ഖലീഫ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് ഖലീഫ .Khalifa. മുഹമ്മദ് നബിയുടെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ (ഖിലാഫത്ത്) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു അബൂബക്കർ സിദ്ദീഖ്. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.