ഫറോവയുടെ ശാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Curse of the pharaohs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പുരാതന ഈജിപ്തിലെ ഫറവോയുടെ മമ്മിയുടെ സമീപത്തേക്ക് ലംഘിച്ചു കടക്കുന്നവർ ഒരു ശാപത്തിൽ അകപ്പെടുമെന്ന വിശ്വാസമാണ് ഫറവോന്റെ ശാപം എന്നറിയപ്പെടുന്നത്. ടുട്ടൻഖാമന്റെ ശാപം എന്നും അറിയപ്പെടുന്നു. അതിനു വിധേയനാകുന്ന ഇര പെട്ടെന്നുതന്നെ മരിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉയർന്നുവന്ന ഒരു സമകാലിക ഇതിഹാസമാണിത്. എന്നാൽ ഈ വിശ്വാസത്തിന്റെ പ്രചാരണത്തിന് ആരാണ് ഉത്തരവാദിയെന്ന് ആർക്കും കൃത്യമായി അറിവില്ല. മാധ്യമങ്ങൾ ഇതിനെ ഒരു അന്താരാഷ്ട്ര പ്രശസ്‌തമായ ഇതിഹാസമാക്കി മാറ്റി.

ഫറവോമാരുടെ ശവകുടീരങ്ങളിലോ ചുറ്റുപാടിലോ ശാപങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. ഇവിടേക്ക് പ്രവേശിക്കരുതെന്ന് വായിക്കാൻ അറിയുന്നവർക്ക് ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു അത്. ശവകുടീരത്തിനകത്തോ മുൻഭാഗത്തോ ശാപങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. ശവകുടീരത്തെ ശ്രദ്ധാപൂർവ്വം സംരക്ഷിക്കുന്നതിനും ആചാരപരമായ വിശുദ്ധി സംരക്ഷിക്കുന്നതിനുമായോ കള്ളന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായോ ആണ് ഈ രീതി പിന്തുടർന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ശാപങ്ങളുടെ കഥകളുണ്ടെങ്കിലും ഹോവാർഡ് കാർട്ടർ ടുട്ടൻഖാമന്റെ ശവകുടീരം കണ്ടെത്തിയതിനെത്തുടർന്ന് ഈ കഥകൾ വർദ്ധിച്ചു.[1]

പുരാതന ഈജിപ്തുകാരുടെ, പ്രത്യേകിച്ച് ഫറവോമാരുടെ മമ്മികളെ ശല്യപ്പെടുത്തിയെന്ന് കരുതപ്പെടുന്ന ആളുകൾക്ക് സംഭവിച്ചതാണെന്ന് കരുതുന്ന ശാപത്തെയാണ് ഫറവോന്റെ ശാപം സൂചിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ ബാക്ടീരിയോ മറ്റു വികിരണങ്ങളോ പോലുള്ള ശാസ്ത്രീയമായി വ്യക്തമായ കാരണങ്ങളുണ്ടെന്ന അർത്ഥത്തിൽ ഈ ശാപം യഥാർത്ഥമാണെന്ന് പല എഴുത്തുകാരും ഡോക്യുമെന്ററികളും വാദിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. J. Paterson-Andrews, C. Andrews, p190
  2. The Mummy's Curse: Mummymania in the English-speaking World, Jasmine Day, Routledge, 2006
"https://ml.wikipedia.org/w/index.php?title=ഫറോവയുടെ_ശാപം&oldid=3523456" എന്ന താളിൽനിന്ന് ശേഖരിച്ചത്