ബഹ്റൈന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ആപ്തവാക്യം: ബഹ്‌റിനോന(നമ്മുടെ ബഹറിന്‍) | |
| ദേശീയ ഗാനം: | |
![]() |
|
| തലസ്ഥാനം | മനാമ |
| രാഷ്ട്രഭാഷ | അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ |
| ഗവണ്‍മന്റ്
രാജാവ്
പ്രധാനമന്ത്രി |
രാജഭരണം ഹമദ് ബിന്‍ അല്‍ ഖലീഫ ഖലീഫ ബിന്‍ സുല്‍മാന്‍ |
| സ്വാതന്ത്ര്യം | 1971 |
| വിസ്തീര്‍ണ്ണം |
665ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ • ജനസാന്ദ്രത |
688,345(2005) 987/ച.കി.മീ |
| നാണയം | ബഹറിന്‍ ദിനാര്‍ (BHD) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC+3 |
| ഇന്റര്‍നെറ്റ് സൂചിക | .bh |
| ടെലിഫോണ്‍ കോഡ് | +973 |
ബഹ്‌റൈന്‍ (ഇംഗ്ലീഷ്: :The Kingdom of Bahrain- അറബി: مملكة البحرين) മധ്യപൂര്‍വ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമാണ്. ഏഷ്യന്‍ വന്‍കരയുടെ തെക്കുപടിഞ്ഞാറ് പേര്‍ഷ്യന്‍ ഉള്‍ക്കടലിലാണ് ബഹ്‌റൈനിന്റെ സ്ഥാനം. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയല്‍രാജ്യങ്ങള്‍.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
പുരാതന കാലം മുതലേ മനുഷ്യവാസമുണ്ടായിരുന്ന രാജ്യമാണ് ബഹ്റൈന്‍. 'രണ്ട് കടലുകള്‍' എന്നാണ് ബഹ്റൈന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഈ രാജ്യത്തിന്റെ നയതന്ത്രപ്രധാനമായ സ്ഥാനം അസ്സീറിയന്‍ , ബാബിലോണിയന്‍ , പേര്‍ഷ്യന്‍ , അറബ് വംശജരെ ഈ രാജ്യത്തെ സ്വന്തം അധീനതയില്‍ നിര്‍ത്താന്‍ പ്രേരിപ്പിച്ചു, മെസൊപൊട്ടേമിയന്‍ സംസ്കാര കാലത്ത് ഡില്‍മന്‍ എന്ന പ്രദേശവുമായി ബഹ്റൈനു കച്ചവട ബന്ധങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു. ബി.സി ആറു മുതല്‍ മൂന്നു വരെയുള്ള നൂറ്റാണ്ടുകളില്‍ ഈ രാജ്യം ഇറാനിലെ ഹഖാമനിഷിയാൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് ഈ രാജ്യം അവാല്‍ (Awal), മിഷ്മാഹിഗ് (Mishmahig) എന്നീ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടു മുതല്‍ എ.ഡി. ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ പ്രവേശം വരെ ബഹ്റൈന്റെ നിയന്ത്രണം ഇറാനിലെ പാര്‍ഥിയ, സസാനിഡ് എന്നീ രണ്ട് സാമ്രാജ്യങ്ങള്‍ക്കായിരുന്നു. 25 ബി.സിയോടു കൂടി പാര്‍ഥിയന്‍ സാമ്രാജ്യം അതിന്റെ അതിരുകള്‍ ഒമാന്‍ വരെ വ്യാപിപ്പിച്ചിരുന്നു.
വ്യാപാര നിയന്ത്രണം കൈക്കലാക്കാനായി പേര്‍ഷ്യന്‍ ഗള്‍ഫിലെ തെക്കന്‍ തീരത്തു മുഴുവന്‍ പാര്‍ഥിയന്‍ സാമ്രാജ്യം പട്ടാളത്തെ വിന്യസിപ്പിച്ചിരുന്നു. എന്നാല്‍ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ പാര്‍ഥിയന്‍ സമ്രാജ്യത്തിനു മേല്‍ സസാനിഡുകള്‍ മേല്‍ക്കൈ നേടി. പിന്നീട് ഇസ്ലാമിന്റെ ഉയര്‍ച്ചയുടെ ഘട്ടങ്ങള്‍ വരെ സസാനിഡ് സാമ്രാജ്യം ഈ മേല്‍ക്കൈ നിലനിര്‍ത്തി. സസാനിയന്‍ സാമ്രാജ്യാധിപനായിരുന്ന അര്‍ദാശിര്‍ (Ardashir) ഒമാനിലേക്കും ബഹ്റൈനിലേക്കും പട നയിക്കുകയും ബഹ്റൈനിലെ പാര്‍ഥിയന്‍ ഗവര്‍ണര്‍ ആയിരുന്ന സനാട്രുക്കിനെ (Sanatruq) പരാജയപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം ബഹ്റൈന്‍ ദ്വീപുസമൂഹം സസാനിഡ് സാമ്രാജ്യത്തിന്റെ തെക്കന്‍ പ്രവിശ്യയായി മാറി.
ഇസ്ലാമിന്റെ ആഗമനം വരെ ബഹ്റൈന്‍ നെസ്റ്റോറിയന്‍ ക്രിസ്തുമതത്തിന്റെ ഒരു കേന്ദ്രമായിരുന്നു. എ.ഡി. 899-ല്‍ ബഹ്റൈന്‍ കാര്‍മാതിയന്‍ അധീനതയിലായി. 1076-ല്‍ അല്‍ ഹാസയിലെ ഉയുനിഡ് എന്ന അറബ് സാമ്രാജ്യം കാര്‍മാതിയന്‍ ആധിപത്യത്തെ പൂര്‍ണമായും കീഴടക്കുന്നത് വരെ ഈ ഭരണം തുടര്‍ന്നു. കഅബയിലെ കറുത്ത കല്ല് കവര്‍ന്നതും പിന്നീട് തിരിച്ചെത്തിച്ചും ബഹ്റൈനിലെ കാര്‍മാതിയന്‍ ആധിപത്യക്കാലത്താണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ബഹ്റൈനിന്റെ ഭരണം കൈയാളിയത് അല്‍ ഖലീഫ കുടുംബമാണ്. 1820-ല്‍ ഒരു സമാധാന ഉടമ്പടി ഒപ്പുവെച്ച് ബ്രിട്ടീഷ് സാമ്രാജ്യവുമായി ഒരു അടുത്ത ബന്ധം ബഹ്‌റൈന്‍ കാത്തു സൂക്ഷിച്ചു. മറ്റു പേര്‍ഷ്യന്‍ രാജ്യങ്ങളുമായും സമാനമായ കരാറുകള്‍ ബ്രിട്ടീഷ് സാമ്രാജ്യം ഇക്കാലത്ത് നിലനിര്‍ത്തിപ്പോന്നിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനല്ലാതെ മറ്റാര്‍ക്കും രാജ്യത്തിന്റെ ഭാഗങ്ങള്‍ വിട്ടു കൊടുക്കരുതെന്നും ബ്രിട്ടനുമായല്ലാതെയോ ബ്രിട്ടന്റെ സമ്മതത്തോടു കൂടിയല്ലാതെയോ മറ്റൊരു രാജ്യവുമായും ബന്ധങ്ങളുണ്ടാക്കരുതെന്നുമാണ് ഈ കരാറിന്റെ കാതല്‍. അതിരുകള്‍ക്കപ്പുറത്തു നിന്നുള്ള ആക്രണങ്ങളില്‍ നിന്ന് ബഹ്റൈനെ സംരക്ഷിക്കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തു.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം പേര്‍ഷ്യന്‍ രാജ്യങ്ങളുമായി ഉടമ്പടിയുണ്ടാക്കാനു ള്ള കേന്ദ്രമായി ബ്രിട്ടന്‍ തെരഞ്ഞെടുത്തത് ബഹ്റൈനെയായിരുന്നു. 1968-ല്‍ ഈ ഉടമ്പടി കരാറുകള്‍ അവസാനിപ്പിച്ച് ബ്രിട്ടണ്‍ പിന്മാറിയപ്പോള്‍ ഖത്തര്‍ ഉള്‍പ്പെടെ എട്ട് അറബ് രാജ്യങ്ങളുടെ ഒരു സഖ്യത്തില്‍ ബഹ്‌റൈന്‍ അംഗമായി. പിന്നീട് 1971 ആഗസ്റ്റ് 15-ന് ബഹ്‌റൈന്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി സ്വതന്ത്ര്യ രാജ്യമായി മാറി. പരിമിതമായ ജനാധിപത്യം അനുവദിച്ചിരിക്കുന്ന ബഹ്റൈനില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള പൗരന്മാരാണ്. അമേരിക്കയുടെ മധ്യേഷ്യന്‍ സായുധപ്രവര്‍ത്തനങ്ങള്‍ക്കുള്ള നാവികസേനാ കേന്ദ്രമായി ഇന്ന് ബഹ്‌റൈന്‍ വര്‍ത്തിക്കുന്നു.
സുന്നി- ശിയാ സംഘര്‍ഷം വളരെ മൂര്‍ച്ഛിച്ച രാജ്യമാണ് ബഹ്റൈന്‍ . ഭരണം നടത്തുന്ന അല്‍ ഖലീഫാ കുടുംബം ഉള്‍പ്പെടുന്ന ന്യൂനപക്ഷമായ സുന്നി വിഭാഗമാണ് രാജ്യത്തെ എല്ലാ അധികാരങ്ങളും സമ്പത്തും കൈയാളുന്നത്. കൂടുതല്‍ അധികാരങ്ങള്‍ വിട്ടു കിട്ടാന്‍ ശിയാ വിഭാഗം നടത്തുന്ന പ്രക്ഷോഭങ്ങള്‍ പലപ്പോഴും അക്രമാസക്തമാറുണ്ട്.
[തിരുത്തുക] സംസ്കാരം
ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അറബികളാണ്. അവരില്‍ തന്നെ ചെറിയൊരു വിഭാഗം ഒമാനികളും സൗദി അറേബ്യക്കാരും വരും. ഇറാന്‍ , ഇന്ത്യ, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍ , ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിദേശികളില്‍ ഉള്‍പ്പെടുന്നു.
ലോകത്തിലെ ഏറ്റവും മികച്ച മുത്തുകള്‍ മുന്‍കാലങ്ങളില്‍ ബഹ്റൈനില്‍ നിന്നാണ് എത്തിയിരുന്നത്. പ്രദേശത്തെ എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തലോടെ ബഹ്‌റൈനിലെ മുത്തുവാരലിന് അന്ത്യമായി. ഗള്‍ഫ് പ്രദേശത്ത് ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത് 1930-കളില്‍ ബഹ്‌റൈനിലാണ്. ഇന്ന് മുത്തുവാരല്‍ ഒരു വിനോദം മാത്രമായി മാറിക്കഴിഞ്ഞു.
പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കായികപാരമ്പര്യവും ഇഴ കലര്‍ന്ന ബഹ്‌റൈന്‍ സംസ്കാരം സാമ്പത്തിക വളര്‍ച്ചകള്‍ക്കിടയിലും മറഞ്ഞു പോയില്ല. കാല്‍പ്പന്ത് കളിയാണ് ഏറ്റവും ജനപ്രിയമായ കളി. വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ ബഹ്റൈന്‍ സംസ്കാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. അറബ് രാജ്യങ്ങളില്‍ വെച്ച് കൂടുതല്‍ സ്വതന്ത്രമായ സാമൂഹികഘടനയുള്ള ബഹ്റൈനില്‍ ആഘോഷങ്ങള്‍ക്കും വര്‍ണ്ണാഭമായ ആചാരങ്ങള്‍ക്കും വലിയ സ്ഥാനമാണുള്ളത്.
[തിരുത്തുക] സമ്പദ്ഘടന
മധ്യേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യമുള്ള രാജ്യമാണ് ബഹ്‌റൈന്‍ [1]. വരുമാന നികുതി, വില്‍പ്പന നികുതി തുടങ്ങിയ നികുതികള്‍ ഇവിടെ ഈടാക്കുന്നില്ല. സി.ഐ.എ. യുടെ 2008-ലെ 'വേള്‍ഡ് ഫാക്റ്റ് ബുക്ക്' അനുസരിച്ച് വളര്‍ച്ചാനിരക്ക് 6.1 ശതമാനവും പ്രതിശീര്‍ഷ വരുമാനം 37,200 ഡോളറുമാണ്.[2] ഉയര്‍ന്ന ജീവിത നിലവാരമുള്ള ബഹ്റൈനില്‍ താമസ-ഗതാഗത രംഗങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.
സിത്ര ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലകളാണ് ബഹ്‌റൈനിലെ ഏറ്റവും വലിയ വ്യവസായ ശാലകള്‍. ബഹ്‌റൈനിലും സൗദി അറേബ്യയിലും ഉല്പാദിപ്പിക്കുന്ന പെട്രോളിയം ഇവിടെ വെച്ച് ശുദ്ധീകരിക്കുന്നു. അലൂമിനിയം ഉരുക്കി ശുദ്ധീകരിക്കുന്ന ഒരു വലിയൊരു വ്യവസായ ശാലയും ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിംഗ്, ടൂറിസം മേഖലകളും ശക്തമാണ്. ഗള്‍ഫ് മേഖലയിലെ ബാങ്കിംഗ് തലസ്ഥാനമായി ബഹ്റൈന്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. 2008-ന്റെ ആദ്യ പകുതിയില്‍ ബാങ്കിംഗ് മേഖലയില്‍ 17 ദശലക്ഷം ഡോളറിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.[3]
പ്രധാന ദ്വീപിന്റെ വടക്കന്‍ ഭാഗങ്ങള്‍ കൃഷിക്കനുയോജ്യമായ സ്ഥലങ്ങളാണ്. എങ്കിലും പ്രതിശീര്‍ഷ വരുമാനത്തിന്റെ 1% മാത്രമാണ് കൃഷിയില്‍ നിന്ന് ലഭിക്കുന്നത്.[4] ഈത്തപ്പഴം, പച്ചക്കറികള്‍, പാലുല്പന്നങ്ങള്‍, തക്കാളി, അനാര്‍ തുടങ്ങിവയാണ് പ്രധാന കാര്‍ഷിക വിളകള്‍.
വൈദഗ്ദ്യം കുറഞ്ഞ തൊഴിലാളികള്‍ രാജ്യത്തിന്റെ ഒരു ന്യൂനതയാണ്. കൂടുതല്‍ വിദേശ നിക്ഷേപത്തെയും തൊഴില്‍ സാധ്യതകളെയും പ്രോത്സാഹിക്കാനായി നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് നിയമങ്ങളിലും തൊഴില്‍ വ്യവസ്ഥകളിലും അഴിച്ചുപണികള്‍ വരുത്താനും നിക്ഷേപത്തിന്റെ മുഴുവന്‍ ഭാഗവും വിദേശികള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.[5]
[തിരുത്തുക] അവലംബം
- ↑ http://www.economywatch.com/world_economy/bahrain/
- ↑ http://www.theodora.com/wfbcurrent/bahrain/bahrain_economy.html
- ↑ http://www.arabianbusiness.com/529199-bahrain-banking-sector-surges-17bn-in-h1
- ↑ http://www.britannica.com/EBchecked/topic/49072/Bahrain/45133/Agriculture-and-fishing
- ↑ http://www.khaleejtimes.com/DisplayArticleNew.asp?col=§ion=middleeast&xfile=data/middleeast/2009/August/middleeast_August4.xml
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
