മഞ്ഞക്കൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞക്കൂരി
Manjakkoory 2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Siluriformes
കുടുംബം: Bagridae
ജനുസ്സ്: Horabagrus
വർഗ്ഗം: ''H. brachysoma''
ശാസ്ത്രീയ നാമം
Horabagrus brachysoma
(Günther, 1864)
പര്യായങ്ങൾ

Macrones chryseus
(Day, 1865)
Mystus chryseus
(Day, 1865
Pseudobagrus brachysoma
Günther, 1864
Pseudobagrus chryseus
Day, 1865

കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം: Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്[1]. വേമ്പനാട്ടുകായലിൽ നിന്ന് ഇവയെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു[2]. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌.[അവലംബം ആവശ്യമാണ്]

രൂപവിവരണം[തിരുത്തുക]

ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ.[3]


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.fishbase.org/summary/Horabagrus-brachysoma.html
  2. http://indiabiodiversity.org/species/show/237695
  3. മഞ്ഞക്കൂരി- അൻവർ അലി, രാജീവ് രാഘവൻ, കൂട് മാസിക, സെപ്തംബർ2013
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കൂരി&oldid=2366913" എന്ന താളിൽനിന്നു ശേഖരിച്ചത്