Jump to content

റിത ലെവി-മൊണ്ടാൽസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rita Levi Montalcini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിത ലെവി -മൊണ്ടാൽസിനി
റിത ലെവി -മൊണ്ടാൽസിനി 2009 ൽ
ജനനം(1909-04-22)22 ഏപ്രിൽ 1909
ടൂറിൻ, ഇറ്റലി
മരണം30 ഡിസംബർ 2012(2012-12-30) (പ്രായം 103)
റോം, ഇറ്റലി
ദേശീയതഇറ്റാലിയൻ
പൗരത്വംഇറ്റാലിയൻ
കലാലയംടൂറിൻ സർവകലാശാല
അറിയപ്പെടുന്നത്Nerve growth factor
പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1986)
നാഷണൽ മെഡൽ ഓഫ് സയൻസ് (1987)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംന്യൂറോളജി
സ്ഥാപനങ്ങൾവാഷിംഗ്ടൺ സർവകലാശാല

വൈദ്യശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞയായിരുന്നു റിത ലെവി-മൊണ്ടാൽസിനി(22 ഏപ്രിൽ 1909 -30 ഡിസംബർ 2012). കോശങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള ഗവേഷണത്തിൽ നിർണായകമായ ഗവേഷണങ്ങൾ നടത്തി. ഇറ്റലിയിലെ ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരിൽ ഒരാളായ ലെവി-മൊണ്ടാൽസിനിക്ക് 1986ലാണ് സ്റ്റാൻലി കോഹനൊപ്പം നോബൽ പുരസ്‌കാരം ലഭിച്ചത്.

ജീവിതരേഖ

[തിരുത്തുക]

1909 ഏപ്രിൽ 22ന് ഗണിതശാസ്ത്രജ്ഞനായ അഡിമോ ലെവിയുടെയും ചിത്രകാരി അഡെലെ മൊണ്ടാൽസിനിയുടെയും ഇരട്ടമക്കളിൽ ഒരാളായി ടുറിനിൽ റീത്തയുടെ ജനിച്ചു. അവൾക്കൊപ്പം ജനിച്ച പൌല പിൽക്കാലത്ത് പ്രശസ്ത ചിത്രകാരിയായി പേരുനേടി. മൂത്ത സഹോദരൻ ജിനോ വാസ്തുശിൽപ്പിയെന്നനിലയിൽ ശ്രദ്ധേയങ്ങളായ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടയാളായിരുന്നു.

1936ൽ ബിരുദം നേടി. ന്യൂറോളജിയിലും സൈക്യാട്രിയിലും ഉപരിപഠനത്തിനായിരുന്നു ആഗ്രഹം. എന്നാൽ അക്കൊല്ലം മുസോളിനി പുറപ്പെടുവിച്ച ഉത്തരവ് വിനയായിത്തീരുകയായിരുന്നു. ആര്യന്മാരല്ലാത്തവരെ അക്കാദമിക്-പ്രൊഫഷണൽ രംഗങ്ങളിൽനിന്ന് മാറ്റിനിർത്തണമെന്നതായിരുന്നു അതിന്റെ ഊന്നൽ. അങ്ങനെ റീത്തയുടെ ജൂത പശ്ചാത്തലം ഉപരിപഠനത്തിന് തടസ്സമായി.[1]

റിത ഫാസിസ്റ്റ് ഭീകരതയുടെ കെടുതികൾ ഏറെ അനുഭവിച്ചാണ് തന്റെ ഗവേഷണവുമായി മുന്നോട്ടുപോയത്. 1936ൽ വൈദ്യശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി. എന്നാൽ, ജൂതന്മാർ ജോലി ചെയ്യുന്നത് ഫാസിസ്റ്റ് സർക്കാർ വിലക്കിയതിനെ തുടർന്ന് വീട്ടിൽ ഒരുക്കിയ താൽക്കാലിക പരീക്ഷണശാലയിൽ വച്ചായിരുന്നു ഗവേഷണങ്ങൾ നടത്തിയിരുന്നത്. ജർമനി ഇറ്റലി ആക്രമിച്ചതോടെ 1943 വരെ ഇവരുടെ കുടുംബം ഒളിവിൽ കഴിയുകയായിരുന്നു.ജർമനി ഇറ്റലി ആക്രമിച്ച സാഹചര്യത്തിൽ തന്റെഗവേഷണവുമായി മുന്നോട്ടുപോകാൻ യു.എസിലേക്ക് കുടിയേറുകയായിരുന്നു. യു.എസിൽ വെച്ചാണ് ഇവർ കോശങ്ങളുടെ വളർച്ചാഗതിയെ നിർണയിക്കുന്ന ഘടകങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.[2] ഈ ഗവേഷണത്തിനാണ് ഇവർക്ക് നോബൽ പുരസ്‌കാരം ലഭിച്ചത്. ആഫ്രിക്കയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കായി ലെവി-മൊണ്ടാൽസിനി ഫൗണ്ടേഷൻ ആരംഭിച്ചു.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1986ൽ സ്റ്റാൻലി കോഹനൊപ്പം വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം നേടി.
  • യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തതുമുതൽ പല അന്താരാഷ്ട്ര പദവികളിലേക്കുമെത്തി.
  • 2001ൽ ഇവരെ ഇറ്റാലിയൻ പാർലമെന്റിന്റെ ഉപരിസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തു.
  • റോം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാർഷികസംഘടനയുടെ അംബാസിഡറായും സേവനമനുഷ്ഠിച്ചു.

അവലംബം

[തിരുത്തുക]
  1. http://workersforum.blogspot.in/2009/05/100.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-02. Retrieved 2012-12-31.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-31. Retrieved 2012-12-31.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റിത_ലെവി-മൊണ്ടാൽസിനി&oldid=3970138" എന്ന താളിൽനിന്ന് ശേഖരിച്ചത്