കണ്ണാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണാടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണാടി (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ണാടി (വിവക്ഷകൾ)
കണ്ണാടിയും ഒരു വസ്തുവിന്റെ പ്രതിബിംബവും

മിനുസമുള്ളതും, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഏതൊരു പ്രതലത്തെയും കണ്ണാടി എന്ന പദം കൊണ്ട് അർത്ഥമാക്കാം. സുതാര്യമായ സ്ഫടികഫലകങ്ങളേയും കണ്ണാടി എന്നു പറയാറുണ്ട്. ഒരു വസ്തുവിൻറെ പ്രതിബിംബം കാണാൻ കണ്ണാടി ഉപയോഗിക്കുന്നു. പലതരം കണ്ണാടികൾ ഉണ്ട്. ഒരു സ്ഫടികഫലകത്തിന്റെ ഒരു വശത്ത് മെർക്കുറി (രസം) പുരട്ടിയാണ് കണ്ണാടി നിർമ്മിക്കുന്നത്.

ചിലതരം കണ്ണാടികളുടെ പ്രതലം വക്രാകൃതിയിലായിരിക്കും. പ്രതലം പുറത്തേക്ക് വളഞ്ഞിരിക്കുന്ന കണ്ണാടിയെ കോൺ‌വെക്സ് കണ്ണാടി എന്നും ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്ന കണ്ണാടിയെ കോൺ‌കേവ് കണ്ണാടി എന്നും പറയുന്നു.

ഇതും കാണുക[തിരുത്തുക]

വാഹനങ്ങളുടെ കണ്ണാടി.JPG

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണ്ണാടി&oldid=1736496" എന്ന താളിൽനിന്നു ശേഖരിച്ചത്