വോസ്രെത്ത്
ദൃശ്യരൂപം
പുരാതന ഈജിപ്റ്റിൽ വിശിഷ്യ തീബ്സിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് വോസ്രെത്ത്. ആദ്യകാലങ്ങളിൽ വോസ്രെത്ത് ഒരു പ്രാദേശിക ദൈവം ആയിരുന്നു. വോസ്രെത്ത് ദേവിയുടെ ആരാധന പ്രബലമാകുന്നത് 12-ആം രാജവംശത്തിന്റെ കാലത്താണ്. വോസ്രെത്തിന്റെ പുത്രൻ എന്നർഥം വരുന്ന സെന്വോസ്രെത്ത് (സെനുസ്രെത്ത്) എന്ന് ഒരു ഫറവോ നാമകരണം ചെയ്യപ്പെട്ടത് ഇതിനുദാഹരണമാണ്.[1]
വോസ്രെത്തിന്റെ രൂപം അപൂർവ്വമായേ ചിത്രീകരിച്ചു കാണുന്നുള്ളൂ. വോസ്രെത്ത് ക്ഷേത്രങ്ങളും ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. ശക്തിശാലി എന്നാണ് വോസ്രെത്ത് എന്ന പദത്തിനർഥം.
അവലംബം
[തിരുത്തുക]- ↑ Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. p. 169