വെടിവച്ചാൻകോവിൽ
ദൃശ്യരൂപം
(Vedivechankovil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം — കന്യാകുമാരി ദേശീയപാതയിൽ പള്ളിച്ചലിനും ബാലരാമപുരത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെടിവച്ചാൻകോവിൽ. ഈ സ്ഥലത്തിൻറെ പഴയ നാമം ആലുംമൂട് എന്നായിരുന്നു. ഇവിടെയുള്ള ഭൂതമ്മൻ കോവിലിൽ നിത്യേന നടന്നുവരുന്ന വെടിവഴിപാട് മൂലമാണ് ക്ഷേത്രത്തിനും അതുവഴി ഗ്രാമത്തിനും ഈ പേരുണ്ടായത്. നിരവധി വഴിയാത്രക്കാർ ഇതുവഴി പോകുമ്പോൾ ഇവിടെ കാണിക്കയിടാറുണ്ട്.