മഫ്ദേത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഫ്ദേത്
Anubis attending the mummy of Sennedjem.jpg
Mafdet's head on the bed where Sennedjem is placed
ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സിലെ പേര്
U2
ir
f
d
tSmsG7
മാതാപിതാക്കൾറാ

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് മഫ്ദേത് (ഇംഗ്ലീഷ്: Mafdet). തേൾ, പാമ്പ് തുടങ്ങിയ ജീവികളിൽനിന്നും സംരക്ഷണം നൽകുന്ന ദേവിയാണ് മഫ്ദേത് എന്നാണ് വിശ്വാസം. സാധാരണയായി ഒരു കീരിയുടെ രൂപത്തിലോ അല്ലെങ്കിൽ മാർജ്ജാരവംശത്തിൽ പെട്ട മറ്റേതെങ്കിലും ജീവിയുടെ രൂപത്തിലോ ആണ് മഫ്ദേത് ദേവിയെ ചിത്രികരിക്കാറുള്ളത്.[1] ഒന്നാം രാജവംശകാലത്തുതന്നെ മഫ്ദേത് ആരാധന നിലനിന്നിരുന്നതായി കരുതുന്നു. She is also mentioned in theof the പുരാതന സാമ്രാജ്യത്തിലെ പിരമിഡ് ലിഖിതങ്ങളിലും മഫ്ദേത് ദേവിയെ പരാമർശിക്കുന്നുണ്ട്. സൂര്യദേവനായ റായെ ദുർനാഗങ്ങളിൽനിന്നും മഫ്ദേത് ദേവി സംരക്ഷിക്കുന്നു എന്നായിരുന്നു ഈ സങ്കല്പം.[2]

അവലംബം[തിരുത്തുക]

  1. Wilkinson, Richard H. The Complete Gods and Goddesses of Ancient Egypt. p. 196. Thames & Hudson. 2003. ISBN 0-500-05120-8
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; autogenerated13 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മഫ്ദേത്&oldid=2511815" എന്ന താളിൽനിന്ന് ശേഖരിച്ചത്