Jump to content

ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1956-ൽ, ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഗുൽബർഗ്, ഔറംഗബാദ് എന്നീ ഡിവിഷനുകൾ യഥാക്രമം അന്ന് നിലവിലുണ്ടായിരുന്ന മൈസൂർ, ബോംബെ എന്നീ സംസ്ഥാനങ്ങളോടു കൂട്ടിച്ചേർത്തമ്പോൾ, അവശേഷിച്ച ഭാഗമായിരുന്ന തെലങ്കാനയെ അന്നത്തെ ആന്ധ്രാ സംസ്ഥാനത്തോടു കൂട്ടിച്ചേർത്താണ് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകൃതമായത്.

2014 ജൂൺ 2-ന്, തെലങ്കാനയെ ആന്ധ്രാപ്രദേശിൽ വേർപ്പെടുത്തി ഇരുപത്തിയൊമ്പതാമത്തെ ഇന്ത്യൻ സംസ്ഥാനമാക്കി മാറ്റി. 2014 ജൂൺ 8 മുതൽ, അവശിഷ്ട ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി എൻ. ചന്ദ്രബാബു നായിഡു സ്ഥാനമേറ്റെടുത്തു.[1] 1956-ൽ, ആന്ധ്രാപ്രദേശ് രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.

ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിമാരുടെ പട്ടിക

[തിരുത്തുക]

  ഇന്ത്യൻ നാഷണൽ കോൺഗ്രസ്   തെലുഗുദേശം പാർട്ടി

ക്രമനമ്പർ മുഖ്യമന്ത്രി ഫോട്ടോ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി രാഷ്ട്രീയ പാർട്ടി
1 നീലം സഞ്ജീവ റെഡ്ഡി നവംബർ 1, 1956 ജനുവരി 11, 1960 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2 ദാമോദരം സഞ്ജീവയ്യ ജനുവരി 11, 1960 മാർച്ച് 12, 1962 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
3 നീലം സഞ്ജീവ റെഡ്ഡി മാർച്ച് 12, 1962 ഫെബ്രുവരി 20, 1964 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
4 ബ്രഹ്മാനന്ദ റെഡ്ഡി ഫെബ്രുവരി 21, 1964 സെപ്റ്റംബർ 30, 1971 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
5 പി.വി. നരസിംഹ റാവു സെപ്റ്റംബർ 30, 1971 ജനുവരി 10, 1973 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
6 ജലാലം വെങ്കല റാവു ഡിസംബർ 10, 1973 മാർച്ച് 6, 1978 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
7 എം ചെന്നറെഡ്ഡി മാർച്ച് 6, 1978 ഒക്ടോബർ 11, 1980 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
8 താങുതുറി ആഞ്ച്ചെയ്യ ഒക്ടോബർ 11, 1980 ഫെബ്രുവരി 24, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
9 ബി വെങ്കടരാമൈ റെഡ്ഡി ഫെബ്രുവരി 24, 1982 സെപ്റ്റംബർ 20, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
10 ബി വി ഭാസ്കര റെഡ്ഡി സെപ്റ്റംബർ 20, 1982 ജനുവരി 9, 1983 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
11 എൻ.ടി. രാമറാവു ജനുവരി 9, 1983 ഓഗസ്റ്റ് 16, 1984 തെലുഗുദേശം പാർട്ടി
12 എൻ.ഭാസ്കര റാവു ഓഗസ്റ്റ് 16, 1984 സെപ്റ്റംബർ 16, 1984 വിമത തെലുഗുദേശം പാർട്ടി
13 എൻ.ടി. രാമറാവു സെപ്റ്റംബർ 16, 1984 ഡിസംബർ 2, 1989 തെലുഗുദേശം പാർട്ടി
14 എം ചെന്നറെഡ്ഡി ഡിസംബർ 3, 1989 ഡിസംബർ 17, 1990 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
15 ജനാർദ്ദന റെഡ്ഡി ഡിസംബർ 17, 1990 ഒക്ടോബർ 9, 1992 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16 വിജയ ഭാസ്കർ റെഡ്ഡി ഒക്ടോബർ 9, 1992 ഡിസംബർ 12, 1994 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17 എൻ.ടി. രാമറാവു ഡിസംബർ 12, 1994 സെപ്റ്റംബർ 1, 1995 തെലുഗുദേശം പാർട്ടി
18 ചന്ദ്രബാബു നായിഡു സെപ്റ്റംബർ 1, 1995 മെയ് 14, 2004 തെലുഗുദേശം പാർട്ടി
19 വൈ‌.എസ്. രാജശേഖര റെഡ്ഡി മെയ് 14, 2004 സെപ്റ്റംബർ 2, 2009 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
20 കെ. റോസയ്യ സെപ്റ്റംബർ 3, 2009 നവംബർ 24, 2010 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
21 നല്ലാരി കിരൺ കുമാർ റെഡ്ഡി നവംബർ 25, 2010 മാർച്ച് 1, 2014 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- ശ്യൂന്യം[a]
(രാഷ്ട്രപതി ഭരണം)
മാർച്ച് 1, 2014 ജൂൺ 8, 2014 N/A
22 ചന്ദ്രബാബു നായിഡു ജൂൺ 8, 2014 തുടരുന്നു തെലുഗുദേശം പാർട്ടി

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PR എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  1. "Chandrababu Naidu to take oath as Andhra CM in Guntur". The Times of India.