Jump to content

കൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Plicofollis dussumieri
Plicofollis dussumieri,
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Binomial name
Plicofollis dussumieri

കൂരി അഥവാ ഏട്ട എന്ന പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത്. ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ഇതിന്റെ വകഭേദങ്ങൾ ഉണ്ട്. [1]

വകഭേദങ്ങൾ

[തിരുത്തുക]

കൂരി, ചില്ലാൻ, മഞ്ഞക്കൂരി എന്നീ പേരിൽ അറിയപ്പെടുന്ന താരതമ്യേന ചെറിയ മൽസ്യങ്ങൾ ശുദ്ധജലത്തിലും ഓരു വെള്ളങ്ങളിലും അഴിമുഖങ്ങളിലും കായലിലും കാണപ്പെടുന്നു. കടലിലുള്ള ഏട്ട സ്രാവിനെപ്പോലെ പോലെ വളരെ വലിപ്പത്തിലുള്ളതും കാണാറുണ്ട്. മുന്തിരിക്കുലകളെപ്പോലെയുള്ള ഈ മത്സ്യത്തിന്റെ മുട്ടകൾ രുചിയേറിയതും മൽസ്യവിഭവങ്ങളിൽ പ്രധാനവുമാണ്‌.

ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും വസിക്കുന്ന ഇവയുടെ ഉടലിനെക്കാൾ തല ഉപയോഗിച്ചുള്ള എട്ടത്തലക്കറിയാണു കേരളീയർക്ക് പ്രിയം. കേരള തീരത്ത് പരിശോധനക്ക് വിധേയമായ മത്സ്യ സ്പീഷിസുകളിൽ ഏട്ട മത്സ്യം അപകട ഭീഷണി നേരിടുന്നുവെന്ന് ഈയടുത്ത് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[2]

ഇതും കാണുക

[തിരുത്തുക]

മഞ്ഞക്കൂരി

അവലംബം

[തിരുത്തുക]
  1. http://www.iluenglish.com/fish-names-in-english-malayalam-hindi-and-tamil/
  2. കടലോളം കണ്ണീർ കെ. എം. ബഷീറിന്റെ പരമ്പര സിറാജ് ശേഖരിച്ചത്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൂരി&oldid=3946798" എന്ന താളിൽനിന്ന് ശേഖരിച്ചത്