വാൽക്കണ്ണാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓടു കൊണ്ടുക്കിയ വാൽക്കണ്ണാടി


വാൽക്കണ്ണാടി ബ്രാഹ്മണയുവതിയുടെ കൈയിലും അഷ്ടമംഗല്യത്തട്ടത്തിലും വാൽക്കണ്ണാടി ബ്രാഹ്മണയുവതിയുടെ കൈയിലും അഷ്ടമംഗല്യത്തട്ടത്തിലും
വാൽക്കണ്ണാടി ബ്രാഹ്മണയുവതിയുടെ കൈയിലും അഷ്ടമംഗല്യത്തട്ടത്തിലും


ആദ്യ ചിത്രം: വാൽക്കണ്ണാടിബിംബം രണ്ടാമത്തെ ചിത്രത്തിൽ സാധാരണ വാൽക്കണ്ണാടി താൽക്കാലികമായി ബിംബരൂപേണ ഉപയോച്ചിരിക്കുന്നു. ആദ്യ ചിത്രം: വാൽക്കണ്ണാടിബിംബം രണ്ടാമത്തെ ചിത്രത്തിൽ സാധാരണ വാൽക്കണ്ണാടി താൽക്കാലികമായി ബിംബരൂപേണ ഉപയോച്ചിരിക്കുന്നു.
ആദ്യ ചിത്രം: വാൽക്കണ്ണാടിബിംബം രണ്ടാമത്തെ ചിത്രത്തിൽ സാധാരണ വാൽക്കണ്ണാടി താൽക്കാലികമായി ബിംബരൂപേണ ഉപയോച്ചിരിക്കുന്നു.

നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടിയാണ് വാൽക്കണ്ണാടി. വാൽക്കണ്ണാടി ഒരു ശുഭവസ്തുവായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഹിന്ദു ആചാരങ്ങളിൽ അഷ്ടമംഗല്യത്തട്ടിലെ ഒരു ഘടകമാണ്. സാധാരണയായി ഓടുകൊണ്ടോ പഞ്ചലോഹം കൊണ്ടോ ആണ് ഇതു നിർമ്മിക്കുന്നത്. കൂടാതെ ഇതിന്റെ വാലിന്റെ അഗ്രത്ത് ഒരു നേരിയ വളവുണ്ട്. വാൽക്കണ്ണാടിക്ക് വ്യക്തമായ ആകൃതിയും അളവുകളും ഉണ്ട്. വാൽക്കണ്ണാടി പവിത്രമായ ദേവതാ സങ്കല്പമാണ്. അതുകാരണം ചില ദേവീക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി, പഞ്ചലോഹം കൊണ്ട് പണിത് വിഗ്രഹമായി പ്രതിഷ്ഠിക്കാറുണ്ട്. ഇതാണ് വാൽക്കണ്ണാടിബിംബം. പ്ലാസ്റ്റിക് ഫ്രയിമിൽ ദർപ്പണം ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്. ആറന്മുളക്കണ്ണാടിയോട് ഇതിനു സാദൃശ്യം ഉണ്ട്.

ബ്രാഹ്മണയുവതികൾ വിവാഹമണ്ഡപത്തിലിരിക്കുമ്പോൾ, വാൽക്കണ്ണാടി കൈയിൽ പിടിക്കാറുണ്ട്.

ചിലയിടങ്ങളിൽ നവരാത്രി ഉത്സവം നടക്കുമ്പോൾ ദേവീചൈതന്യം വാൽക്കണ്ണാടിയിലേക്ക് ആവാഹിച്ചശേഷമാണ് പൂജകൾ നടത്തുന്നത്.

ഈശ്വരസങ്കല്പമാന്നെങ്കിലും വാൽക്കണ്ണാടി പ്രത്യേകം അളവിൽ പണിയിച്ച്‌ പണ്ട് മഹാആൾക്കാർ (ഉദാ: അധികാരികൾ) മുഖം നോക്കാൻ ഉപയോഗിച്ചിരുന്നു.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൽക്കണ്ണാടി&oldid=3135849" എന്ന താളിൽനിന്ന് ശേഖരിച്ചത്