Jump to content

സേഷത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേഷത്
'എഴുത്തിന്റേയും അറിവിന്റേയും ദേവി
Seshat, depicted in a leopard skin, inscribing the years of reign for the king on the palm-leaf rib which served for tallying up the years and so had become the hieroglyph for "year".
R20tB1
പ്രതീകംUnknown seven-pointed emblem above her head.
ജീവിത പങ്കാളിതോത്ത് (ചില ലിഖിതങ്ങൾ പ്രകാരം)
മാതാപിതാക്കൾതോത്ത്
സഹോദരങ്ങൾpresumably Maat

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ജ്ഞാനം, വിജ്ഞാനം, എഴുത്ത് എന്നിവയുടെ ദേവിയാണ് സേഷത് (ഇംഗ്ലീഷ്: Seshat). ലേഖനം ചെയ്യുന്നവൾ എന്നാണ് സേഷത് എന്ന പദത്തിനർഥം. എഴുത്തിന്റെ ദേവി എന്ന നിലയിൽ കണക്കുകളുടെയെല്ലാം സൂക്ഷിപ്പുകാരിയായും സേഷത്തിനെ കണ്ടിരുന്നു. എഴുത്ത് ഉദ്ഭവിച്ചത് സേഷത് ദേവിയിൽനിന്നുമാണ് എന്ന് ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നു. കൂടാതെ വാസ്തുവിദ്യ, ജ്യോതിഃശാസ്ത്രം, ജ്യോതിഷം, നിർമ്മാണം, ഗണിതം, ഭൂമാപനവിദ്യ എന്നീ ശാസ്ത്രങ്ങളുടെ ദേവിയായും സേഷതിനെ കരുതിയിരുന്നു.[1]

പുലിത്തോൽ ധരിച്ച് കയ്യിൽ എഴുത്താണിയും എഴുത്തുപലകയുമായി നിൽക്കുന്ന രൂപത്തിലാണ് സേഷത് ദേവിയെ ചിത്രീകരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. Encyclopedia of Religion and Ethics - James Hastings - Google Boeken. Books.google.com. Retrieved 2013-01-23.
"https://ml.wikipedia.org/w/index.php?title=സേഷത്&oldid=3906338" എന്ന താളിൽനിന്ന് ശേഖരിച്ചത്