പുരാതന ഈജിപ്റ്റിൽ നിലനിന്നിരുന്ന വിശ്വാസപ്രകാരം ആദിയിലുണ്ടായിരുന്ന അന്ധകാരം എന്ന സങ്കല്പ്പത്തിന്റെ ദൈവികപരിവേഷമാണ് കേക്. കുക്ക് (Kuk) കേകു (Keku), കെകുയി(Kekui) എന്നിങ്ങനെയും ഈ ആശയം അറിയപ്പെട്ടിരുന്നു. പുരാതന ഈജിപ്ഷ്യൻ മതവിശ്വാസം, ഒഗ്ദോഗ്, പ്രപഞ്ചോൽപ്പത്തി സിദ്ധാന്തം എന്നിവയിലെല്ലാം കേകിന് സ്ഥാനം ഉണ്ടായിരുന്നു. കേക് എന്ന ആശയത്തെ ഉഭയലിംഗമുള്ള ഒന്നായാണ് കണക്കാക്കുന്നത്. കേക് എന്ന പുരുഷരൂപത്തിന്റെ സ്ത്രീ രൂപമാണ് കേകേത് (Keket അഥവാ കെകുയിത്ത് (Kekuit).[1][2][3]