അബ്ദുല്ല ഇബ്ൻ അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abd Allah ibn Abbas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
`Abd Allah ibn `Abbas
കാലഘട്ടംIslamic golden age
RegionMuslim scholar
പ്രധാന താല്പര്യങ്ങൾQur'an and Sunnah, Hadith and Tafsir[1]
സ്വാധീനിച്ചവർ

സ്വഹാബികളുടെ പട്ടിക
മുസ്‌ലീം പള്ളി

ഖലീഫമാർ

അബൂബക്കർ സിദ്ധീഖ്‌
ഉമർ ഇബ്ൻ അൽ-ഖതാബ്
ഉത്‌മാൻ ഇബ്ൻ അഫാൻ
അലി ബിൻ അബീ ത്വാലിബ്‌

ഉമ്മുൽ മുഅ്മിനീൻ

ഖദീജ ബിൻത് ഖുവൈലിദ്
സൗദ ബിൻത് സമ
ആഇശ ബിൻത് അബൂബക്‌ർ
ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
സൈനബ് ബിൻത് ഖുസൈമ
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ
സൈനബ് ബിൻത് ജഹ്ഷ്
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ്
റംല ബിൻത് അബി സുഫ്‌യാൻ
സഫിയ്യ ബിൻത് ഹുയയ്യ്
മൈമൂന ബിൻത് അൽഹാരിത്
മാരിയ അൽ ഖിബ്തിയ

അൽഅഷറ അൽമുബാഷിരീൻ
ഫിൽ ജന്നത്ത്

തൽഹ ഇബ്ൻ ഉബൈദുല്ലഹ്
സുബൈർ ഇബ്നുൽ-അവ്വാം
അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
സ‌ഈദ് ഇബ്ൻ അബി വക്കാസ്
അബു ഉബൈദ് ഇബ്ൻ ജറാഹ്
സൈദ് ഇബ്ൻ സയാദ്

മറ്റുള്ളവർ


അത്തുഫൈൽ ഇബ്ൻ അമ്രദാവസി
അമ്മാർ ഇബ്നു യാസിർ
അദിയ്യ് ഇബ്ൻ ഹതിം
അൻ-നുഇമാൻ ഇബ്ൻ മുക്രീൻ
അൻ-നുഐമാൻ ഇബ്ൻ അമർ
അബൂ ഹുറൈ റ
അബ്ദുൽ റഹ്മാൻ
അബ്ദുല്ല ഇബ്ൻ അമ്ര ഇബ്ൻ അൽ-ആസ്
അബ്ദുല്ല ഇബ്ൻ ഹുദാഫ അസ്ഷാമി
അബ്ദുല്ല ഇബ്ൻ ജഹ്ഷ്
അബ്ദുല്ല ഇബ്ൻ മസൂദ്
അബ്ദുല്ല ഇബ്ൻ സൈലം
അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
അബ്ദുല്ല ഇബ്ൻ അബ്ബാസ്
അബ്ദുല്ല ഇബ്ൻ ഉമ്ം മക്തൂം
അബ്ദുല്ല ഇബ്ൻ ഉമർ
അബ്ദുല്ല ഇബ്ൻ സുബൈർ
അബ്ബാദ് ഇബ്ൻ ബിഷാർ
അബു അയ്യൂബുൽ അൻസാരി
അബു ദർദാ
അബു മുസൽ അഷ്‌അരി
അബു സുഫ്യാൻ ഇബ്ൻ ഹാരിസ്
അബു-ദറ്
അബുൽ ആസ് ഇബ്ൻ റബീഹ്
അമ്മർ ബിൻ യാസിർ
അമർ ഇബ്ൻ അൽ-ജമൂഹ്
അമർ ബിൻ അൽ'ആസ്
അൽ-അല്ല'ഹ് അൽ-ഹദ്രമി
അൽ-അഹ്നഫ് ഇബ്ൻ ഖയ്സ്
അൽ-ബറാ ഇബ്ൻ മാലിക് അൽ-അൻസാരി
അഷ്മഹ് അൽ-നജ്ജാഷി
അസ്മ ബിൻത് അബു അബു ബക്കർ
അസ്മ ബിൻത് ഉമയ്സ്
ഇക്‌രിമ ഇബ്ൻ അബുജഹ്ൽ
ഉഖാബ ഇബ്ൻ ആമിർ
ഉത്ബത് ഇബ്ൻ ഗസ്വാൻ
ഉബയ്യ് ഇബ്ൻ കഇബ്
ഉമ്മു സൽമ
ഉമയ്ർ ഇബ്ൻ വഹാബ്
ഉമയ്ര് ഇബ്ൻ സഅദ് അൽ-അൻസാരി
ഉർവ്വഹ് ഇബ്ൻ സുബൈർ ഇബ്ൻ അൽ-അവ്വാം
കഇബ് ഇബ്ൻ സുഹൈർ
കഹ്ബാബ് ഇബ്ൻ അൽ-അരാട്ട്
ഖാലിദ് ഇബ്ൻ അൽ-വലീദ്
ജഫർ ഇബ്ൻ അബി താലിബ്
ജാബിർ ഇബ്ൻ അബ്ദുല്ല അൽ-അൻസാരി
ജുന്ദുബ് ബിൻ ജുന്ദ
ജുലൈബിബ്
താബിത് ഇബ്ൻ ഖൈസ്
തുമാമ ഇബ്ൻ ഉതൽ
നുഅയ്മാൻ ഇബ്ൻ മസൂദ്
ഫാത്വിമാ ബിൻത് മുഹമ്മദ്(ഫാത്വിമ സുഹ്റ)
ഫൈറൂസ് അദ്ദൈലമി
ബറകഹ്
ബിലാൽ ഇബ്ൻ റിബാഹ്
മിഖ്ദാദ് ഇബ്ൻ അൽ-അസ്വദ് അൽ-കിന്ദി
മിഖ്ദാദ് ഇബ്ൻ അസ്വദ്
മുആദ് ഇബ്ൻ ജബൽ
മുസാബ് ഇബ്ൻ ഉമയ്‌ർ
മുഹമ്മദ് ഇബ്ൻ മസ്ലമഹ്
ഷുഹൈബ് അറ്രൂമി
സ‌ഈദ് ഇബ്ൻ ആമിർ അൽ-ജുമൈഹി
സൽമാൻ
സാലിം മൌല അബി ഹുദൈഫ
സുഹൈൽ ഇബ്ൻ അമർ
സൈദ് അൽ-ഖൈർ
സൈദ് ഇബ്ൻ താബിത്
സൈദ് ഇബ്ൻ ഹാരിത്
ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
ഹബീബ് ഇബ്ൻ സൈദ് അൽ-അൻസാരി
ഹസൻ ഇബ്ൻ അലി
ഹാകിം ഇബ്ൻ ഹിശാം
ഹുദൈഫ ഇബ്ൻ അൽ-യമൻ
ഹുസൈൻ ബിൻ അലി
റബീഇ് ഇബ്ൻ കഇ്ബ്
റംല ബിൻത് അബി സുഫ്യാൻ
റുമൈസ ബിൻത് മിൽഹാൻ

ഇതുംകൂടി കാണുക

ഇസ്ലാം

മുഹമ്മദ് നബിയുടെ അടുത്ത അനുയായിയും ബന്ധുവും ആയിരുന്നു അബ്ദുല്ല ഇബ്ൻ അബ്ബാസ് (Arabic: عبد الله ابن عباس‎) . അദ്ദേഹത്തിന് ഖുർആൻ വ്യാഖ്യാനത്തിലും നബിചര്യയിലും ഉണ്ടായിരുന്ന പാണ്ഡിത്യം അദ്ദേഹത്തെ നബിയുടെ മറ്റ് അനുയായികൾക്കിടയിൽ ശ്രദ്ധേയനാക്കി. അദ്ദേഹത്തിന്റെ ജീവിതകാലം 618 മുതൽ 687 വരെ ആയിരുന്നു.

ജീവചരിത്രം[തിരുത്തുക]

മുഹമ്മദ് നബിയുടെ മാതുലനും അബ്ബാസിയാ ഖലീഫാമാരുടെ പൂർവികനുമായ അബ്ബാസ് ഇബ്ൻ അബ്ദുൽ മുത്തലിബ് എന്ന സമ്പന്ന കച്ചവടക്കാരന്റെ പുത്രനാണ് അബ്ദുല്ല ഇബ്‌നു അബ്ബാസ്. മക്കയിൽ ജനിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ ഇബ്ൻ അബ്ബാസ് (അബ്ബാസിന്റെ മകൽ) എന്ന് വിളിച്ചിരുന്നത്. ഖദീജക്ക് ശേഷം ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വനിതയാണ് താനെന്ന് അഭിമാനിച്ചിരുന്ന ഉമ്മ് അൽ ഫദ്‌ൽ ലുബാബ ആയിരുന്നു മാതാവ്. ഖദീജ ഉമ്മ് അൽ ഫദ്‌ൽ ലുബാബയുടെ അടുത്ത കൂട്ടുകാരി കൂടി ആയിരുന്നു. നബിയുടെ പിതാമഹനായിരുന്ന അബ്ദുൽ മുത്തലിബ് തന്നെയായിരുന്നു ഇബ്ൻ അബ്ബാസിന്റെയും പിതാമഹൻ. മക്കയിലെ ഖുറൈഷ് ഗോത്രത്തിൽപ്പെട്ട ബനൂഹാഷിം ആയിരുന്നു അദ്ദേഹത്തിന്റെ കുടുംബം.

നിയമജ്ജൻ ഖുറാൻ വ്യാഖ്യാതാവ് എന്നീ നിലകളിൽ സമകാലികർക്ക് ഇദ്ദേഹം ആദരണീയനായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ കാര്യാലോചനാസദസ്സിൽ ഇദ്ദേഹം സജീവമായ പങ്കു വഹിച്ചു. ഖലീഫ അലിയുടെ അടുത്ത കൂട്ടുകാരനും സഹായിയുമായി പല യുദ്ധങ്ങളിൽ പങ്കെടുത്തു.

പണ്ഡിതനെന്ന നിലയിൽ മാത്രമല്ല സമർഥനായ പടയാളിയെന്ന നിലയിലും അബ്ദുല്ലയ്ക്ക് ഇസ്ളാമിക ചരിത്രത്തിൽ സ്ഥാനമുണ്ട്. ഇദ്ദേഹമാണ് ഖലീഫ അലിയുടെ കുതിരപ്പടയെ നയിച്ചിരുന്നത്. പലപ്പോഴും ഖലീഫ അലിയുടെ ദൂതനായും പ്രവർത്തിച്ചിരുന്നു. അലി, ഖലീഫയാകുന്നതിൽ എതിർപ്പുണ്ടായിരുന്നവർ പ്രവാചകപത്നിയായ ആയിഷയുടെ സഹായത്തോടെ അദ്ദേഹത്തിനെതിരെ യുദ്ധത്തിനൊരുങ്ങിയപ്പോൾ അവരെ ആ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിക്കാൻ നിയോഗിക്കപ്പെട്ടതും അബ്ദുല്ല ആയിരുന്നു.

ഖുർആൻ നിയമക്രമം, വ്യാകരണം, അറബി ചരിത്രം, കവിത എന്നീ വിവിധ ശാഖകളിൽ ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ കേൾക്കാൻ ധാരാളം ആളുകൾ തടിച്ചുകൂടുമായിരുന്നു. സത്സ്വഭാവിയും ദയാശീലനും അഗാധപണ്ഡിതനുമായിരുന്ന ഇദ്ദേഹം പ്രവാചകന്റെ കുടുംബത്തോടൊപ്പം എല്ലാ പ്രശ്നങ്ങളിലും പങ്കുകൊണ്ടു. പ്രവാചകന്റെ പൗത്രനായ ഹുസൈൻ കൊല്ലപ്പെട്ടതിൽ അതീവ ദുഃഖിതനായി 688-ൽ തായിഫിൽവച്ച് അബ്ദുല്ല ഇബ്നു അബ്ബാസ് മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 biography Archived 2009-05-28 at Archive.is on the MSA West Compendium of Muslim Texts
  2. http://people.uncw.edu/bergh/par246/L21RHadithCriticism.htm
  3. Jewish Encyclopedia [1]
  4. Media Monitors Network, A Few Comments on Tafsir of the Quran, Habib Siddiqui October 2004
  5. Mashahir, 99-Too; Ghaya, 1. 283; Abu Nu`aym, II. 105-19; Kashif, I. 235; Ibn Marthad 41-3
  6. usulgloss2

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുല്ല ഇബ്നു അബ്ബാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുല്ല_ഇബ്ൻ_അബ്ബാസ്&oldid=3971186" എന്ന താളിൽനിന്ന് ശേഖരിച്ചത്