ഓസ്കർ (ഫിഷ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Oscar
Astronotus ocellatus.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Cichliformes
Family: Cichlidae
Genus: Astronotus
Species: A. ocellatus
Binomial name
Astronotus ocellatus
(Agassiz, 1831)

ഓസ്കർ (Astronotus ocellatus) റ്റൈഗർ ഓസ്കർ, വെൽവെറ്റ് കിക്ലിഡ്, മാർബിൾ കിക്ലിഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു.[1] തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും, സ്വാഭാവികമായും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഇതുകൂടാതെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചൈനയിലും, ആസ്ട്രേലിയയിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലും, ഫ്ലോറിഡയിലെ ജലാശയങ്ങളിലും കണ്ടുവരുന്നുണ്ട്. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഓസില്ലേറ്റസ് ഇനങ്ങൾ ഭക്ഷ്യയോഗ്യമാണ്. ഇവ തെക്കേ അമേരിക്കയിലെ ചന്തകളിൽ വില്ക്കപ്പെടുന്നുണ്ട്.[2][3] യൂറോപ്പിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലും ഇവ പേരുകേട്ട അക്വാറിയം മത്സ്യമായി പരിഗണിക്കുന്നു.[4][5][6]

രണ്ടു ടൈഗർ ഓസ്കറുകൾ

ടാക്സോണമി[തിരുത്തുക]

1831-ൽ ഈ വർഗ്ഗത്തെ ആദ്യമായി വിവരിച്ചത് ലൂയിസ് അഗാസ്സിസ് ആണ്. ലോബോറ്റസ് ഓസിലേറ്റസ് എന്ന മറൈൻ വർഗ്ഗമായി തെറ്റിദ്ധരിച്ചാണ് ആദ്യം വിവരണം നൽകിയത്. പീന്നീടുള്ള പഠനങ്ങളിലൂടെ ഈ വർഗ്ഗം ജീനസ് അസ്ട്രനോറ്റസ്[7] ആണെന്ന് തിരുത്തുകയുണ്ടായി. അകാരാ കംപ്രെസെസ്, അകാരാ ഹൈപോസറ്റിഗ്റ്റ, അസ്ട്രനോറ്റസ് ഓസിലേറ്റസ് സീബ്ര, അസ്ട്രനോറ്റസ് ഓർബികുലേറ്റസ് എന്നിവ മറ്റു അപരനാമങ്ങളാണ്.[8] സിക്ലിഡേ കുടുംബത്തിൽപ്പെടുന്ന ഇവ സിക്ലിഫോംസ് നിരയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവരണം[തിരുത്തുക]

ഡോഴ്സൽ ഫിന്നിലെയും കോഡൽ പെഡൻഗിളിലെയും ഓസെല്ലി

അസ്ട്രനോറ്റസ് ഓസിലേറ്റസ്-ന് 45 സെന്റിമീറ്റർ നീളവും, 1.6 കിലോഗ്രാം ഭാരവും കാണപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇണങ്ങാൻ കൂട്ടാക്കാത്ത ഇവ ഇരുണ്ട നിറത്തിലാണ് കാണപ്പെടുന്നത്. മഞ്ഞ നിറത്തിൽ വളയങ്ങളുള്ള കുത്തുകൾ വശങ്ങളിലെ ചിറകുകളിലും (dorsal fin) വാൽച്ചിറകുകളിലും (caudal peduncle) കാണപ്പെടുന്നു.[9] പിരാനയെപ്പോലുള്ള (Serrasalmus spp.) ആക്രമകാരികളായ മത്സ്യങ്ങൾ സ്വാഭാവിക ചുറ്റുപാടിൽ കാണപ്പെടുന്ന അസ്ട്രനോറ്റസ് ഓസിലേറ്റസിന്റെ ചിറകുകളെ (ocelli) നശിപ്പിക്കാറുണ്ട്.[7][10] ഈ ഇനങ്ങൾക്ക് ചുറ്റുപാടുമുള്ള നിറവുമായി യോജിക്കുന്ന വിധത്തിൽ നിറവ്യത്യാസം വരുത്തി മറ്റു മത്സ്യങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടുന്നു. കൂടാതെ കോൺസ്പെസഫിക്കിനിടയിൽ തിരിച്ച് ആക്രമിക്കുന്ന സ്വഭാവവും കണ്ടുവരുന്നുണ്ട്.[11] മുതിർന്ന ഓസ്കർ, ഓസ്കർ കുഞ്ഞുങ്ങളിൽ നിന്നും നിറവ്യത്യാസം കാണിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് വെള്ളയും ഓറഞ്ചും നിറങ്ങളിൽ തരംഗരൂപത്തിലുള്ള വരകളും തലയിൽ കുത്തുകളും കാണപ്പെടുന്നു. [7]

ഓസ്കർ മത്സ്യങ്ങൾ മിശ്രഭോജികളാണ്. പായൽ, ക്രേ ഫിഷുകൾ, വേംസ്, ഇൻസെക്റ്റ്സ് (ഈച്ചകൾ, ചീവീട്, പുൽച്ചാടികൾ) എന്നിവയെ ഭക്ഷിക്കാറുണ്ട്.

പ്രത്യൂൽപ്പാദനം[തിരുത്തുക]

രണ്ടിഞ്ച് വലിപ്പമുള്ള ഓസ്കർ കുഞ്ഞുങ്ങൾ

ഓസ്കർ മത്സ്യങ്ങളിൽ സെക്ഷ്വൽ മോണോമോർഫിസം ആണ് പ്രധാനമായും കാണപ്പെടുന്നത്. ആൺമീനുകൾ വേഗത്തിൽ വളരുന്നു. അവയുടെ മുതുകിലെ ചിറകിൽ ഇരുണ്ട അടയാളം കാണപ്പെടുന്നു.[6][7] ഈ ഇനത്തിലുള്ള മത്സ്യങ്ങൾ ഒരു വയസ്സാകുമ്പോൾ പ്രായപൂർത്തിയാകുന്നു. 9 മുതൽ 10 വർഷം വരെ പ്രത്യൂല്പാദനം നടത്തുന്നു. മഴയുടെ ലഭ്യതയനുസരിച്ച് പ്രത്യൂൽപ്പാദനത്തിന്റെ തോതും വ്യത്യാസപ്പെട്ടിരിക്കുന്നു. 1,000 മുതൽ 3,000 മുട്ടകൾ വരെ ഇവ ഇടാറുണ്ട്. അസ്ട്രനോറ്റസ് ഓസിലേറ്റസ് ഇനങ്ങൾ ആൺമീനും പെൺമീനും ഒന്നിച്ചാണ് (biparental) ഇവയുടെ കുഞ്ഞുങ്ങളെ വളർത്തുന്നത്. കിക്ലിഡ്സുകളെല്ലാം ഏകദേശം ഒരുപോലെയാണ്. മുട്ടകൾ വിരിഞ്ഞ് ഒന്നിച്ച് കൂട്ടമായി വരുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. സംരക്ഷണ കാലാവധി ഇതുവരെയും അറിയാൻ കഴിഞ്ഞിട്ടില്ല.[6]

ല്യൂകിസ്റ്റിക് ലോങ് ഫിന്നെഡ് ഓസ്കർ

വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങൾ[തിരുത്തുക]

അക്വാറിയം ഇൻഡസ്ട്രിയിൽ അസ്ട്രനോറ്റസ് ഓസിലേറ്റസ് ഇനത്തിൽപ്പെട്ട വിവിധതരത്തിലുള്ള അലങ്കാരമത്സ്യങ്ങളെ വളർത്തി വരുന്നുണ്ട്. അൽബിനോ, ല്യൂകിസ്റ്റിക്, ക്സാൻതിസ്റ്റിക് എന്നീ ഇനങ്ങളിൽ ശരീരത്തിൽ കുറുകെ ചുവന്ന അടയാളം കാണപ്പെടുന്നു. അസ്ട്രനോറ്റസ് ഓസിലേറ്റസിൽ ചുവന്ന നിറത്തിലുള്ള മാർബിളിങ് അടയാളങ്ങൾ കാണപ്പെടുന്ന ഇനത്തെ റെഡ് ഓസ്കർ ഫിഷ് എന്ന വ്യാപാരനാമത്തിൽ അലങ്കാരമത്സ്യങ്ങളായി വില്ക്കപ്പെടുന്നു.[12] യുണൈറ്റഡ് കിങ്ഡത്തിൽ അസ്ട്രനോറ്റസ് ഓസിലേറ്റസിന്റെ ഒരിനത്തിൽ ചുവന്ന വർണ്ണത്തിൽ അറബിക് വാക്കായ അള്ളാഹു എന്നടയാളം കാണപ്പെടുന്നു.[13] ഈ ഇനങ്ങളിൽ ചിലയവസരങ്ങളിൽ കൃത്രിമായി ചിറകുകളിൽ നിറം കൊടുക്കുന്നു. ഈ പ്രക്രിയയെ പെയിന്റിങ് എന്നു വിളിക്കുന്നു.[14]

വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങളാണ്:[15][തിരുത്തുക]

അവലംബം[തിരുത്തുക]

 1. Froese, R. and D. Pauly. Editors. "Astronotus ocellatus, Oscar". FishBase. Retrieved 2007-03-16. 
 2. Kullander SO. "Cichlids: Astronotus ocellatus". Swedish Museum of Natural History. Retrieved 2007-03-16.
 3. Kohler, CC; et al. "Aquaculture Crsp 22nd Annual Technical Report" (PDF). Oregon State University, USA. Retrieved 2007-03-16. 
 4. Keith, P. O-Y. Le Bail & P. Planquette, (2000) Atlas des poissons d'eau douce de Guyane (tome 2, fascicule I). Publications scientifiques du Muséum national d'Histoire naturelle, Paris, France. p. 286
 5. Staeck, Wolfgang; Linke, Horst (1995). American Cichlids II: Large Cichlids: A Handbook for Their Identification, Care, and Breeding. Germany: Tetra Press. ISBN 1-56465-169-X
 6. 6.0 6.1 6.2 Loiselle, Paul V. (1995). The Cichlid Aquarium. Germany: Tetra Press. ISBN 1-56465-146-0. 
 7. 7.0 7.1 7.2 7.3 Robert H. Robins. "Oscar". Florida Museum of Natural History. Retrieved 2007-03-18. 
 8. Froese, R. and D. Pauly. Editors. "Synonyms of Astronotus ocellatus". FishBase. Archived from the original on September 29, 2007. Retrieved 2007-03-21. 
 9. Staeck, Wolfgang; Linke, Horst (1995). American Cichlids II: Large Cichlids: A Handbook for Their Identification, Care, and Breeding. Germany: Tetra Press. ISBN 1-56465-169-X.
 10. Winemiller KO (1990). "Caudal eye spots as deterrents against fin predation in the neotropical cichlid Astronotus ocellatus" (PDF). Copeia. 3 (3): 665–673. doi:10.2307/1446432. JSTOR 1446432. Archived from the original (PDF) on 2012-05-04. 
 11. Beeching, SC (1995). "Colour pattern and inhibition of aggression in the cichlid fish Astronotus ocellatus". Journal of Fish Biology. 47: 50–58. doi:10.1111/j.1095-8649.1995.tb01872.x. 
 12. Sandford, Gina; Crow, Richard (1991). The Manual of Tank Busters. USA: Tetra Press. ISBN 3-89356-041-6. 
 13. BBC News (2006-01-31). "Tropical fish 'has Allah marking'". BBC, UK. Retrieved 2007-03-18. 
 14. Mike Giangrasso. "Death by Dyeing – dyed fish list". Death by Dyeing.org. Retrieved 2007-03-18. 
 15. http://www.oscarfishlover.com/the-oscar-fish
"https://ml.wikipedia.org/w/index.php?title=ഓസ്കർ_(ഫിഷ്)&oldid=2913671" എന്ന താളിൽനിന്നു ശേഖരിച്ചത്