മകൗ ചരിത്ര കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകൗ ചരിത്ര കേന്ദ്രം Historic Centre of Macao*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Ruins of St. Paul's in Macau
രാജ്യം
തരം സാംസ്കാരികം
മാനദണ്ഡം ii, iii, iv, vi
അവലംബം 1110
മേഖല ഏഷ്യാ-പസഫിൿ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2005  (29 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

മകൗവിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് യുനെസ്കോ ലോകപൈതൃകപട്ടികയിൽ മകൗ ചരിത്ര കേന്ദ്രം(ഇംഗ്ലീഷ്:Historic Centre of Macau; ചൈനീസ്:澳門歷史城區 ) എന്ന പേരിൽ ഉൾപ്പെട്ടിരിക്കുന്നത്. പോർച്ചുഗീസ് ഭരണത്തിനു കീഴിലായിരുന്ന ഒരു പ്രദേശമായിരുന്നു മകൗ. 20-ലധികം സ്ഥാനങ്ങൾ മകൗ ചരിത്ര കേന്ദ്രത്തിന്റെ ഭാഗമാണ്. ചൈനീസ് പോർച്ചുഗീസ് സംസ്കാരങ്ങളുടെ സമ്മിശ്രരൂപം ഇവിടെ ദൃശ്യമാണ്. നിരവധി വാസ്തുനിർമിതികളും, സ്മാരകങ്ങളും, ചത്വരങ്ങളും, പള്ളികളുമെല്ലം പഴയ പോർച്ചുഗീസ് അധീന നാളുകളുടെ സ്മരണകളുമായി ഇന്നിവിടെ അവശേഷിക്കുന്നു. 2005ലാണ് ഈ പ്രദേശത്തിന് ലോകപൈതൃകപദവി ലഭിച്ചത്. ചൈനയിൽനിന്നും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുന്ന 31-ആമത്തെ പ്രദേശമാണ് മകൗ ചരിത്ര കേന്ദ്രം.

പ്രദേശങ്ങളുടെ പട്ടിക[തിരുത്തുക]

രണ്ട് വ്യത്യസ്ത മേഖലകളിലായാണ് ഈ ചരിത്രകേന്ദ്രങ്ങളെ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇതിലെ ഓരെ മേഖലയെയും ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖലകളും(buffer zone) ഉണ്ട്[1]

മേഖല 1[തിരുത്തുക]

മൗണ്ട് ഹില്ലിനും ബറാ ഹില്ലിനും ഇടയിലുള്ള പ്രദേശമാണ് ഇത്.[2]

മേഖല 2[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Advisory Body Evaluation (of Historic Centre of Macao)" (PDF). UNESCO. 2005. ശേഖരിച്ചത് 2009-05-01. 
  2. The Map, Historic Centre of Macao

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ മകൗ ചരിത്ര കേന്ദ്രം എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

Coordinates: 22°11′28″N 113°32′10″E / 22.191°N 113.536°E / 22.191; 113.536

"https://ml.wikipedia.org/w/index.php?title=മകൗ_ചരിത്ര_കേന്ദ്രം&oldid=1824379" എന്ന താളിൽനിന്നു ശേഖരിച്ചത്