‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

പേര് ഉസ്മാന്‍
ഓമനപ്പേര് അബൂ അംറ്
പിതാവ് അഫ്ഫാന്‍
ജനനം പ്രവാചകന്‍ മുഹമ്മദിന്‍റെ ജനനത്തിന്‍റെ ആറാം വര്‍ഷം
വയസ്സ് എണ്‍പത്തി രണ്ട്
വംശം ബനൂ ഉമയ്യ:
സ്ഥാനപ്പേര് ദുന്നൂറൈനി
മാതാവ് അര്‍വ
മരണം ഹിജ്റയുടെ മുപ്പത്തിയഞ്ചാം വര്‍ഷം
ഭരണകാലം പന്ത്രണ്ട് വര്‍ഷം

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ലാളിത്യവും ഔദാര്യവും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. നബിയോടൊപ്പം ബദര്‍ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.ബദര്‍ യുദ്ധ വേളയില്‍ ഭാര്യ റുഖയ്യ യുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചതു കാരണം അതില്‍ പങ്കുടുത്തില്ല.രണ്ടാം ഖലീഫ ഉമറിനു കുത്തേറ്റപ്പോള്‍ മൂന്നാം ഖലീഫയെ നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു,അപ്പോള്‍ ആറ് പേരടങ്ങിയ ഒരു ആലോചന കമ്മിറ്റിയെ തിരഞെടുത്തു,ഈ ആറ് പേര്‍ തന്‍റെ മരണ ശേഷം ആലോചന നടത്തി അവരില്‍ ഒരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന ഉമര്‍ വസ്വിയത്ത് ചെയ്തു,പ്രസ്തുത സമിതി തിരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാന്‍ ബിന്‍ ഹഫ്ഫാന്‍

[തിരുത്തുക] പേരിനു പിന്നില്‍

ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരില്‍ ഒരാളായിരുന്നു ഉസ്മാന്‍,അതു കാരണം പിത്രവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചു കെട്ടി ശിക്ഷിച്ചു.പക്ഷേ എന്ത് ശിക്ഷ നല്‍കിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്ന് കണ്ടപ്പോള്‍ ഹക്കം അദ്ദേഹത്തെ അഴിച്ചു വിട്ടു,എത്തോപ്പിയയിലേക്ക് ആദ്യമായി കുടുംബ സമേതം പലായനം ചെയ്തത് ഉസ്മാനായിരുന്നു.പ്രവാചകന്‍ മുഹമ്മദ് നബിയുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്.ആദ്യം റുഖയ്യ അവരുടെ മരണ ശേഷം ഉമ്മുഖുല്‍സൂം അതു കൊണ്ടാണ് അദ്ദേഹത്തിന് ‘ദുന്നൂറൈനി’ എന്ന പേര്‍ ലഭിച്ചത്.

[തിരുത്തുക] പ്രധാന പ്രവര്‍ത്തനങ്ങള്‍

  1. പേര്‍ഷ്യന്‍ സാമ്രാജ്യം പൂര്‍ണമായും മുസ്ലിംകള്‍ക്ക് അധീനമാക്കി
  2. കപ്പലുകള്‍ നിര്‍മ്മിച്ച് നാവിക യുദ്ധം ആരംഭിച്ചു
  3. അബൂബക്കര്‍ സിദ്ധീഖ് എഴുതി സൂക്ഷിച്ച ഖുര്‍ ആന്‍ പുസ്തക രൂപത്തില്‍ പകര്‍പ്പുകള്‍ തയ്യാര്‍ ചെയ്തു

[തിരുത്തുക] മരണം

ഉസ്മാന്‍ സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു.പക്ഷേ അദ്ദേഹത്തിന്‍റെ ചില രാഷ്ട്രീയ നടപടികളില്‍ ചിലര്‍ക്കെങ്കിലും വിയോചിപ്പുണ്ടായി.അതോടൊപ്പം ബാഹ്യത്തില്‍ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതന്‍ മുസ്ലിംകളെ തമ്മില്‍ അടിപ്പിക്കാന്‍ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു.തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി അവര്‍ കൂഫ,ബസ്വറ,മിസ്വര്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടിച്ചെത്തി മദീനയില്‍ ഉസ്മാന്‍റെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിച്ചു,പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബറിനു സമീപത്ത് മറ്റ് രണ്ട് ഖലീഫമാരെയും പോലെ ഉസ്മാനെയും മറവ് ചെയ്തു

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം