വാമൊഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാമൊഴി അഥവാ വായ്മൊഴി എന്നാൽ സംസാരഭാഷ. വാമൊഴിയുടെ അടിസ്ഥാനം മനുഷ്യരുടെ സ്വരോച്ചാരണത്തിലാണു്. ഇതു് വരമൊഴി അല്ലെങ്കിൽ എഴുത്തുഭാഷയുമായിട്ടും, ആംഗ്യഭാഷയുമായിട്ടും കൈകളുടെ ഉപയോഗത്തിന്റെ അഭാവത്തിൽ വ്യത്യസ്തമാകുന്നു. ചില ഭാഷാശാസ്ത്രജ്ഞന്മാർ ആംഗ്യഭാഷകളെയും വാമൊഴിയുടെ കൂട്ടത്തിൽ ചേർക്കുന്നു.[1][2][3]

വരമൊഴിയുമായുള്ള വ്യത്യാസം[തിരുത്തുക]

പ്രധാന ലേഖനം: വരമൊഴി

വാമൊഴിയിൽ വാക്കുകളുടെയും വാക്യങ്ങളുടെയും അർത്ഥം പലപ്പോഴും പശ്ചാത്തലത്തിലൂടെ മാത്രമാണു് വ്യക്തമാകുന്നതു്. എന്നാൽ വരമൊഴിയിൽ എഴുതപ്പെട്ട വാക്യങ്ങളിൽനിന്നും നേരിട്ടു് രചയിതാവിന്റെ ഉദ്ദേശ്യം ഗ്രഹിക്കാവുന്നതായിരിക്കും. കൂടാതെ വാമൊഴിയിൽ പൊതുവായ അനുഭവ സമ്പത്തെച്ചൊല്ലിയാണു് പ്രസ്താവനകളുടെ സത്യാസത്യങ്ങളെക്കുറിച്ചുള്ള വാദങ്ങൾ തീരുമാനിക്കപ്പെടുന്നതെങ്കിൽ, വരമൊഴിയിൽ നേരായ ക്രമത്തിലുള്ള തർക്കങ്ങൾക്കാണു് സ്വാധീനം. മാത്രമല്ല, വാമൊഴിയിൽ പലപ്പോഴും ആത്മനിഷ്ഠമായ വിഷയങ്ങളെക്കുറിച്ചായിരിക്കും ചർച്ച, വരമൊഴിയിലോ വസ്തുനിഷ്ഠമായവയെക്കുറിച്ചും.[4]

വാമൊഴിയും വരമൊഴിയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണു്. ഭാഷാശാസ്ത്രജ്ഞന്മാർക്കിടയിൽ ഇപ്പൊഴത്തെ പൊതു അഭിപ്രായം വാമൊഴി സ്വതസ്സിദ്ധമാണെന്നും വരമൊഴി സാമൂഹികസൃഷ്ടിയാണെന്നുമാണു്.[5] എന്നാൽ പ്രാഗ്സ്കൂളിലെന്നപൊലുള്ള ഭാഷാശാസ്ത്രജ്ഞന്മാർ ചിലരുടെ അഭിപ്രായപ്രകാരം വാമൊഴിക്കും വരമൊഴിക്കും തമ്മിലുള്ള അന്തരത്തിനാലും, അവ രണ്ടിനുമുള്ള ചില തനതായ ഗുണവിശേഷങ്ങളാലും വരമൊഴി വാമൊഴിയിൽ അതിഷ്ഠിതമാണെന്ന വാദം തെറ്റാണു്.[6]

ഇതും കാണുക[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. Groce, Nora Ellen (1985). Everyone here spoke sign language hereditary deafness on Martha's Vineyard (ഭാഷ: ഇംഗ്ലീഷ്) (8. printing പതിപ്പ്.). Cambrige, Mass., USA: Harvard University Press. ISBN 9780674270411.
  2. Hoemann, Harry W. Hoemann ; illustrated by Shirley A. (1986). Introduction to American sign language (ഭാഷ: ഇംഗ്ലീഷ്) ([2nd print.]. പതിപ്പ്.). Bowling Green, Ohio, USA: Bowling Green Press. ISBN 0961462108.
  3. Barrett, Patricia Brooks, Vera Kempe ; developmental psychology series editor Martyn (2012). Language development (ഭാഷ: ഇംഗ്ലീഷ്). Oxford: Wiley-Blackwell. ISBN 1444331469. {{cite book}}: |first= has generic name (help)
  4. Tannen, Deborah (1982). Spoken and written language (ഭാഷ: ഇംഗ്ലീഷ്) (2. print പതിപ്പ്.). Norwood, N.J.: Ablex Publ. Co. ISBN 0893910945.
  5. Pinker, S (1990). "Natural language and natural selection". Behavioral and Brain Sciences (ഭാഷ: ഇംഗ്ലീഷ്). 13: 707-784. ശേഖരിച്ചത് 12 ഡിസംബർ 2014. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. Aaron, P.G. (2006). "Written language is as natural as spoken language: A biolinguistic perspective". Reading Psychology (ഭാഷ: ഇംഗ്ലീഷ്). 27 (4): 263–311. {{cite journal}}: |access-date= requires |url= (help); Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=വാമൊഴി&oldid=3903151" എന്ന താളിൽനിന്ന് ശേഖരിച്ചത്