്ഷേത്രം സൗമ്യനായകി, രംഗനായകി, ശ്രീദേവി, ഭൂദേവി എന്നീ ക്ഷേത്രങ്ങൾ പണിയിച്ചത്‌.

വിവരണം[തിരുത്തുക]

Temples and monuments of Chennakeshava complex
View of the Gopuram from inside the courtyard of the Chennakesava Temple - Belur.jpg
Eastern gopuram
BelurChennakeshavaTempel.jpg
Kesava temple
Belur Panorama.JPG
View from center-southwest
Chennakeshava temple Belur 294.jpg
Temples in the west end
The Ranganayaki temple, a minor shrine in the Chennakeshava temple complex, Belur.jpg
Andal temple
Temple tank (kalyani) at the Chennakeshava temple in Belur.jpg
Water tank inside the complex
The Chennakeshava temple includes a number of smaller shrines and monuments.

ബേലൂർ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് താഴെയായിട്ടാണ് കണ്ണാടിയുമായി നിൽക്കുന്ന സുന്ദരീരൂപം കൊത്തിവച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒട്ടേറെ രൂപങ്ങൾ ക്ഷേത്രച്ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട്. രാജാവായിരുന്ന വിഷ്ണുവർധനന്റെ ഭാര്യയായിരുന്ന ശാന്തളദേവിയുടെ സൗന്ദര്യമാണ് ഈ ശിൽപങ്ങളുടെയും അടിസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. ചെന്നകേശവ ക്ഷേത്രത്തിന് പുറത്ത് ഇത്തരത്തിലുള്ള 38 സ്ത്രീരൂപങ്ങളുണ്ട്, ശിലാബാലികമാർ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിനകത്തുമുണ്ട് ഇത്തരം രൂപങ്ങൾ.

ദർപ്പണസുന്ദരി, ശുകഭാഷിണി, ബസന്ദക്രീഡ, കീരാവാണി,കേശശൃഗാരം, മയൂരശിഖ, കുറവഞ്ചി നർത്തകി, അശ്വകേശി, പാദാംഗുലി, ഗാനമജ്ഞിറ, തില്ലാന, തൃഭംഗിനർത്തന, കാപാലഭൈരവി, വേണുഗോപാല, ഗായകി, നാട്യസുന്ദരി,രുദ്രവീണ, കുടിലകുന്തള, വനറാണി, വികടനർത്തന,ചന്ദ്രിക, രുന്ദ്രിക, മോഹിക, രേണുക, ജയനിഷാദ, ഭസ്മമോഹിനി, വിഷകന്യക, അദ്ധ്യാപിക, ശകുനശാരദ, നർത്തകി, നാഗവീണസുന്ദരി, ഗർവ്വിഷ്ട, നാട്യശാന്തള, സമദുരഭാഷിണി, കേശശൃംഗാരം, ഗന്ധർവ്വ കന്യക, എന്നിങ്ങനെയുള്ള 38 ‘ശിലാബാലിക‘മാർ തുടങ്ങിയവർ മേൽക്കൂരയുടെ കീഴിലായി വെളിയിലുള്ള കൊത്തുപണികളിൽ പ്രധാനമായി അണിനിരക്കുന്നു . ഇതുകൂടാതെ 4 ശിലാബാലികമാർ ക്ഷേത്രത്തിന് അകത്തുമുണ്ട്.

Statues on capital support the temple eaves. 38 of the original 40 have survived in Belur.

ദശാവതാരം കൊത്തിയ തൂണുകൾ ഏറ്റവും ആകർഷണമാണ്. കല്ലുകൊണ്ടുതന്നെയുണ്ടാക്കിയ ബെയറിങ്ങുകളിൽ കറങ്ങുന്ന രീതിയിലാണ് ദശാവതാരതൂണുകൾ നിർമ്മിച്ചിരിക്കുന്നത്. പക്ഷെ സുരക്ഷാകാരണങ്ങളാൽ ഇപ്പോൾ അത് കറക്കാൻ അനുവദിക്കാറില്ല.

ഹൊയ്സാല രാജ വംശത്തിലെ ആദ്യത്തെ രാജാവായ സാല സിംഹവുമായി യുദ്ധം ചെയ്യുന്ന ഹൊയ്സാല രാജ്യത്തിന്റെ രാജകീയ മുദ്രയായ ശിൽപവും ഇവിടെ കാണാം. തൻറെ ഗുരുവായ സുദത്തമുനിയെ ആക്രമിക്കാൻ വന്ന സിംഹത്തെ സാല പൊരുതി കീഴ്പ്പെടുത്തിയ സംഭവത്തിൻറെ ഓർമ്മയ്ക്കായാണ് വിഷ്ണുവർധൻ ഈ രൂപം രാജമുദ്രയായി ഉപയോഗിക്കാൻ തുടങ്ങിയത്.

കരിങ്കല്ലിൽ പണിതീർത്ത ഈ ക്ഷേത്രത്തിന്റെ മുറ്റത്ത്‌ 42 അടിയും 15 ടൺ ഭാരവുമുള്ള‍ ഒറ്റക്കല്ലിലുള്ള ഗ്രാവിറ്റിപില്ലർ മറ്റൊരു അത്ഭുതമായി നില കൊള്ളുന്നു. ഈ സ്തംഭത്തിന്റെ 3 മൂലകൾ‍ മാത്രമേ തറയിൽ ഉറപ്പിച്ച് നിർത്തിയിട്ടുള്ളൂ. തറയുടെ താഴെ നിന്ന് മുകളിലേക്കുള്ള കൊത്തുപണികൾക്ക് ഒരു ഘടനയുണ്ട്. ഏറ്റവും അടിയിൽ ശക്തരായ ആനകൾ, അതിന് മുകളിൽ ധൈര്യത്തെ കാണിക്കാനായി സിംഹങ്ങൾ, വേഗതയുടെ പര്യായമായി കുതിരകൾ, വള്ളിപ്പടർപ്പുകൾ, പൂക്കൾ എന്നിവയും അലങ്കാരപ്പണികളിൽ കാണാം.

ശ്രീകോവിലിനുള്ളിൽ അഞ്ചു തൂണുകൾ. അതിലൊന്നിൽ രാജപത്നിയായ ശാന്തളാദേവിയുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. കണ്ണുകൾ മീൻപോലെ, വദനം ചന്ദ്രബിംബം, അരക്കെട്ട് സിംഹത്തെപ്പോലെ, താമരയിതൾ കാൽപാദം, പാദത്തിലെ നീളം കൂടിയ രണ്ടാംവിരൽ എന്നീ ലക്ഷണങ്ങളോടുകൂടിയ ലക്ഷണമൊത്ത സുന്ദരികളെയാണ് ഈ തൂണുകളിൽ കാണുക.

ചിത്രശാല[തിരുത്തുക]

Notes[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Permanent Delegation of India to UNESCO (2014), Sacred Ensembles of the Hoysala, UNESCO
  2. 1930-, Subramanian, V. K., (2003). Art shrines of ancient India. New Delhi: Abhinav Publications. ISBN 8170174317. OCLC 56377802.CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  3. Gerard Foekema 1996, പുറങ്ങൾ. 47-49.
  4. Kirsti Evans 1997, പുറങ്ങൾ. 9-10.
  5. 5.0 5.1 Narasimhacharya 1987, പുറങ്ങൾ. 2-9.
  6. Winifred Holmes (1938). C.P. Snow (സംശോധാവ്.). Discovery: Mysore's Medieval Sculpture. Cambridge University Press. പുറം. 85.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]