ആറാട്ടുപുഴ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആറാട്ടുപുഴ (തൃശുർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആറാട്ടുപുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആറാട്ടുപുഴ (വിവക്ഷകൾ) എന്ന താൾ കാണുക. ആറാട്ടുപുഴ (വിവക്ഷകൾ)
ആറാട്ട് നടക്കുന്ന മന്ദാരക്കടവ്

തൃശ്ശൂർ ജില്ലയിലെ കുറുമാലി മണലി പുഴകൾ ചേർന്നുണ്ടാകുന്ന കരുവന്നൂർ പുഴയുടെ ഒരു പ്രത്യേകസ്ഥാനത്തിനാണ്‌ ആറാട്ടുപുഴ എന്നു പറയുന്നത്. ഇംഗ്ലീഷ്: Arattupuzha. ആറാട്ട്പുഴ പൂരം എന്ന ആഘോഷം ഇവിടെയാണ്‌ നടക്കുന്നത്. മാമാങ്കത്തിനു മുൻപ് അതേ പ്രാധാന്യത്തോടെ നടത്തിയിരുന്ന കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു അത്.

പേരിനു പിന്നിൽ[തിരുത്തുക]

ആറാട്ട് നടക്കുന്ന പുഴ എന്നർത്ഥത്തിൽ സമീപത്തുള്ള ക്ഷേത്രത്തിനും ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ഇതേ പേരു തന്നെ സിദ്ധിച്ചു.

ചരിത്രം[തിരുത്തുക]

ചിലപ്പതികാരത്തിൽ ഇന്ദ്രോത്സവത്തിനോട് അനുബന്ധിച്ച് നടത്തയിരുന്ന നിരാട്ടിനെക്കുറിച്ച് വർണ്ണിക്കുന്നുണ്ട്. കടലിലെ നീരാട്ടിനെ പനിത്തുറൈ എന്നാണ്‌ സംഘം കവികൾ പേരിട്ടിരിക്കുന്നത്. [1] ഐങ്കുറുനൂറിലും പനിപടുതുറൈയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ആറാട്ട് അതിപുരാതനകാലത്തും ഉണ്ടായിരുന്നു എന്ന് രാഘവ ഐയ്യങ്കാർ അഭിപ്രായപ്പെട്ടിരിക്കുന്നു. ദ്രാവിഡരുടെ ആഘോഷമായിരുന്ന ആറാട്ടും പൂരവും ക്രിസ്തുവിനും മുന്നും കേരളത്തിലെ പ്രധാന ആഘോഷമായിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് വച്ച് നിലച്ചു പോയ ഇവയെ വീണ്ടും പ്രതിഭാശാലികളും പ്രബലരുമായ ബ്രാഹ്മണർ തന്നെയാണ്‌ പുനർജ്ജീവിപ്പിച്ഛത്. [1]

കുറിപ്പുകൾ[തിരുത്തുക]

^ പതിറ്റുപത്തിൽ കടലൊടുഴുന്ത പനിത്തുറൈ പരതവ എന്ന് പറഞ്ഞിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-051-6. 
"https://ml.wikipedia.org/w/index.php?title=ആറാട്ടുപുഴ,_തൃശ്ശൂർ&oldid=2593695" എന്ന താളിൽനിന്നു ശേഖരിച്ചത്