നെക്ബെത്ത്
നെക്ബെത് | |||||||
---|---|---|---|---|---|---|---|
കാവൽ ദേവത | |||||||
| |||||||
അപ്പർ ഈജിപ്റ്റ് |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവതാ സങ്കല്പമാണ് നെക്ബെത്ത് (ഇംഗ്ലീഷ്: Nekhbet (/ˈnɛkˌbɛt/;[1] നെക്ബിത്(Nekhebit) എന്നും ഉച്ചരിക്കുന്നു). ഈജിപ്റ്റിലെ പൂർവ്വ-രാജവംശകാലത്തെ ഒരു പ്രാദേശിക ദേവതയായിരുന്നു നെക്ബെത്ത്. നെഖേബ് നഗരത്തിന്റെ സംരക്ഷക ദേവതയായിരുന്ന നെക്ബെത്ത് ദേവി പിൽകാലത്ത് അപ്പർ ഈജിപ്റ്റിലെ തന്നെ പ്രാധാന ദേവതയായി മാറി.[2]
നെഖേബ് നഗരത്തിലാണ് നെക്ബെത്ത് ദേവിയുടെ ഏറ്റവും പ്രാചീനമായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നെഖേൻ എന്ന മറ്റൊരു നഗരത്തിന്റെ അനുബന്ധ നഗരമാണ് നെഖേബ്. പ്രീ-ഡിനാസ്റ്റിൿ കാലഘട്ടത്തിന്റെ അവസാനനാളുകളിലെ (c. 3200–3100 BC) ഏറ്റവും പ്രധാന നഗരവും അപ്പർ ഈജിപ്റ്റിന്റെ തന്നെ രാഷ്ട്രീയ-ആദ്ധ്യാത്മിക തലസ്ഥവുമായിരുന്നു നെഖേൻ നഗരം.[3]
അപ്പർ ഈജിപ്റ്റിന്റെ കാവൽ ദൈവമായിരുന്നു നെക്ബെത്. അതേസമയം ലോവർ ഈജിപ്റ്റിൽ തത്തുല്യസ്ഥാനം വഹിച്ചിരുന്നത് വാദ്ജെറ്റ് ദേവി ആയിരുന്നു. ഇവരെ ഒരുമിച്ച് പൊതുവെ "രണ്ട് സ്ത്രീകൾ(Two Ladies)" എന്ന് അറിയപ്പെട്ടിരുന്നു.[4]
നെക്ബെത്ത് ദേവിയെ ഒരു കഴുകന്റെ രൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്.
അവലംബം
[തിരുത്തുക]- ↑ "Nekhbet". Dictionary.com. Random House. 2012.
- ↑ Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 213–214
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Wilkinson2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Wilkinson3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.