ബിലാൽ ഇബ്നു റബാഹ്
| ജനനം | എ.ഡി.580 മക്ക |
|---|---|
| മരണം | എ.ഡി 640 ഡമാസ്കസ്, അല്ലെങ്കിൽ മദീന |
| കാലഘട്ടം | ആദ്യകാല ഇസ്ലാമിക കാലഘട്ടം |
| പ്രദേശം | മോചിതനായ അടിമ, മുഅദ്ദിൻ |
| ചിന്താധാര | ഇസ്ലാം |
|
സ്വാധീനിച്ചവർ
|
|
|
സ്വാധീനിക്കപ്പെട്ടവർ
|
|
ആറാം നൂറ്റാണ്ടിന്റെ ഒടുവിലായി എ.ഡി 578 നും 582 നും ഇടയിൽ മക്കയിൽ ജനിച്ച, എത്യോപ്യൻ വംശജനായ[1] ബിലാൽ ഇബ്നു റബാഹ്[2](അറബിക്:بلال بن رباح) മുഹമ്മദ് നബിയുടെ ഒരു ശിഷ്യനാണ്. അബൂബക്കർ സിദ്ധീഖ് മോചിപ്പിച്ച അടിമയായിരുന്ന ബിലാൽ, മനോഹരമായ ശബ്ദത്തിനുടമയായിരുന്നു. പ്രവാചകൻ അദ്ദേഹത്തെ ഇസ്ലാമിലെ ആദ്യത്തെ ഔദ്യോഗിക മുഅദ്ദിൻ(വിശ്വാസികളെ പ്രാർത്ഥനക്കായി ക്ഷണിക്കുന്ന ആൾ) ആയി തിരഞ്ഞെടുത്തു.[3]. ബിലാൽ ഇബ്നു ഹബാഷി എന്നും അദ്ദേഹം അറിയപ്പെടുന്നു.
ബിലാലിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനവും പ്രവാചകൻ അദ്ദേഹത്തെ വിശ്വാസികളെ പ്രാർത്ഥനക്കായി ക്ഷണിക്കുന്ന മഹത്തായ കർമ്മത്തിനായി തിരഞ്ഞെടുത്തതും ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലാണ്. പ്രവാചകന്റെ ഏറ്റവും വിശ്വസ്തനായ അനുയായികളിൽ ഒരാളാണ് ബിലാൽ ഇബ്നു റബാഹ്. ബിലാലിനു നൽകപ്പെട്ട അംഗീകാരം വംശീയ സമത്വത്തിനും ബഹുസ്വരതയ്ക്കും ഇസ്ലാമിലുള്ള പ്രാധാന്യത്തിന്റെ അനിഷേധ്യ തെളിവായി എടുത്തുകാട്ടാറുണ്ട്.
അവലംബം [തിരുത്തുക]
- ↑ Curtis, Edward E. (2002). Islam in Black America: identity, liberation, and difference in African-American Islamic thought. SUNY Press. pp. 119. ISBN 0-7914-5370-7.
- ↑ *Bilal stands for "wetting, moistening" in Arabic.
- ↑ BBC - Religion & Ethics - Islam and slavery: Muhammad and slavery
}