ബെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെസ്
നവജാതശിശുക്കൾ, ഗർഭവതികൾ, കുടുംബം എന്നിവയുടെ ദേവൻ
IAM 3317T - Statue of Bes.jpg
സൈപ്രസ്സിൽ നിന്നും ലഭിച്ച ഒരു ബെസ് ശില്പം, ഇസ്താംബുൾ പുരാവസ്തു സംഗ്രഹാലയത്തിൽ
Major cult centerനവ കാലഘട്ടം
ചിഹ്നംഒട്ടകപക്ഷി തൂവൽ
ജീവിത പങ്കാളിBeset

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദൈവമാണ് ബെസ് (ഇംഗ്ലീഷ്: Bes (/bɛs/)). കുടുംബം, മാതാക്കൾ, കുട്ടികൾ, ശിശു ജനനം എന്നിവയുടെ സംരക്ഷക ദൈവമാണ് ബെസ്. പിൽകാലത്ത് നന്മയുടെ കാവൽക്കാരനായും തിന്മയുള്ള എന്തിനേറ്റും ശത്രുവായും ബെസ് അറിയപ്പെട്ടിരുന്നു. മധ്യ കാലഘട്ടതിൽ നൂബിയൻ സംസ്കാരത്തിൽനിന്നും ഈജിപ്റ്റിലേക്കെത്തിയ ദൈവമാണ് ബെസ് എന്ന് കരുതിയിരുന്നു, എന്നാൽ പിലക്കാലത്തെ ഗവേഷണങ്ങളിൽനിന്നും പുരാതന രാജവംശ കാലഘട്ടം മുതൽക്കേ ഈജിപ്റ്റിൽ ബെസ് സങ്കല്പം നിലനിന്നിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെസ്&oldid=2462144" എന്ന താളിൽനിന്ന് ശേഖരിച്ചത്