അത്തും
ദൃശ്യരൂപം
അത്തും | ||||
---|---|---|---|---|
സൃഷ്ടിയുടെ ദേവൻ | ||||
| ||||
ഹീലിയോപോളിസ് | ||||
ജീവിത പങ്കാളി | ഇയൂസ്സാസ്[1] | |||
മാതാപിതാക്കൾ | നൂ | |||
മക്കൾ | ഷു,തെഫ്നത്ത് |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് അത്തും (ഇംഗ്ലീഷ്: Atum (/ɑ.tum/)). അത്തേം(Atem), തേം (Tem) എന്നും അറിയപ്പെട്ടിരുന്നു.
പൂർത്തിയാക്കുക നിർവഹിക്കുക എന്നൊക്കെ അർത്ഥം വരുന്ന തേം എന്ന പദത്തിൽനിന്നാണ് അത്തും എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. ആയതിനാൽ അത്തും ദേവനെ പലപ്പോഴും സമ്പൂർണ്ണനായ ദേവനായി ആവിഷ്കരിച്ചിരുന്നു.[2]
ഭൂമിയിലുണ്ടായ ആദ്യത്തെ ദേവനാണ് അത്തും എന്നാണ് പ്രാചീന ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നത്. പ്രളയജലത്തിൽനിന്നും സ്വയംഭൂവായ് ജനിച്ച ഇദ്ദേഹം പിന്നീട് മറ്റു ദേവന്മാരെ സൃഷ്ടിച്ചു എന്ന് വിശ്വസിച്ചിരുന്നു.[3]
ഈജിപ്റ്റിലെ ഹീലിയോപോളിസ് നഗരമാണ് (Egyptian: Annu or Iunu) അത്തും ദേവന്റെ പ്രധാന ആരാധനാകേന്ദ്രം.
അവലംബം
[തിരുത്തുക]- ↑ Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. p. 150
- ↑ Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 99–101
- ↑ "Atum". gods and goddesses. Retrieved 1/6/2017.
{{cite web}}
: Check date values in:|access-date=
(help)