Jump to content

യാഗാച്ചി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാഗാച്ചി നദി, കർണാടക സംസ്ഥാനത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ്.[1] ഇത് ചിക്കമഗലൂരു നഗരത്തിന് (മുമ്പ് ബ്രിട്ടീഷ് കാലഘട്ടത്തിൽ ചിക്കമഗലൂർ എന്നറിയപ്പെട്ടിരുന്നു) സമീപത്തുള്ള പശ്ചിമഘട്ടിത്തിൽനിന്നുത്ഭവിച്ച് ഹസൻ ജില്ലയിലെ ബേലൂർ താലൂക്കിലൂടെ ഒഴുകി ഗോരൂറിനു സമീപത്തുവച്ച് ഹേമാവതി നദിയുടെ ഒരു പോഷകനദിയായി മാറുന്നു. 2001 ൽ ഈ നദിയിൽ യാഗാച്ചി അണക്കെട്ട് നിർമ്മിക്കപ്പെട്ടു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 965 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ റിസർവോയറിന്റെ നീളം 1280 മീറ്ററാണ്. അണക്കെട്ടിന്റെ അടിത്തറയിൽനിന്നുള്ള പരമാവധി ഉയരം 26.237 മീറ്ററാണ്.

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Yagachi River (Approved) at GEOnet Names Server, United States National Geospatial-Intelligence Agency
"https://ml.wikipedia.org/w/index.php?title=യാഗാച്ചി_നദി&oldid=3126455" എന്ന താളിൽനിന്ന് ശേഖരിച്ചത്