അരുമാനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arumanoor Nainar Deva Temple

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് അരുമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറിയാണു ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരുമാനൂരിന്റെ തെക്ക് അതിർത്തി പട്ട്യക്കാലയും വടക്ക് അതിർത്തി തെറ്റിക്കാടുമാണു.

എത്തിച്ചേരാൻ[തിരുത്തുക]

തിരുവനന്തപുരം നഗരത്തിൽ നിന്നും വരുന്നവർക്ക് നെയ്യാറ്റിൻകര - പഴയകട വഴിയോ വിഴിഞ്ഞം - പൂവാർ വഴിയോ അരുമാനൂരിൽ എത്തിച്ചേരാം. നെയ്യാറ്റിൻകരയിൽ നിന്നും അഞ്ചു കിലോമീറ്ററും പൂവാർ എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപുമാണു അരുമാനൂർ. അരുമാനൂ‍ർ ഗ്രാമത്തിന്റെ അടുത്തുള്ള സ്ഥലമാണ് തിരുപുറം.

ഭൂപ്രകൃതി[തിരുത്തുക]

ഇവിടുത്തെ ഭൂപ്രകൃതി നെൽകൃഷിക്ക് അനുയോജ്യമാണ്. കൂടാതെ പയർ, പാവൽ,ചീര മുതലായവയും കൃഷി ചെയ്യുന്നുണ്ട്.

സംസ്കാരം[തിരുത്തുക]

ഈഴവ സമുദായാംഗങ്ങളുടെ പ്രബലമായ ഭൂരിപക്ഷം ഇവിടെ ദർശിക്കാമെങ്കിലും എല്ലാ ജാതിമതവിഭാഗങ്ങളുടെയും സാന്നിദ്ധ്യം ഇവിടെയുണ്ട്. നയിനാർ ദേവക്ഷേത്രമാണ് പ്രധാന ആരാധനാലയം. ഈ ക്ഷേത്രത്തിലെ നയിനാർ, നാച്ചിയാർ തുടങ്ങിയ വിഗ്രഹങ്ങൾ ഗുരുദേവന്റെ പ്രതിഷ്ഠയാണു.

"https://ml.wikipedia.org/w/index.php?title=അരുമാനൂർ&oldid=3333483" എന്ന താളിൽനിന്ന് ശേഖരിച്ചത്