കാക്കാമൂല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ കല്ലിയൂർ വില്ലേജിലെ ഒരു ഗ്രാമപ്രദേശമാണ് കാക്കാമൂല. കേരളത്തിലെ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണി കായൽ വ്യാപിച്ചുകിടക്കുന്നത് കാക്കാമൂലയിലൂടെയാണ്. കൃഷിയാണ് ഇവിടെ പ്രധാനമായും ഉള്ളത്. കൃഷി കൊണ്ട് ഉപജീവനം നടത്തുന്ന ഒരുപാട് പേർ ഇവിടെയുണ്ട്.

വെള്ളായണി കായലിലൂടെ ഒരു ബണ്ട് റോഡ് നിർമ്മിച്ചിട്ടുണ്ട്. ആ റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വിനേദസഞ്ചാരികളെ ഇത് വളരെയധികം ആകർഷിക്കുന്നു. സായാഹ്നങ്ങളിൽ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.

"https://ml.wikipedia.org/w/index.php?title=കാക്കാമൂല&oldid=3333533" എന്ന താളിൽനിന്ന് ശേഖരിച്ചത്