നട്ട് (ദേവത)
നട്ട് Nut | |||
---|---|---|---|
ആകാശത്തിനെയും സ്വർഗ്ഗത്തിന്റെയും ദേവി | |||
| |||
പ്രതീകം | ആകാശം, നക്ഷത്രങ്ങൾ, പശുക്കൾ | ||
ജീവിത പങ്കാളി | ഗെബ് | ||
മാതാപിതാക്കൾ | ഷു തെഫ്നട്ട് | ||
സഹോദരങ്ങൾ | ഗെബ് | ||
മക്കൾ | ഒസൈറിസ്, ഐസിസ്, സേത്ത്, നെഫ്തിസ്, ചിലപ്പോൾ ഹോറസ് |
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ആകാശത്തിന്റെ ദേവതയാണ് നട്ട്. നുനട്ട് (Nunut), നൂയിട്ട്(Nuit), നെനെറ്റ്(Nenet) എന്നീ പേരുകളിലും നട്ട് ദേവത അറിയപ്പെട്ടിരുന്നു.[1]. ഭൂമിയെ വലയം ചെയ്തിരിക്കുന്ന ഒരു സ്ത്രീരൂപത്തിലും നട്ടിനെ ചിത്രീകരിക്കാറുണ്ട്.[2] ചിലപ്പോൾ നട്ടിനെ ഒരു പശുവിന്റെ രൂപത്തിലും ചിത്രീകരിക്കുന്നു.
ഷു തെഫ്നട്ട് എന്നിവരുടെ പുത്രിയാണ് നട്ട്. തന്റെ പതിയും സഹോദരനുമണ് ഭൂമിയുടെ ദേവനായ ഗെബ്. ഒസൈറിസ്, സേത്ത്, ഐസിസ്, നെഫ്തീസ് എന്നിവർ നട്ടിന്റെ മക്കളാണ്. 'ആകാശം' എന്നാണ് നട്ട് എന്ന പദത്തിനർഥം[n 1][3] കൂടാതെ ഈജിപ്ഷ്യൻ മതവിശ്വാസത്തിലെത്തന്നെ അതി-പുരാതനമായ ദേവസങ്കല്പമായാണ് നട്ടിനെ കരുതുന്നത്[4] ആദ്യകാലങ്ങളിൽ രാത്രിയിലെ ആകാശത്തിന്റെ ദേവതയായിരുന്നു നട്ട് എങ്കിലും പിന്നീട് പൊതുവേ ആകാശത്തിന്റെ ദേവി എന്ന പദവി നട്ടിന് ലഭിക്കുകയായിരുന്നു. തന്റെ ഹൈറോഗ്ലിഫിൿ നാമത്തിൽ എന്നപോലെ നട്ട് ദേവിയുടെ ശിരസ്സിലും ഒരു കുടം ചിത്രീകരിക്കാറുണ്ട്. ഇത് ഒരുപക്ഷെ ഗർഭപാത്രത്തെയാണ് പ്രതീകവൽകരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Budge, An Egyptian hieroglyphic dictionary (1920), p. 350.
- ↑ Cavendish, Richard (1998). Mythology, An Illustrated Encyclopaedia of the Principal Myths and Religions of the World. ISBN 1-84056-070-3.
{{cite book}}
: Check|first=
value (help) - ↑ Wörterbuch der Ägyptischen Sprache, edited by Adolf Erman and Hermann Grapow, p 214, 1957
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ancient Egypt 2001
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
കുറിപ്പുകൾ
[തിരുത്തുക]- ↑ The hieroglyphics (top right) spell nwt or nut. Egyptians never wrote Nuit. (Collier and Manley p. 155) The determinative hieroglyph is for 'sky' or 'heaven', the sky (hieroglyph).