എമെയ് പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Emei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എമെയ് പർവ്വതംMount Emei
എമെയ്ഷാൻ
Mount Emei pic 1.jpg
Highest point
Elevation3,099 m (10,167 ft)
Prominence1,069 metre (3,507 ft)
Geography
എമെയ് പർവ്വതംMount Emei is located in Sichuan
എമെയ് പർവ്വതംMount Emei
എമെയ് പർവ്വതംMount Emei
Official nameMount Emei Scenic Area, including Leshan Giant Buddha Scenic Area
TypeMixed
Criteriaiv, vi, x
Designated1996 (20th session)
Reference no.779
State Party ചൈന
RegionAsia-Pacific
Part of the series on
Chinese martial arts
Shaolinsi.JPG
List of Chinese martial arts
Terms
Historical places
Historical people
Legendary figures
Related

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് എമെയ് പർവ്വതം അഥവാ എമെയ്ഷാൻ(ചൈനീസ്:峨嵋山 ; ഇംഗ്ലീഷ്:Mount Emei). മതപരമായും, സാംസ്കാരികപരമായും, പാരിസ്ഥിതികമായും വളരെയേറെ പ്രാധാന്യമുള്ള ഒരു പർവ്വതമാണ് ഇത്. പർവ്വതശാസ്ത്രപരമായി സിചുവാൻ സമതലത്തിന്റെ തെക്കെ അറ്റത്താണ് എമെയ്ഷാനിന്റെ സ്ഥാനം. ചൈനയിലെ ബുദ്ധമതക്കാരുടെ നാല് വിശുദ്ധപർവ്വതങ്ങളിൽ വെച്ച് ഏറ്റവും ഉയരമുള്ളത് ഈ ശൃംഗത്തിനാണ്. 3,099 മീറ്ററാണ്(10,167അടി) ഇതിന്റെ ഉയരം. 1996-ൽ ഈ പർവ്വതപ്രദേശത്തെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[1]

ബുദ്ധമതസ്ഥർക്കിടയിൽ[തിരുത്തുക]

ചൈനയിലെ നാല് വിശുദ്ധ പർവ്വതളിൽ ഒന്നാണ് എമെയ്ഷാൻ. വുതായ് ഷാൻ, ജിയൂഹ്വാ ഷാൻ, പ്യൂത്തോ ഷാൻ എന്നിവയാണ് മറ്റ് മൂന്ന് പർവ്വതങ്ങൾ. ബുദ്ധമത വിശ്വാസപ്രകാരം എമെയ് പർവ്വതം ബോധിസത്വ സമന്തഭദ്രന്റെ ജ്ഞാനോധയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

16-17 നൂറ്റാണ്ടുകളിൽ ഇവിടത്തെ മഠങ്ങളിൽ ചൈനീസ് ആയോധനകലകളുടെ പ്രകടനങ്ങളും അഭ്യാസങ്ങളും നടന്നിരുന്നതായി പറയപ്പെടുന്നു. [2]

കാലാവസ്ഥ[തിരുത്തുക]

എമെയ്ഷാൻ നിരകളിൽ ആല്പൈൻ ഉപ-ആർൿടിക് കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ദൈർഘ്യമേറിയ ശൈത്യകാലവും ഹ്രസ്വമായ വേനൽക്കാലവും ഇവിടത്തെ പ്രത്യേഗതയാണ്. ശൈത്യം ദൈർഘ്യമേറിയതാണെങ്കിലും അതികഠിനം ആകാറില്ല. അതുപോലെ കഠിനമായ ഉഷ്ണവും ഇവിടെ ഉണ്ടാകാറില്ല. −5.7 °C (21.7 °F)(ജനുവരിയിൽ) മുതൽ 11.6 °C (52.9 °F) വരെയാണ് ഇവിടെ അനുഭവപ്പെടുന്ന താപനില. 3.07 °C ആണ് ഇവിടത്തെ വാർഷിക ശരാശരി അന്തരീക്ഷ താപനില.

മഴ ഇവിടെ ഏതാണ്ട് വർഷം മുഴുവൻ സാധാരണമാണ്. കൊല്ലത്തിൽ 250ലധികം ദിവസങ്ങളിൽ ഇവിടെ വർഷപാതം ഉണ്ടാകാറുണ്ട്. ജൂൺ-സെപ്റ്റംബർ മാസങ്ങളിലാണ് വർഷപാതത്തിന്റെ 70%ത്തോളം ലഭ്യമാകുന്നത്

Climate data for Mount Emei (1971−2000)
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °C (°F) 16.7
(62.1)
18.5
(65.3)
20.5
(68.9)
22.7
(72.9)
21.7
(71.1)
22.5
(72.5)
22.1
(71.8)
21.5
(70.7)
19.8
(67.6)
19.3
(66.7)
19.5
(67.1)
16.3
(61.3)
22.7
(72.9)
Average high °C (°F) −0.3
(31.5)
0.4
(32.7)
4.1
(39.4)
7.8
(46.0)
10.5
(50.9)
12.9
(55.2)
15.2
(59.4)
14.9
(58.8)
11.2
(52.2)
7.2
(45.0)
4.0
(39.2)
1.6
(34.9)
7.5
(45.4)
Average low °C (°F) −9.2
(15.4)
−8.1
(17.4)
−4.8
(23.4)
−0.3
(31.5)
3.6
(38.5)
6.8
(44.2)
9.2
(48.6)
9.0
(48.2)
5.5
(41.9)
1.2
(34.2)
−3.2
(26.2)
−6.8
(19.8)
0.2
(32.4)
Record low °C (°F) −19.2
(−2.6)
−19.1
(−2.4)
−17.2
(1.0)
−9.8
(14.4)
−7.4
(18.7)
−0.2
(31.6)
2.1
(35.8)
2.8
(37.0)
−3.5
(25.7)
−11.1
(12.0)
−14.7
(5.5)
−19.7
(−3.5)
−19.7
(−3.5)
Average precipitation mm (inches) 15.4
(0.61)
23.8
(0.94)
50.3
(1.98)
112.1
(4.41)
161.6
(6.36)
220.1
(8.67)
366.5
(14.43)
428.4
(16.87)
210.8
(8.30)
101.4
(3.99)
42.8
(1.69)
16.0
(0.63)
1,749.2
(68.88)
Average precipitation days (≥ 0.1 mm) 16.9 19.1 22.3 22.3 23.2 23.6 22.7 21.9 23.8 24.7 20.0 15.1 255.6
Source: Weather China

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mount Emei Scenic Area, including Leshan Giant Buddha Scenic Area". UNESCO. ശേഖരിച്ചത് 2007-09-06.
  2. Zhāng Kǒngzhāo 張孔昭 (c. 1784). ബോക്സിങ് ക്ലാസിൿ: Essential Boxing Methods 拳經拳法備要 Quánjīng Quánfǎ Bèiyào (ഭാഷ: ചൈനീസ്).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമെയ്_പർവ്വതം&oldid=3128757" എന്ന താളിൽനിന്ന് ശേഖരിച്ചത്