നല്ലാരി കിരൺ കുമാർ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.കിരൺകുമാർ റെഢി
അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി
ഓഫീസിൽ
2010-2014
മുൻഗാമികെ.റോസയ്യ
പിൻഗാമി2014 ആന്ധ്ര,തെലുങ്കാന വിഭജനം
നിയമസഭാംഗം
ഓഫീസിൽ
2009-2014, 2004-2009, 1999-2004, 1989-1994
മണ്ഡലം
  • പിലേരു
  • വയൽപ്പാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-09-13) 13 സെപ്റ്റംബർ 1959  (64 വയസ്സ്)
അണ്ണമയ ജില്ല, ഹൈദരാബാദ്, തെലുങ്കാന
രാഷ്ട്രീയ കക്ഷി
  • ബി.ജെ.പി : 2023-തുടരുന്നു
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് : 2018-2023, 1989-2014
  • ജയ് സമക്യാന്ധ്ര പാർട്ടി : 2014-2018
പങ്കാളിരാധിക
കുട്ടികൾനികിലേഷ്, നിഹാരിക
As of 23 ഡിസംബർ, 2023
ഉറവിടം: സ്റ്റാർസ് അൺ ഫോൾഡഡ്

2010 മുതൽ 2014 വരെ അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്ന ഹൈദരാബാദിൽ നിന്നുള്ള മുതിർന്ന മുൻ കോൺഗ്രസ് നേതാവാണ് എൻ.കിരൺ കുമാർ റെഢി.(ജനനം : 13 സെപ്റ്റംബർ 1959) നാലു തവണ നിയമസഭാംഗം, നിയമസഭ സ്പീക്കർ, സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2]

ജീവിതരേഖ[തിരുത്തുക]

അവിഭക്ത ആന്ധ്ര പ്രദേശിലെ ഹൈദരാബാദ് സിറ്റിയിലെ അണ്ണാമയ ജില്ലയിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അമർനാഥ് റെഢിയുടെ മകനായി 1959 സെപ്റ്റംബർ 13ന് ജനനം. ഹൈദരാബാദ് പബ്ലിക് സ്കൂൾ, സെൻറ് ജോസഫ് ജൂനിയർ കോളേജ്, നിസാം കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഒസ്മാനിയ യൂണിവേഴ്സിററിയിൽ നിന്ന് നിയമ ബിരുദം നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വയൽപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അമർനാഥ് റെഢി 1989-ൽ അന്തരിച്ചതിനെ തുടർന്നാണ് കിരൺ രാഷ്ട്രീയത്തിലിറങ്ങിയത്.

1989-ൽ പിതാവിന്റെ മണ്ഡലമായിരുന്ന വയൽപ്പാടിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ കിരൺ 1994-ൽ സിറ്റിംഗ് സീറ്റിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1999-ൽ പിലേരു മണ്ഡലത്തിൽ നിയമസഭാംഗമായ കിരൺ പിന്നീട് തുടർച്ചയായി രണ്ട് തവണ (2004, 2009) കൂടി പിലേരുവിൽ നിന്ന് നിയമസഭയിലെത്തി.

2009 മുതൽ 2010 വരെ നിയമസഭ സ്പീക്കറായും 2010 മുതൽ 2014 വരെ അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

1989 മുതൽ 2014 വരെ കോൺഗ്രസ് പാർട്ടി അംഗമായിരുന്ന കിരൺകുമാർ 2014-ൽ സംസ്ഥാന വിഭജനത്തോടെ കോൺഗ്രസ് വിട്ട് ജയ് സമക്യാന്ധ്ര പാർട്ടി രൂപീകരിച്ചെങ്കിലും 2018-ൽ വീണ്ടും കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി.

2023 ഏപ്രിൽ 7 ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു.[3].

അവലംബങ്ങൾ[തിരുത്തുക]

  1. Former CM of of Andhra joins BJP
  2. Kiran kumar reddy joins BJP
  3. S. NAGESH KUMAR. "Kiran Kumar Reddy takes oath as Andhra CM". The Hindu. Retrieved 25 November 2010.