അനൂകെറ്റ്
അനൂകെറ്റ് | |||||
---|---|---|---|---|---|
നൈൽ ദേവി | |||||
| |||||
എലിഫന്റൈൻ, സെഹൈൽ | |||||
പ്രതീകം | അമ്പുകൾ, വില്ല്, ഗസെൽ മാൻ, ഒട്ടകപക്ഷിയുടെ തൂവൽ | ||||
മാതാപിതാക്കൾ | ഖ്നും, സാതേത് | ||||
സഹോദരങ്ങൾ | റാ, അപെപ്പ്, സോബെക്, തെഹൂത്തി, ഹാത്തോർ, സെർക്വെത്, ഹേക, കുക്, കൗകേത്ത് |
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം നൈലിന്റെ ദേവിയാണ് അനൂകെറ്റ് (ഇംഗ്ലീഷ്: Anuket). നൈൽ നദിയുടെ മനുഷ്യരൂപമാണ് ഈ ദേവി. ഈജിപ്റ്റിലും നൂബിയയിലും അനൂകെറ്റിനെ ആരാധിച്ചിരുന്നു.
ഈജിപ്ഷ്യൻ ഭാഷയിൽ, അനക(Anaka),[1] അൻക്വെറ്റ്(Anqet) എന്നീ പേരുകളിലും നൈൽ ദേവി അറിയപ്പെട്ടിരുന്നു.[2] "മുറുകെ പിടിക്കുന്നവൾ" അല്ലെങ്കിൽ "ആലിംഗനം ചെയ്യുന്നവൾ" എന്നാണ് അനൂകെറ്റിനർത്ഥം.[1]
ഈജിപ്ഷ്യൻ പുരാണങ്ങൾ പ്രകാരം റായുടെ പുത്രിയാണ് അനൂകെറ്റ്. സാധാരണയായി ചൂരൽകൊണ്ടൊ, ഒട്ടകപക്ഷിയുടെ തൂവൽകൊണ്ടൊഉള്ള ഒരു തലപ്പാവ് ധരിച്ച സ്ത്രീ രൂപത്തിലാണ് അനൂകെറ്റിനെ ചിത്രീകരിക്കാറുള്ളത്.[3] അങ്ഗ് ചിഹ്നം ഘടിച്ചിച്ച ഒരു ചെങ്കോലും അനൂകെറ്റിന്റെ കയ്യിൽ കാണാം. ചിങ്കാരമാനാണ് അനൂകെറ്റിന്റെ പവിത്രജീവി.[4] നവ സാമ്രാജ്യ കാലഘട്ടത്തിൽ ഫറവൊയെ മുലയൂട്ടുന്ന മാതാവായും അനൂകെറ്റിനെ ചിത്രീകരിച്ചിരുന്നു .[4] പിൻ കാലത്ത്, അനൂകെറ്റിനെ കവടിയുമായി പ്രതീകവൽക്കരിച്ചിരുന്നു, കവടിക്ക് യോനിയുമായി രൂപസാദൃശ്യം ഉള്ളതിനാലായിരുന്നു ഇത്.[4]