ഹാത്തോർ
ഹാത്തോർ | |||
---|---|---|---|
ആകാശം, നൃത്തം, സ്നേഹം, സൗന്ദര്യം, ആനന്ദം, മാതൃത്വം, ഖനനം, സംഗീതം, ഫലപുഷ്ടി എന്നിവയുടെ ദേവി. | |||
| |||
ഡെൻഡെറ | |||
പ്രതീകം | പശു, പെൺ സിംഹം, ഫാൽക്കൺ, മൂർഖൻ, നീർക്കുതിര, സിസ്റ്റ്രം, സംഗീതോപകരണങ്ങൾ, ഡ്രം, ഗർഭിണി, കണ്ണാടി, സൗന്ദര്യവസ്തുക്കൾ | ||
ജീവിത പങ്കാളി | റാ, ഹോറസ് | ||
മാതാപിതാക്കൾ | നീത്ത് and ഖ്നും or റാ | ||
സഹോദരങ്ങൾ | റാ, അപെപ്, തോത്ത്, സോബെക്, സെർക്കേത്ത് | ||
മക്കൾ | ഇഹി, ഹോറസ്, ഇംസെത്തി, ഹപി, ഡ്വാമുറ്റെഫ്, Qebehsenuef |
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ആനന്ദം, സ്നേഹം, മാതൃത്വം എന്നിവയുടെ ദേവിയാണ് ഹാത്തോർ (ഇംഗ്ലീഷ്: Hathor)(/ˈhæθɔːr/ or /ˈhæθər/.[1][2] പുരാതന ഈജിപ്റ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രാധാന്യമുള്ളതും പ്രശസ്തമായതുമായ ദൈവങ്ങളിൽ ഒരാളാണ് ഹാത്തോർ. രാജവംശജരും സാധാരാണ ജനങ്ങളുമെല്ലാം ഹാത്തോർ ദേവിയെ ഒരേപോലെ ആരാധിച്ചിരുന്നു. ചില ശവകുടീരങ്ങളിൽ നിന്നുള്ള ചിത്രങ്ങളിലെ ഹാത്തോറിനെ "പടിഞ്ഞാറ് ദിക്കിന്റെ അധിപതി" ചിത്രീകരിച്ചിരിക്കുന്നത് കാണാം. മൃതിയടഞ്ഞവരെ ഹാത്തോർ മരണാനന്തര ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന സങ്കൽപ്പത്തിലാണ് ഇത്. കൂടാതെ സംഗീതം, നൃത്തം, വിദേശഭൂമി, ഫലപുഷ്‌ടി എന്നിവയുടെ ദേവിയായും ഹാത്തോറിനെ കരുതിയിരുന്നു. ഗർഭിണികളെ പ്രസവസമയത്ത് ഹാത്തോർ സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്നു.[3] ഖനിത്തൊഴിലാളികൾ തങ്ങളുടെ കുലദൈവമായി ഹാത്തോറിനെ കരുതിയിരുന്നു[4]
ഹാത്തോറിനെ എന്നുമുതലാണ് ആരാധിച്ച് തുടങ്ങിയത് എന്ന് തീർത്ത് പറയുക ദുഷ്കരമാണ്, എങ്കിലും ഹാത്തോർ ആരാധന പൂർവ-രാജവംശകാലത്ത് ആയിരിക്കണം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു. അക്കാലത്ത് ഫലപുഷ്ടി, പ്രകൃതി എന്നിവയെ പൊതുവായും ഇവയുടെ പ്രതീകമായി പശുവിനെയും പുരാതന ഈജിപ്ഷ്യർ പൂജനീയമായികണ്ടിരുന്നു.[5] സാധാരണയായി ഹാത്തോറിനെ പശുവിന്റെ രൂപത്തിലും ചിത്രീകരിക്കാറുണ്ട്.ഈ പശുവിന്റെ കൊമ്പുകൾക്കിടയിലായി സൂര്യഗോളവും അതോടൊപ്പം സർപ്പ ചിഹ്നവും കാണാം. ചില പുരാലിഖിതങ്ങൾ പ്രകാരം സൂര്യദേവന്റെ പ്രതിരൂപമായ ഹോറസ് ഹാത്തോർ ദേവിയിൽ നിവസിക്കുന്നു എന്നും കാണാം.[5]
പുരാതന ഈജിപ്ഷ്യർ യാഥാർത്ഥ്യത്തെ വിവിധ തലങ്ങളിലായി വീക്ഷിച്ചിരുന്നു. ആയതിനാൽ പലകാരണങ്ങളാലും ദേവി-ദേവന്മാർ പരസ്പരം ലയിച്ചും വിഭിന്നമായും കാണപ്പെടുന്നു, അതോടൊപ്പം വിഭിന്നമായ ഗുണങ്ങളും, പ്രതീകാത്മകഥയും, ഐതിഹ്യകഥകളും ഒരിക്കലും പരസ്പരവിരുദ്ധമായല്ല മറിച്ച് പരിപൂരകമായാണ് കരുതുന്നത്.[6] ദേവീ-ദേവന്മാരുടെ സങ്കീർണമായ ബന്ധങ്ങൾ ഈ സങ്കല്പത്തിന് ഉദാഹരണമാണ്. ഹാത്തോറിനെ സൂര്യദേവനായ റായുടെ മാതാവായും, പുത്രിയായും പതിന്യായും പലയിടത്തും ചിത്രീകരിക്കുന്നത് ഇതിനാലാണ്. അതുപോലെ ബാസ്തെറ്റുമായി ബന്ധപ്പെടുത്തി ഹാത്തോറിനെ ഹോറസിന്റെ മാതാവായും ചിത്രീകരിക്കുന്നു.[7]
ക്ഷേത്രങ്ങൾ
[തിരുത്തുക]ഹാത്തോറിന്റെ ചില പ്രധാന ക്ഷേത്രങ്ങൾ
- ഹാത്തോർ ക്ഷേത്രം മാത്ത്, ദീർ അൽ മെദീന, ലക്സോർ.
- ഫിലെ ദ്വീപിലെ ഹാത്തോർ ക്ഷേത്രം, അസ്വാൻ.
- ഹാഷെപ്സുറ്റ് രാജ്ഞിയുടെ മോർച്ചറി ടെംബിളിലുള്ള ഹാത്തോർ ക്ഷേത്രം, ലക്സോർ.
- ടിമ്ന താഴ്വരയൈലെ ഹാത്തോർ ക്ഷേത്രം, ഇസ്രായേൽ
അവലംബം
[തിരുത്തുക]- ↑ "Hathor" at Dictionary.com
- ↑ The ancient Egyptian pyramid texts, Peter Der Manuelian, translated by James P. Allen, p. 432, BRILL, 2005, ISBN 90-04-13777-7 (also commonly translated as "House of Horus")
- ↑ The Illustrated Encyclopedia of Ancient Egypt, Lorna Oakes, Southwater, pp. 157–159, ISBN 1-84476-279-3
- ↑ "Spotlights on the Exploitation and Use of Minerals and Rocks through the Egyptian Civilization". Egypt State Information Service. 2005. Archived from the original on November 20, 2008. Retrieved 2010-04-20.
- ↑ 5.0 5.1 Oxford Guide to Egyptian Mythology, Donald B. Redford (Editor), pp. 157–161, Berkley Reference, 2003, ISBN 0-425-19096-X
- ↑ Oxford Guide to Egyptian Mythology, ഡൊണാൽഡ് ബി. റെഡ്ഫോഡ് (എഡിറ്റർ), താൾ 106, ബെർക്ലീ അവലംബം, 2003, ISBN 0-425-19096-X
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;oxford2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.