സ്പാനിഷ് മസാല
ദൃശ്യരൂപം
(Spanish Masala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പാനിഷ് മസാല | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | നൗഷാദ് |
രചന | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ |
|
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ആർ. വേണുഗോപാൽ |
ഛായാഗ്രഹണം | എൽ. ലോകനാഥൻ |
ചിത്രസംയോജനം | കെവിൻ തോമസ് |
സ്റ്റുഡിയോ | ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ് |
വിതരണം | പ്ലാസ റിലീസ് |
റിലീസിങ് തീയതി | 2012 ജനുവരി 20 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 153 മിനിറ്റ് |
ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ജനുവരി 20-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പാനിഷ് മസാല. ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം പ്ലാസ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് – ചാർളി
- കുഞ്ചാക്കോ ബോബൻ – രാഹുൽ
- ഡാനിയേല സാക്കേൾ – കമീല
- ബിജു മേനോൻ – മേനോൻ
- നെൽസൺ – പപ്പൻ
- വിനയ പ്രസാദ് – രാഹുലിന്റെ അമ്മ
- കലാരഞ്ജിനി – ചാർളിയുടെ അമ്മ
- നിവിൻ പോളി – ജോർജ്ജ് (അതിഥിവേഷം)
- അർച്ചന കവി – ലില്ലിക്കുട്ടി (അതിഥിവേഷം)
നിർമ്മാണം
[തിരുത്തുക]ചിത്രീകരണം
[തിരുത്തുക]സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലാണ് സ്പാനിഷ് മസാലയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു ഗാനം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ വച്ച് ദൃശ്യവത്കരിച്ചു. കൊച്ചിയിലും ആലപ്പുഴയിലുമായിട്ടാണ് ചിത്രത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചത്.[1]
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ആർ. വേണുഗോപാൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "ആരെഴുതിയാവോ" | കാർത്തിക്, ശ്രേയ ഘോഷാൽ | 4:53 | |
2. | "ഹയ്യോ" | യാസിൻ നസീർ, ഫ്രാങ്കോ | 5:23 | |
3. | "ഇരുളിൽ ഒരു കൈത്തിരി" | കാർത്തിക്, വിദ്യാസാഗർ | 4:17 | |
4. | "അക്കരെ നിന്നൊരു" | വിനീത് ശ്രീനിവാസൻ, സുജാത മോഹൻ | 4:37 | |
5. | "ഓമനത്തിങ്കൾ" | നിഖിത | 1:48 | |
6. | "ഇരുളിൽ ഒരു" | ഉദിത് നാരായൺ, വിദ്യാസാഗർ | 4:18 |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-07-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- സ്പാനിഷ് മസാല ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്പാനിഷ് മസാല – മലയാളസംഗീതം.ഇൻഫോ